ആധുനികതയുടെ വർണനങ്ങളിൽ സാർവത്രികമായ ഒരു കാഴ്ചയായി ഇതോടപ്പം കാണുന്ന ചിത്രത്തെയും നിങ്ങൾ കണ്ടെന്നിരിക്കാം ..പക്ഷെ എനിക്ക് ആ ചിത്രം സമ്മാനിക്കുന്ന സന്തോഷവും ഊർജവും വിവരണാതീതമാണ് ,കാരണം എനിക്ക് ജന്മം നൽകിയ,എന്നെ നാനാക്കി മാറ്റിയ, പ്രക്രതിയുടെ മനോഹാരിത ഏറ്റു വാങ്ങിയ എന്റെ ജന്മ നാട്ടിൽ ഒരു വായന ശാല ആരംഭം കുറിക്കുന്നു.കുറെ ദിനരാത്രങ്ങൾ മനസ്സിൽ താലോലിച്ച സ്വപ്നം ഇവിടെ പൂവണിയുകയാണ് .ഇങ്ങനെയൊരു ആവശ്യവുമായി എന്നെ ഇതിന്റെ അണിയറ ശിൽപികൾ സമീപിച്ചപ്പോൾ മനസ്സിൽ രൂപമെടുത്ത വികാരത്തെ എന്ത് പേരിട്ടു വിളിക്കണം എന്ന് എനിക്കറിയില്ല ,അതിനു ശേഷം ഇതിന്റെ സാക്ഷകാരത്തിനായി പരിശ്രമം നടത്തിയെങ്കിലും എന്റെ അഭാവത്തിൽ അതിനു തുടക്കം കുറിച്ചു! കാരണം അന്നേരം ഞാൻ പ്രവാസത്തിൻ പ്രതിനിദിയായിരുന്നു...എന്നിരുന്നാലും ആ പുഷ്പം എന്നും സമൂഹത്തിനു പരിമണം പരത്തി നാടിന്റെ അനുഗ്രഹമായി വിടർന്നു നില്കട്ടെ എന്ന പ്രാതനയോടെ ..........................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ