ആധുനികതയ്ക്ക്
പറയാനുള്ളത് വികസനത്തിന്റെയും ഉയർച്ചയുടെയും കഥകൾ മാത്രമെന്നിരിക്കെ അവിടെ
ദൈവങ്ങൾ ശുലഭമാവുന്നു !!,
ഉപജീവനം തീർക്കാൻ ഇന്നലകൾ
കഷ്ടപെട്ട മനുഷ്യൻ ഇന്ന് ദൈവമാകുന്നു
!
ദൈവീകത വിൽക്കപെടുമ്പോൾ സമൂഹം
അതിനെ ഇന്ന് ആൾ ദൈവങ്ങൾ
എന്ന് വിളിക്കുന്നു !
ബുദ്ധിയും വിവേകവും ആവോളം
ഉണ്ടെന്നു അവകാശപ്പെടുന്ന മാനവൻ അവരുടെ പിന്നാലെ
നടക്കുമ്പോൾ വിവേകമില്ലാത്ത നാൽക്കാലികൾ പോലും ആ കാഴ്ചകൾ
കണ്ടു ചിരിക്കുന്നുണ്ടാക്കും !
ഇന്ന് ദൈവമാകുന്നവർ ഇന്നലകളിലെ
ഏതെങ്കിലും മനുഷ്യരുടെ സ്രഷ്ടി യായിരുന്നു
എന്നിരിക്കെ ദൈവത്തെ പോലും ശസ്ര്ഷ്ടിക്കാനുള്ള
വികസനമാണോ ആധുനികത കൈവരിച്ചത് എന്നുള്ളത്
വിവേകിയുടെ ചോദ്യമാണ് ?,
തങ്ങൾ ഉണ്ടാകുന്നതിനു മുമ്പ്
ദൈവം ഇല്ലായിരുന്നുവോ എന്ന
ചോദ്യത്തിന് മൗനിയാവുന്ന നെറികേടുകളെ നോക്കി ദൈവമെന്ന് വിളിക്കുന്നവനെ
നാൽക്കാലിയോട് ഉപമിച്ചാൽ ചിലപ്പോൾ അപമാന
ഭാരം താങ്ങാനാവാതെ അവ
ആത്മ ഹത്യ ചെയ്തെന്നു
വന്നേക്കാം !
ഒരു പല്ല്
വേദന വന്നാൽ പോലും താങ്ങാനാവാത്ത
ദൈവ അനുകരണമാണ് തന്റെ
സഹചാരികൾക്ക് ആശ്വാസം നൽക്കുന്നത് എന്നോർക്കുമ്പോൾ
ദൈവത്തിനെ ഈ ദയനീയത
ഓർത്ത് പുച്ഛം തോനുന്നു !
നവ മാധ്യമങ്ങളിൽ തങ്ങളുടെ ആശയം സ്ഥാപിച്ചെടുക്കാൻ പാടുപെടുന്ന, പണവും മറ്റും നൽക്കി തൻറെ വാലാട്ടികളായി നടക്കാൻ കുറെ മനുഷ്യൻ എന്ന് പേരുളളതിനെ വാർത്തെടുക്കുന്ന ഇന്നിന്റെ ആൾ ദൈവ കോമാളികളുടെ പരിശ്രമങ്ങൾ കാണുമ്പോൾ കാലം നമ്മളെ നോക്കി ചിരിക്കുന്നു എന്ന് മനസ്സിലാക്കാൻ ഇവറ്റകൾക്ക് കഴിയുന്നില്ല ! ഇന്നലവരെ തെരുവുകളിൽ അലഞ്ഞ വനു പെട്ടന്നു ദിവ്യ ബോധം ഉണ്ടാവുകയും അവൻ ദൈവമാകുകയും ചെയ്യുമ്പോൾ എല്ലാത്തിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാകുന്ന ഇന്നിന്റെ കാലം ദൈവത്തിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയിരിക്കുന്നു !
തൊട്ടടുത്ത നിമിഷം എന്ത് നടക്കുമെന്ന് പോലും തിരിച്ചറിയാനാവാത്ത ഇവറ്റകളുടെ ദയനീയത കാണുമ്പോൾ തൂലിക പൊട്ടി ചിരിക്കുന്നു !
തനിക്കു നേരെ വന്ന അക്രമം തടയാൻ നിയമത്തിന്റെ കാവൽ ഇരന്നു വാങ്ങുന്ന ഇങ്ങനെയുള്ള ദൈവ കോലങ്ങൾക്ക് നൽക്കാനുള്ള പേര് എന്താണ് ?
ഒരു മത ആശയവും ഇതിനെ അനുകൂലിക്കുന്നില്ല എന്നിരിക്കെ ദൈവത്തിന്റെ പേര് പറഞ്ഞു നടക്കുന്ന ഇത്തരം അധർമതിനെതിരെ ഇനിയും മൗനം കൊണ്ട് നിന്ന് കൊടുത്താൽ നാം അതിനു നൽകേടുന്ന പരിണിതം ഭയാനകമായിരിക്കും എന്ന ഓർമ നൽക്കി തൽക്കാലം തൂലിക പര്യവസാനം കുറിക്കുന്നു !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ