ആധുനികതയുടെ
നാളുകൾ
ഇന്നിന്റെ
സുപ്രഭാതങ്ങളിൽ വേദനയുടെ ശീലുകൾ തീർക്കുമ്പോൾ
രോതനം മുരങ്ങുന്ന "ഗാസ" ഇന്ന് ഒരു
നൊമ്പരമായി മാറ്റം നടിക്കുന്നു,
ജീവിക്കാനുള്ള ആർത്തിയോടെ ഭൂമിയിലേക്ക് വിരുന്നെത്തുന്ന
പിഞ്ചു മക്കളുടെ മാറിടം തകർത്ത്
കാടതത്തിന്റെ വെടിയുണ്ടകൾ കാലത്തെ നോക്കി അഹങ്കരിക്കുമ്പോൾ
ലോകം അവിടെ മൗനം
നടിക്കുന്നു !.സ്വന്തം മണ്ണിൽ അഭയം
നൽകിയവർക്ക് നേരെ നെറികേടിന്റെ പ്രത്യുപകാരം
മെനയുന്ന ജൂത കാടത്വം
കാലത്തിന്റെ സംസ്കാരത്തെ ചോദ്യം ചെയ്യുന്നു !
സമാധാനത്തിന്റെ
പുഞ്ചിരി തൂകുന്നവർ എന്ന് അവകാശപെട്ടിരുന്നവർ
അത് വെറും നടനമായിരുന്നു
എന്ന് പറയാതെ പറയുന്നു !
മനസ്സാക്ഷി എന്താണ് ?
എന്നുള്ളത് ആധുനികത മാനവന്
നൽകുന്ന പുതിയ ചോദ്യമായി അവശേഷിക്കുന്നു
അന്നേരം
മനുഷ്യനെന്ന് സ്വയം പുലമ്പുന്ന ചിലർ
മതത്തിന്റെന്റെയും ,ജാതിയുടെയും കപട പരിവേഷം
മെനഞ്ഞു അതിൽ സന്തോഷിക്കുമ്പോൾ നാൽക്കാലികൾ
പോലും അവനെ
നോക്കി ലജ്ജിച്ചു തല താഴ്ത്തുന്നു
,
ഖുറാനും ഗീതയും ബൈബിളും "മനുഷ്യർ" എന്നാണ്
അഭിസംഭോതന ചെയ്തത് എന്നിരിക്കെ കാലം
അതിനെ ഹിന്ദു ,മുസൽമാൻ ,ക്രിസ്തു എന്നൊക്കെ
പരിജയപെടുതുമ്പോൾ ഈ
വിവരക്കേടിന്റെ ഉറവിടം ആധുനികതയുടെ മറ്റൊരു
നെറികേടായി അവശേഷിക്കുന്നു
!
പ്രിയ സഹോദരാ,
നിന്റെ പ്രിയതമ നൊന്തു പ്രസവിച്ച
പിഞ്ചു പൈതൽ കരയുമ്പോൾ താരാട്ട്
പാടി മാരോടനക്കുമ്പോൾ ആ
ഇളം പ്രായം അനുഭവിച്ചത്
മാത്രത്വതിന്റെ ചുടു നിശ്വസമായിരുന്നെങ്കിൽ !
ആ ഇളം
ശരീരം ഒന്ന് നോവുമ്പോൾ പിടഞ്ഞത്
നിന്റെ മനസ്സായിരുന്നെങ്കിൽ
ഒന്ന് ഓർക്കുക ,
ഗാസ യുടെ അമ്മമാർ ജന്മം
കൊടുത്ത പിഞ്ചു പൈതങ്ങൾ ഭൂമിയെ
എത്തിനോക്കിയത് പകുതി ചിന്നിച്ചിതറിയ ശരീരങ്ങലോടെയായിരുന്നു,
ദൈവത്തിന്റെ വിക്രതിയല്ലയിരുന്നു അത് മറിച്ചു
നീ നിന്റെ വീടിന്റെ
സ്വീകരണ മുറിയിൽ ഇരുന്ന് ചൂട്
ചായ മോന്തി കണ്ട
ഗാസയുടെ ബാക്കി പത്രങ്ങളായിരുന്നു അവ
! അവർ ആദ്യമായി കേട്ടത്
മധുരിക്കുന്ന താരാട്ടിൻ നാദമല്ല മറിച്ച് തീ
തുപ്പുന്ന മിസെയ്ലുകളുടെ ശബ്ദമായിരുന്നു !
അതെ,
ഗാസയുടെ മണ്ണിൽ
ജീവിക്കാനായി പിറന്നു വീണ ആ
പിഞ്ചു പൈതൽ ചുറ്റു നിന്നും
ഉയരുന്ന വെടിയൊച്ചകളുടെ ഭീകര ശബ്ദം കേട്ട്
മാതാവിൻ മാറിൽ കിടന്നു പൊട്ടികരയുന്നുണ്ടായിരുന്നു,
നൊന്ത് പെറ്റ പിന്ജോമന വാവിട്ട്
കരഞ്ഞിട്ടും ആ മാതാവ്
നിശ്ചലത തന്നെ തുടർന്ന് കൊണ്ടിരുന്നു
ഒടുവിൽ വിശന്നു വലഞ്ഞ് മാതാവിൻ
മാറിടം നുനഞ്ഞപ്പോൾ അതിൽ പാൽ വറ്റിയിരുന്നു
എന്നിട്ടും ആ പൈതൽ
അതിനെ തന്റെ വായിക്കുമ്പിളിൽ
നിന്നും പിടിവിടാതെയിരുന്നു
കാരണം അതിനറിയില്ലല്ലോ തന്റെ
മാതാവ് ജീവിതത്തോട് സലാം
പറഞ്ഞിരിക്കുന്നു എന്ന് ,…………….!
ഒടുവിൽ തന്റെ അടുക്കലിലേക്ക്
കടന്നു വന്ന ഒരുത്തൻ തന്റെ
വായിക്കുമ്പിളിലേക്ക് നീട്ടിയ വസ്തുവിനെ ആകാംഷയോടെ
കണ്ടിരുന്ന ആ പൈതൽ
....................................?
പിന്നെ അറ്റു പോയ ആ
പിഞ്ചു ശിരസ്സിൽ നിന്നും അണയാൻ
പോവുന്ന ആ കണ്ണുകൾ
നീണ്ടിരുന്നത് തന്റെ മാതാവിന്റെ വറ്റിയ
മാറിടത്തിലേക്കായിരുന്നു !
ഇങ്ങനെ എത്ര എത്ര രോതനങ്ങൾ
…….!
ജീവിതത്തിന്റെ
അവസാന നിമിഷങ്ങളിലും സർവ സജ്ജരായ
കാപാലികർക്ക് മുന്നില് വെറും കയ്യോടെ
ആണെങ്കിലും സധൈര്യം ആർജവത്തോടെ പിഞ്ചു
പൈതങ്ങളടക്കം ഗാസ യുടെ
മണ്ണിൽ മുന്നേറ്റം നടിക്കുമ്പോൾ യഥാർത്ഥ
പോരാട്ട വീര്യം എന്താണ് എന്ന്
ലോകത്തിനു അതിൽ നിന്നും പഠിക്കാൻ
സാധിച്ചിരുന്നെങ്കിൽ ......
നഗ്ന നേത്രങ്ങളിൽ ഈറനണിയിക്കുന്ന കാഴ്ചകൾ ഒരുപാട് അവർക്ക്
പറയാനുണ്ടെങ്കിലും അവ കുറിക്കാൻ
തുനിഞ്ഞ തൂലിക വിങ്ങിപൊട്ടുന്നു ..! മനസ്സെന്ന
പുസ്തകത്തിലെ രോതനങ്ങൾ തൂലികയിൽ അക്ഷരങ്ങളാക്കി
വിവർത്തനം മെനയാൻ ശ്രമിച്ചെങ്കിലും ഇറ്റി
വീഴുന്ന കണ്ണീർ തുള്ളികൾ അതിനു
തടസ്സം കുറിക്കുന്നു..! എന്നിരിക്കെ
ഏതു സമാധാന നാമധാരികളും മറ്റും
നിങ്ങൾക്കായി രോതനം സമ്മാനിച്ചാലും ,ഏതു
കാപാലികൻ അക്രമം അരിച്ചു വിട്ടാലും
ഇസ്രായേലിന്റെ യുദ്ധ പടയണിക്ക് മുന്നിൽ
കല്ലും ,കവണയുമേന്തി പോരാട്ടം നുണയുന്ന ഇന്തിഫാദയുടെ
മക്കളെ അന്തിമ
വിജയം നിങ്ങൾക്കായിരിക്കും,
ആ സൂര്യ ഉദയം നുണയുന്ന
കിഴക്കിന്റെ കാൽച്ചുവടുകൾ എങ്ങു
നിന്നോ കാതിൽ മന്ത്രണം മെനയുമ്പോൾ
ഒരായിരം പ്രതീക്ഷയോടെ തൂലിക പടിയിറങ്ങുന്നു ....................!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ