2014, ഡിസംബർ 18, വ്യാഴാഴ്‌ച

അതെ ഒരു അന്ത്യ ചുംബനം കൊടുക്കാൻ ....!

ജീവിതമാകുന്ന യാത്രയിൽ ചില നേരങ്ങളിൽ മനസ്സ് മരവിക്കുന്ന കാഴ്ചകൾ കാണേണ്ടി വരുമ്പോൾ അറിയാതെ ചോദിച്ചു പോകുന്നു അല്ല അറിയാതെ പരിതപിക്കുന്നു
          ഈ ലോകത്ത് എനിക്കും ഒരു ജന്മമുണ്ടായതിൽ ! ,
മനസ്സിന്റെ തേങ്ങലുകൾ ഒപ്പിയെടുക്കാനുള്ള സാഹിത്യത അറിയാത്തത് കൊണ്ട് അതിന്റെ ഒരു അംശമെങ്കിലും ഇതിനാൽ പ്രതിഫലിക്കും എന്ന പ്രത്യാശയിൽ .......
              ഇവിടെ ഇങ്ങനെചിലഅക്ഷരക്കൂട്ടങ്ങൾ ....                                 
"പാകിസ്താനിലെ പെഷവാറിൽ തീവ്രവാദികൾ സൈനിക  സ്കൂൾ ആക്രമിച്ചതിൽ നൂറിലധികം പിഞ്ചു കുട്ടികളും അധ്യാപകരും ജീവഹാനി നേരിട്ടു !"
              ആദ്യമായി നാളെയുടെ വാഗ്ദാനങ്ങളായ മക്കളെ മാപ്പ്.....
             

                  നിങ്ങളെ ജീവിക്കാൻ അനുവദിക്കാത്തതിൽ...
ജീവിതം ആസ്വദിക്കാൻ പറ്റാതെ മനസ്സിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ ബാക്കിയാക്കി നിങ്ങൾ മറ്റൊരു ലോകം തെടിപോയപ്പോൾ  അവിടെ  ഇങ്ങനെയുള്ള മനുഷ്യ ചെന്നായ്ക്കൾ നിങ്ങളുടെ രക്തത്തിനായി ദാഹികില്ലല്ലോ ........
               എന്തിന്റെ പേരിൽ ?
               ആർക്കു വേണ്ടി ?
                എന്ത് നേടി ?
   ഉത്തരം ശൂന്യമാകുന്ന നെറികേട് നടത്തിയ ചെന്നായ്ക്കളെ  കാലം നിങ്ങളോട് പൊറുക്കില്ല.
  ഇവിടെയാണ്‌ പ്രവാചകൻ (സ ) വാക്കുകൾ കടമെടുക്കുന്നത്
   "ഈ  ലോകത്തിനു ഒരു അവസാനമുണ്ട്,അന്ന് മലീമസപ്പെടുന്ന ലോകത്തിൽ ചില പ്രതേക തരം കൊലപാതകങ്ങൾ നടക്കും ആ പ്രതേകത കൊല്ലുന്നവനിക്കറിയില്ല ഞാൻ ആരെയാണ് കൊല്ലുന്നതെന്ന് ,കൊല്ലപെടുന്നവനിക്കറിയില്ല താൻ എന്തിനു വേണ്ടിയാണ് കൊല ചെയ്യപെട്ടതെന്നു,അങ്ങനെ ഉള്ള കാലഘട്ടം ഈ ലോകത്തിന്റെ നാശത്തിന്റെ തുടക്കമാണ്" 
         അതെ എത്ര ക്രത്യമാണ് ആ വചനങ്ങൾ ..!
എന്തൊക്കെ ന്യായീകരണം നടത്തിയാലും നിവർത്തിവെച്ച പുസ്തക താളിൽ  തൂലിക കൊണ്ട് സ്നേഹം വരചെടുക്കുകയായിരുന്നു അവർ  അവിടെ നീ നിന്റെ നെറികേട് നടത്തിയപ്പോൾ ആ താളുകളിലേക്ക് തെറിച്ചു വീണ ഓരോ തുള്ളി രക്തത്തിനും കണക്കു പറയിപ്പിക്കാതെ  കാലം നിങ്ങളെ വിട്ടുകൊടുക്കില്ല ,
നാളെയുടെ  സ്വപ്‌നങ്ങൾ നെയ്തെടുക്കുമ്പോൾ ആ പിഞ്ചു മക്കൾ അറിഞ്ഞില്ലായിരുന്നു പിറകെ വരുന്ന മരണത്തെ.... 
അല്ലെങ്കിലും അവർ അത് പ്രതീക്ഷിച്ചിരുന്നില്ല..! 
ഇല്ല അവർക്കറിയില്ലല്ലോ ഈ ലോകം ഇത്രക്കും കിരാതമെന്നു..!
  കാരണം അവർ ജീവിച്ചു തുടങ്ങുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ ..! 
രാവിലെ കവിളത്ത് മുത്തം കൊടുത്തു പോയ പ്രിയ മക്കൾ വൈകുന്നേരം തിരിച്ചു വരുന്നതും കാത്തിരുന്ന മാതാപിതാക്കളുടെ മുന്നിലേക്ക്‌ രക്തക്കറ പറ്റിയ  വെള്ളത്തുണി കെട്ടുകൾ കൊണ്ട് വെച്ചപ്പോൾ അവർ ആ പിഞ്ചു മുഖങ്ങളിൽ പരതിയിക്കം
കാലത്തിന്റെ നീചത ഏൽക്കാത്ത ഒരു കവിൾ തടത്തിനായി.... 
അതെ ഒരു അന്ത്യ ചുംബനം കൊടുക്കാൻ ....
പക്ഷെ  അതിനു നീ അവർക്ക് അവസരം കൊടുത്തില്ലല്ലോ ?
ഇല്ല ഇനി എനിക്കാവില്ല ,കൈകൾ വിറയ്ക്കുന്നു ,കണ്ണുനീർ നീർച്ചാലുകൾ ആവുന്നു  അതിനാൽ അപൂർണത ഇവിടെ പൂർണത നടിക്കുന്നു !

അഭിപ്രായങ്ങളൊന്നുമില്ല: