2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

സഹോദരാ ... ഇത് കാടത്തമല്ലെ ?

വർത്തമാനത വികസനത്തിൻറെ  കഥ പറയുമ്പോൾ സർവതും നേടിയെന്ന് അവകാശപ്പെടുന്ന മാനവൻ മനുഷ്യത്വവും ദയയും എന്താണെന്നു പഠിക്കാൻ മടി കാണിക്കുന്നു!

നിമിഷങ്ങൾ കൊണ്ട് ആശയങ്ങളും മറ്റും കൈമാറാൻ നമുടെ ഇന്ന്നിന്റെ സാഹചര്യങ്ങൾ വഴി ഒരുക്കുമ്പോൾ നമ്മുടെ ഉപയോഗം എങ്ങനെ ആവുന്നു എന്നുള്ളത് കാലം ചോദിക്കുന്ന ചോദ്യമാണ് ?

പ്രാണന് വേണ്ടി നിലവിളിക്കുന്നവന്റെ രോദനവും ചിത്രവും ഒപ്പിയെടുത്ത് കൈമാറ്റം നടത്താൻ ഉത്സാഹിക്കുന്ന വർത്തമാനം അവന്റെ നേർക്ക് ആശ്വാസത്തിന്റെ കൈ നീട്ടാൻ മടി കാണിക്കുമ്പോൾ നമ്മുടെ വികസനം എന്തിനു വേണ്ടി എന്നുള്ളത് വിവേകിയുടെ ചോദ്യമാണ് !

അപകടങ്ങളിലോ മറ്റോ പെട്ട് നിരാലംബനായി അംഗ ഭംഗം വന്നവന്റെ ചിത്രം പകർത്താൻ എന്നിട്ടത് ഗ്രൂപുകളിൽ നിന്നും ഗ്രൂപുകളിക്ക് കൈമാറ്റം നടത്തുമ്പോൾ നാളെ ഒരുപക്ഷെ തന്റെ ചിത്രവും ഇതുപോലെ ആരെങ്കിലും കൈമാറ്റം നടത്തുമെന്ന് ചിന്തിക്കാനുള്ള വിവേകം പോലും ഇല്ലാത്ത ആധുനികതക്ക് എന്ത് ഉന്നമനമാണ് ഉണ്ടായത് ?

ചോര വാർന്ന് പ്രാണ വേദനയാൽ നടു റോഡിൽ ക്കിടന്നു വാവിട്ടു കരയുന്ന പെണ്ണിന്റെ ശരീരത്തിൽ നിന്നും അറിയാതെ വെളിവായ നഗ്നത നോക്കി അതിനെ തന്റെ മൊബൈലിൽ ഒപ്പിയെടുത്ത് കാമം കൊള്ളുന്നവന്റെ സംസ്കാരത്തെ എന്താണ് വിളിക്കേണ്ടത് ?

ഇന്നലെകളിൽ എന്തെങ്കിലും അപകടം നടന്നാൽ ഓടിയെത്തുന്ന മാനവർ അനുഗ്രഹമായിരുന്നു എന്നാൽ ഇന്നത് ഒരു തരം ആലോസരമാണ്  കാരണം ഇന്നലെ വന്നവർ അവനിക്ക് സഹായകമായിരുന്നു പക്ഷെ ഇന്നിന്റെ അധിതിക്കു വേണ്ടത് നിന്നെയല്ല മറിച്  നിനിറെ നിസ്സഹയാതയാണ്, കാലമേ എന്താണ് പറയേണ്ടത് ?
വാക്കുകളെക്കാൾ കൂടുതൽ ഈ ചിത്രം പറയും എന്നുള്ളതിനാൽ മാത്രമാണ് ഇത് ഇവിടെ സമർപിച്ചത് എന്നിരിക്കെ മാപ്പ് ഈ ചിത്രം ഉപയോഗിച്ചതിൽ.

മരിച്ചു കിടക്കുന്നവന്റെ പരിക്ക് പറ്റിയവന്റെയും ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ ഒപ്പിയെടുക്കുമ്പോൾ അവരുടെ സ്വകാര്യത ആണ് നാം തകർക്കുന്നത് എന്ന തിരിച്ചറിവോടെ ഇനിയെങ്കിലും അപകട സ്ഥലത്ത് ഓടിയെത്തി ക്യാമറ ഓണക്കുന്നതിനെക്കളും മുമ്പ് അവന്റെ നേർക്ക് ആശ്വാസത്തിന്റെ കൈതാങ്ങ് നീട്ടാൻ നാം തുനിയുക, അതെ സമയം തന്റെ മുന്നിലെത്തുന്ന ഇത്തരം ചിത്രങ്ങൾ കൈമാറ്റം നടത്താതെ അതിനെ തടയാനുള്ള വഴി കണ്ടെത്തുക 

എന്നാൽ കാലം നിന്നെ നോക്കി പറയും 

അതെ അവനാണ് മനുഷ്യനെന്ന് ...!

അഭിപ്രായങ്ങളൊന്നുമില്ല: