സ്ത്രീ ധനം ഹറാമാകുന്നു ....! എന്നാൽ മഹർ അനുവദനീയമാകുന്നു ,ജീവിതത്തിന്റെ പുതിയ അദ്യായം കുറിക്കാൻ വെമ്പുന്ന വിവാഹമെന്ന മഹത്വത്തിന് സ്ത്രീ ധനമെന്ന ഹറാമിന്റെ പണത്തിൽ നിന്നും മഹർ നല്കി,ഹറാമിൽ നിന്നും തുടങ്ങുന്ന നിൻറെ ജീവിതം എങ്ങനെയാണ് വിജയം കണ്ടെത്തുക ?,ചിന്തിക്കുക ..യത്തീമിനെ സംരക്ഷിക്കുന്നവർ സ്വർഗത്തിൽ എന്നോടപ്പം രണ്ടു വിരലുകള വിടർത്തി ഇതുപോലെ ഉണ്ടാവും എന്ന് മൊരിഞ്ഞ പ്രവാചകൻ (സ )യുടെ വാക്കുകൾ പ്രാവർത്തികമാക്കാൻ നാമെന്തിനാണ് മടി കാണിക്കുന്നത് ? സുഹ്ര്തെ ഓർക്കുക, ജീവിത കൈപുനീർ നുകർന്ന യതീമിന് മാത്രമേ സുഖ-ദുക്കങ്ങളിൽ നമ്മോടപ്പം നിന്ന്, ഉള്ളത് കൊണ്ട് ത്രപ്തി നേടാൻ സാദിക്കുക!, ഒന്നുമില്ലാത്ത നമ്മുടെ ജീവിത യാത്ര ഒരു യാതീമിന്റെ കണ്ണ് നീര് തുടച്ചു എന്ന കാരണത്താൽ വിജയിക്കുമെങ്കിൽ ഇനിയും നാമെന്തിനു കാത്തിരിക്കണം ?,എന്നും എപ്പോഴും ഇരു കരങ്ങളും മേൽപോട്ടുയർത്തി പ്രാതനാനിരതയാകുന്ന ആ ശരീരത്തെ അല്ലാതെ വേറെ എന്തിനെയാണ് നമ്മൾ ജീവിത പ്രചോതനമാകാൻ കണ്ടെത്തുക ?തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ ആ കണ്ണ് നീര് മാത്രം മതിയല്ലോ നമ്മുടെ ജീവിതം സംരക്ഷിക്കാൻ ? ഇതൊരു ആജ്നയല്ല മറിച്ച് ഒരു അപേക്ഷയാണ് ,അതെ നമുക്ക് ഒരുമിക്കാം സ്ത്രീദന മുക്ത അനാഥ സംരക്ഷണമാകട്ടെ നമ്മുടെ വിവാഹ സ്വപ്‌നങ്ങൾ ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ