2014, ജൂൺ 23, തിങ്കളാഴ്‌ച

സ്നേഹം , നാം അറിയാതെ പോയത് ...!


പ്രക്രതിയുടെ മടിത്തട്ടിൽ സുപരിചിതത്വതത്തിന്റെ ഉണർത്തു പട്ടാവുന്ന,സ്വന്തമായി  ഒരു നിർവചനം അപൂർണ്ണമാണെങ്കിലും അത് ഉൾകൊള്ളുന്ന എന്നാൽ പലർക്കും അത്  അറിയാത്ത ഒരു വാചകമാണ് "സ്നേഹം "
പല രീതിയിൽ വ്യത്യസ്ത തലങ്ങളിൽ മാനവനും അത് പോലെ ഇതര ജീവജാലകങ്ങളും മറ്റും പ്രകടനം മെനയുന്ന സ്നേഹം എന്താണ്? എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി തൂലിക ഇവിടെ ഒരു യാത്ര തുടങ്ങുകയാണ്.ലക്ഷ്യ സ്ഥാന പരിപൂർണത കുറിക്കുമ്പോൾ അതിനുള്ള ഉത്തരം കാലം പറഞ്ഞു   തരുമെന്ന ഉത്തമ വിശ്വാസത്തിൽ ഇവിടെ തുടക്കം കുറിക്കുന്നു.

പറയുന്നവനും കേൾക്കുന്നവനും ഒരുപോലെ കേൾക്കുമ്പോൾ മനസ്സിലാകാത്ത ഒരു വാചകമുണ്ടെങ്കിൽ അത് സ്നേഹമാണ് !സ്നേഹം എന്താണെന്നു എല്ലാവർക്കുമറിയാം പക്ഷെ അത് പ്രകടിപ്പിക്കാനും വിശദീകരിക്കാനും വളരെ കുറച്ചു പേർക്കെ അറിയൂ ,അതിനു കാരണം നിങ്ങളുടെ കയ്യിൽ ധാരാളം സ്നേഹമുണ്ട് എന്നതാണ്,

നിങ്ങളുടെ സ്നേഹം മുതിർന്നവരോടാകുമ്പോൾ അത് ബഹുമാനമാകുന്നു,

താഴ്ന്നവരോടക്കുമ്പോൾ വാത്സല്യമാകുന്ന സ്നേഹം സമപ്രയക്കാരോടാക്കുമ്പോൾ സൌഹ്രദവും ,മറ്റു പദാർത്ഥങ്ങലോടാക്കുമ്പോൾ ഇഷ്ടം ആയും മാറ്റം നുകരുന്നു .

ഇതിൽ എല്ലാം നിങ്ങൾക്ക് സ്വാർത്ഥത കാണാൻ  സാധിക്കും,സ്വാർത്ഥത ഇല്ലാത്ത സ്നേഹം പ്രണയമാണ് ,

പ്രണയം എന്ന സംസ്ക്രത വാക്കിന്റെ അർഥം സ്നേഹം നിസ്വാർത്ഥമാണെന്നാണ് .
ഇന്ന് ഏറ്റവും തെറ്റിദ്ധരിക്കപെടുന്ന വാക്കും പ്രണയമാണ് .
ഇന്ന് ആർക്കും പ്രെമമില്ല എല്ലാവർക്കും തമ്മിൽ തമ്മിൽ ഇഷ്ടമാണ് .

അങ്ങനെയെങ്കിൽ എന്താണ് സ്നേഹം ?

 DR സ്റ്റെൻ ബർഗിന്റെ Triangle of Theory അനുസരിച്ച് Passion + Intimacy +Commitment = ആണ് സ്നേഹം.

മറ്റൊരാളുടെ ശരീരത്തോട് തോനുന്ന ഇഷ്ട്ത്തെ Passion.എന്നും
ഒരാളോട് രഹസ്യങ്ങൾ തുറന്നു പറയാൻ തോന്നുന്നതിനെ Intimacy.
എന്നും പറയുമ്പോൾ നിങ്ങളുടെ ഇഷ്ട പ്രകാരമോ അല്ലാതെയോ നിങ്ങളുമായി ബന്ധപെട്ടു കിടക്കുന്ന എല്ലാവരുമായും    നിങ്ങൾക്ക് Commitment ഉണ്ടെന്നു കാലം മൊഴിയുന്നു .

ഉദാഹരണത്തിന് നിങ്ങളുടെ അച്ഛനും അമ്മയും,അവരോടുള്ള അടുപ്പത്തിൽ Passion യില്ല , Intimacy ഉണ്ടായിരിക്കാം ,ഇല്ലായിരിക്കാം  എന്നാൽ Commitment എന്തായാലും ഉണ്ട്.

കാരണം അവർ നിങ്ങളുടെ അച്ഛനും അമ്മയുമാണ് ,നിങ്ങൾ അവരുടെ മക്കളും,

ഇവയിൽ ഓരോന്നും , പരസ്പരം യോജിച്ചും നിൽക്കുമ്പോൾ പല തരത്തിലുള്ള സ്നേഹങ്ങൾ അവിടെ ഉണ്ടാകുന്നു.

 അതായത് Intimacy +. Commitment ഒരാളോട് നിങ്ങള്ക്ക് തോന്നിയാൽ അയാൾ നിങ്ങളുടെ Best Friend  ആണ്.

 Passion + Intimacy ആണെങ്കിൽ അത് പ്രണയമാണ്,

Passion.+ Commitment ആയുള്ള ബന്ധം അവിഹിതമാണ്

. Passion .മാത്രം ആണെങ്കിൽ അത് Infatuation ആണ് .

ആദ്യ കാഴ്ചയിൽ തന്നെ നിങ്ങള്ക്ക് ഒരാളോട് സ്നേഹം തോന്നിയാൽ അത് വെറും ശരീര  ആകർഷണം  മാത്രമാണ് ,

Intimacy മാത്രമുള്ള സ്നേഹം…Friend, ഉം commitment മാത്രമുള്ള സ്നേഹം – empty love ആയും മാറ്റം കുറിക്കുന്നു .

സമ്പൂർണ്ണ സ്നേഹത്തിൽ നിന്നും ആദ്യം Passion നഷ്ടമാകുന്നു പിന്നെ . Intimacy യും അവസാനം Commitment മാത്രം ബാക്കിയാവുന്നു ,ഇത് മനസ്സിലാക്കുന്നവരുടെ സ്നേഹം നിലനിൽക്കുന്നു, തങ്ങളുടെ മാത്രം പ്രശ്നമാണെന്ന് കരുതുന്നവരുടെ ബന്ധം തകരുന്നു ,

പ്രണയ വിവാഹങ്ങൾ സാധാരണ സ്ഥിരത പുലർതാതതിന്റെ കാരണം ഇതാണ് .

സാധാരണ വിവാഹ ബന്ധം തുടരുന്നത് Empty Love നിന്നാണ് ,പിന്നീട് Intimacy യും Passion ഉം Commitment ഉം     വന്നു ചേരുന്ന ആ ബന്ധം കുറെ വർഷങ്ങൾക്കു ശേഷം Empty Love ആയി മാറുന്നു അന്നേരം സമചിത്തതയോടെ പെരുമാറാൻ അവർക്കാവുന്നു!

കാരണം വിവാഹത്തിന്റെ ആദ്യ നാളുകളിൽ അവർ അത് അനുഭവിച്ചതാണ്‌,

പ്രണയ വിവാഹങ്ങൾ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്,സമ്പൂർണ്ണ സ്നേഹത്തിൽ നിന്നും Empty Love ലേക്കും പിന്നീട് Commitment മാത്രമായും മാറുന്ന അവസ്ഥയെ മനസ്സിലാക്കാൻ അവർക്കാവുന്നില്ല.

അതിനാൽ ആ ബന്ധം തകരുന്നു.

സമ്പൂർണ്ണ സ്നേഹതിനായുള്ള മനുഷ്യന്റെ അന്യോഷണം മരണം വരെ തുടരും,

തിരിച്ചറിയുക സ്നേഹവും പ്രണയവും ഒന്നല്ല രണ്ടും രണ്ടാണ്,

“നാൻ നിന്നെ സ്നേഹിക്കുന്നു” എന്ന വാക്കിനു “പ്രണയിക്കുന്നു” എന്ന ഭാവം മെനയുന്നു എന്ന് തിരിച്ചറിയുന്ന മാനവം ഇതും കൂടി വായിച്ചിരുന്നെങ്കിൽ..! നിങ്ങളുടെ മാതാപിതാക്കൾ ,സഹോദരങ്ങൾ ,ഭാര്യ ,കാമുകി ,സുഹ്രത്തുക്കൾ ഇവരെല്ലാം നിങ്ങളുടെ കാഴ്ചപ്പാടിൽ വ്യത്യസ്ഥരാണ്,ഇവരോടുള്ള സ്നേഹ പ്രകടനങ്ങളും പല രീതിയിലാണ്‌,എന്നാൽ എല്ലാവരോടും നിങ്ങൾ

“എനിക്ക് നിന്നോട് സ്നേഹമാണ്” എന്ന് പറയുമ്പോൾ അതിലെ വ്യത്യസ്തത സ്നേഹത്തിന്റെ കാര്യത്തിൽ  മറക്കുന്നതിന്റെ വിവേകം നമുക്ക് കാലം നൽക്കുന്ന ചോദ്യമായി നിലനിൽക്കുന്നു ..

അഭിപ്രായങ്ങളൊന്നുമില്ല: