വർത്തമാനത്തിന്റെ പരിണിതങ്ങളിൽ
മാനവ പ്രക്രിയകളുടെ വിവർത്തനങ്ങൾ
വർണിചെടുക്കുന്ന തൂലിക ഇനി
ഒരു
ആഗ്രഹ സഫലീകരണത്തിന്റെ
വിഷയവുമായി സംവദിക്കുകയാണ്. മനസ്സിന്റെ താളുകളിൽ സ്നേഹത്തിന്റെ
ഓർമ്മകൾ വിരിയിക്കുന്ന,
സ്നേഹത്തിലും, സന്തോഷത്തിലും, വേദനയിലും, കൈതങ്ങാവുന്ന, ഒറ്റപെടലിന്റെ
കാത്തിരിപ്പിൽ ആശ്വാസത്തിന്റെ വരിവിളക്കായി മാറ്റം നുകരുകയും സൌഭാഗ്യങ്ങളിൽ
കൂടെ നിന്ന് താഴ്ചയിൽ
കൈ വെടിയുന്ന വർത്തമാന
മനുഷ്യ പ്രവർത്തിയിൽ നിന്നും വ്യസ്ത്മായി എല്ലായിപ്പോരും
കൂടെ നിൽക്കുകയും ,ഏത്
സമയത്തും ഏതു കാര്യവും
ചോദിച്ചറിയാൻ പാകത്തിൽ കൂടെ നിന്ന്
എൻ ഉയർച്ചയിൽ സന്തോഷിക്കുകയും
വേദനയിൽ ഒപ്പമിരുന്ന് വിതുമ്പുകയും
ചെയ്യുന്ന എന്റെ ആത്മ
വ്യക്തിത്വം എൻ തൂലികക്കായി
ഒരു വിഷയം ഇങ്ങനെ
പാകപ്പെടുത്തുന്നു
അനാഥ ബാല്യങ്ങൾ
…!
അനാഥത്വം ജീവിതതിതിന്റെ
കണക്കു പുസ്തകത്തിൽ വേദനയുടെ ഒരു
വികാരമാണ്, ജീവിതത്തിന്റെ മുന്നൊരുക്കതിൽ കൂടെ നിന്ന് വഴി
തെളിയിക്കേണ്ടവർ ജീവിത
യാത്രയുടെ പകുതിയിൽ വെച്ച് പിരിയുമ്പോൾ നിർവികാരികതയോടെ അത്
വീക്ഷണം മെനയുകയെന്നുള്ളത് ഒട്ടപെടലിൻ വേദന സമ്മാനിക്കുന്നു,
പൂർതീകരിക്കാനാവാത്ത
ഒരു പിടി സ്വപ്നങ്ങളുടെ ശിഷ്ടഫലം.......
അതെ,
ആഘോഷങ്ങളിൽ
കൂടെ വന്നു പുത്തൻ
വസ്ത്രങ്ങളും മറ്റും വാങ്ങി തരുന്നതും
, വിദ്യയുടെ ബാല പാഠങ്ങളിൽ
ആ കയ്യും പിടിച്ചു
കലാലയം ലക്ഷ്യമാക്കി ആ
പടവരബ്ബത്ത് കൂടി ചെളി
തെറിപ്പിച്ചു നടന്നതും, നടക്കുന്നതും ,
രാത്രിയുടെ
മൗനത്തിൽ ആ
പിതാവ് കടന്നു വരുന്നതും കാത്തിരുന്ന് അവസാനം
ആ കൈകളിൽ ഒളിപ്പിച്ച
മിട്ടായിപൊതി ആർത്തിയോടെ തിന്നതും…
സ്വപ്നങ്ങൾ ആവുമ്പോൾ കൂടെ കഴിയുന്നവരുടെ
പിതാക്കന്മാർ അവരെ ലാളിക്കുമ്പോൾ അത് ആർത്തിയോടെ
നോക്കി കണ്ണീർ വാർക്കുന്നവൻ കാലത്തിന്റെ
കണ്ണിൽ അനാധനാവുമ്പോൾ അവനും അറിയാതെ കൊതിക്കുന്നുണ്ടാവും
“എനിക്കും
ഒരു പിതാവുണ്ടായിരുന്നെങ്കിൽ !”
സ്നേഹവും ലാളനയും കരുതലും ആവശ്യമാകുന്ന
ബാല്യങ്ങളിൽ അവ നഷ്ട്ടമാവുന്നത്
വേദനയാണ്, എങ്കിലും
ജീവിതത്തിന്റെ കണക്കു പുസ്തകത്തിൽ അവ സൌഭാഗ്യങ്ങളും
കുറിക്കുന്നു .
ലോകത്തിന്റെ അനുഗ്രഹ ജന്മമായ മുഹമ്മദ് നബി (സ
) യും അനാഥത്വത്തിന്റെ ജീവിതമാണ് നയിച്ചത്.
ലോകത്തിനു
പ്രകാശമായ ഇസ്ലാം അനാഥ ജീവിതങ്ങൾക്ക് എന്നും വഴി കാട്ടിയാവുന്നു,
അനാഥ കുഞ്ഞിന്റെ മുന്നിൽ വെച്ച്
സ്വന്തം മക്കളെ ലാളിക്കരുതെന്നു പഠിപിച്ച നബി
വചനം അനാഥ സംരക്ഷകനും
നാനും സ്വർഗത്തിൽ
രണ്ടു വിരലുകളെ പോലെ അടുത്തിരിക്കും
എന്ന് കൂടി കൂട്ടിച്ചേർക്കുമ്പോൾ ധന്യമാവുന്ന
ഇസ്ലാം അനാഥയുടെ സ്വത്തുക്കൾ അപഹരിക്കുന്നവനും
അവരെ വേദനിപ്പിക്കുന്നവനും മതത്തിൽ
ഏറ്റവും നീചമായ കുറ്റവാളികളെന്നു
വിലയിരുത്തുമ്പോൾ അനാഥത്വം ഇസ്ലാമിൽ സൌഭാഗ്യങ്ങൾ
വിതറുന്നു ,
നിന്റെ കർമ ഫലമായി
ഒരു യത്തീമിൻ കണ്ണീർത്തുള്ളി
ഇറ്റി വീണാൽ അത് നിന്റെ
ജീവിതത്തിന്റെ ശാപമാകുന്നു കാരണം
നബി (സ ) പറയുന്നു നീ
ഒരു യാത്തീമിനെ വേദനിപ്പിക്കരുത് കാരണം
അവൻ വേദനയുടെ ബാക്കി
പത്രമാണ് എന്ന് എന്റെ അനുഭവം
എന്നെ പഠിപ്പിക്കുന്നു. അനാഥത്വം മുത്ത് നബി
തങ്ങൾക്കു പോലും കണ്ണീർ സമ്മാനിച്ചെങ്കിൽ കൂടുതലായി
ആ വേദന കുറിക്കാൻ
വാക്കുകൾ അന്യമാണ്.
സ്വന്തം സഹജന്മങ്ങളെ സ്വന്തം പിതാക്കന്മാർ കൈപിടിച്ച്
നിക്കാഹിലൂടെ പുതിയ ജീവിതത്തിലേക്ക് നയിക്കുമ്പോൾ
എന്നെയും ആരുടെയെങ്കിലും കൈ പിടിച്ചു
കൊടുക്കാൻ എനിക്കൊരു പിതാവുണ്ടായിരുന്നെങ്കിൽ എന്ന് ഓർത്ത് കരയുന്ന അധരങ്ങൾ
കാലത്തിന്റെ നൊമ്പരമാണ്,
നമുക്ക് ഒരു യത്തീമിന്റെ
ജീവിത രോതനം ഒപ്പാൻ കരിഞ്ഞെങ്കിൽ ആ
ജീവിതം ധന്യമാവുമെന്നത് കാലത്തിന്റെ വസ്തുതയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ