കാലത്തിന്റെ
വർത്തമാനം ആധുനികത എന്ന ഓമനപേരിൽ
മുന്നേറുമ്പോൾ മനുഷ്യത്വവും സ്നേഹവും അവിടെ അനാഥത്വം
നടിക്കുന്നു .
ദൈവത്തിന്റെ
സ്വന്തം നാടായ,സാക്ഷരതയുടെ മടിതട്ടായ
മലയാളക്കരയും അതിന്റെ പരിണിതം പേറുന്നു
എന്നറിയുമ്പോൾ മനസ്സ് അറിയാതെ തേങ്ങുന്നു.
ഒരു മനുഷ്യ ജീവൻ
തൊട്ടടുത് ജീവന്നു വേണ്ടി പിടയുമ്പോൾ
ഒന്ന് തിരിഞ്ഞു നോക്കുക പോലും
ചെയ്യാത്ത മാനവൻ സ്വന്തം ശരീരത്തോട് ഇങ്ങനെ
ചോദിച്ചിരുന്നെങ്കിൽ
"ഞാനും മനുഷ്യനാണോ ?"
എന്നാൽ നീ വെറും മനുഷ്യ കോലം
മാത്രമാണെന്ന് കാലം നിനക്കായി അതിനുത്തരം
നൽക്കും കാരണം നീ മനുഷ്യനായിരുന്നെങ്കിൽ നിനക്ക്
അങ്ങനെ ചെയ്യാൻ പറ്റില്ലായിരുന്നു !, ദൈവത്തിന്റെ
സ്വന്തം നാട്ടിൽ നിന്നും ദൈവം
അപ്രതക്ഷമായിരിക്കുന്നു ! മനുഷ്യത്വം ഇന്ന് എന്താണ്
എന്നുള്ളത് കാലത്തിനു പഠിപിച്ചു കൊടുക്കേണ്ട
അവസ്ഥയാണ് ആധുനികത നമുക്ക് സമ്മാനിച്ചത്
,ഉയര്ച്ചകളുടെയും വികസനത്തിന്റെയും കണക്കുകൾ കാലത്തിനു പകർന്നു
നല്കുമ്പോരും പവിത്രമായ സംസ്കാരവും മനുഷ്യത്വവും
അവിടെ അനാഥത്വം പേറുന്നു എന്നുള്ളത്
മാനവൻ അറിയാത്തതോ
? അറിവില്ലായ്മയുടെ നടനമോ ? സ്വന്തം കാര്യം
മാത്രം നോക്കി നടക്കാമെന്ന ചിന്ത
കൈമുതലാക്കിയ ആധുനികത മനുഷ്യൻ ഒരു
സാമൂഹിക ജീവിയനെന്നുള്ള കാര്യം മറക്കുന്നു !
സ്വന്തം പിന്ജോമാനയെ മാറ്റികിടത്തി തന്റെ വളർത്തു നായയെ
കൈകുമ്പിളിൽ വാരിയെടുത്ത് താരാട്ടു
പാടി ലാളിക്കുന്ന ആധുനികതയുടെ
ജന്മങ്ങൾക്ക് തന്റെ തൊട്ടടുത് താമസിക്കുന്നവർ
പട്ടിണികൊണ്ട് പിടഞ്ഞാലും തന്റെ ആവശ്യം
കഴിഞ്ഞു ബാക്കി വരുന്ന ഭക്ഷണം
അവർക്ക് നൽകാതെ ചവറ്റു കൊട്ടയിലേക്ക്
വലിചെരിയുന്നതാണ് ഫാഷൻ ! അന്നേരം
“അയൽവാസി പട്ടിണികിടക്കുമ്പോൾ വയർ നിരക്കുന്നവൻ
എന്നിൽ പെട്ടവനല്ല “എന്ന മുഹമ്മദ് (സ
) ആശയവും “ലോകാ സമസ്തെ സുകിനോ
ഭവന്തു” എന്ന് പഠിപ്പിക്കുന്ന ഹിന്ദുതയും
,”അതുന്യതങ്ങളിൽ ദൈവത്തിനു മഹത്വം
,ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം” പാടുന്ന ക്രസ്തീയതയും
അടങ്ങുന്ന മത തത്വങ്ങളുടെ
വക്താക്കൾ എന്നു നടിക്കുന്ന ആധുനികതയുടെ
മാനവം എന്ത് അർത്ഥത്തിലാണ് അങ്ങനെ
പറയുന്നതെന്നുള്ളത് വിവേകമുള്ളവന്റെ സ്വാഭാവിക ചോദ്യമാണ്,
മനസ്സിന്റെ
രോതനം തൂലികയിൽ രചനം തീർത്തപ്പോൾ
ഇതിൽ വായന നുകരുന്ന
ഒരു ഹൃദയം ഇത്
ഉൾക്കൊണ്ടെങ്കിൽ ഈയുള്ളവന്റെ ആഗ്രഹം സഫലമായി ,അങ്ങനെയാവട്ടെ
എന്ന പ്രാർത്ഥനയോടെ
......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ