2015, മാർച്ച് 14, ശനിയാഴ്‌ച

തെറ്റിദ്ധരിക്കരുത്... ഇതും നിയമ സഭയാണ് ..!

മനുഷ്യൻ എത്രത്തോളം അധ : പതിക്കാം എന്നുള്ളതിന്റെ നേർകാഴ്ച സാക്ഷര കേരളം ഇന്നലെ കണ്ടു !

അതും ഭരണ ഘടനയുടെ ശ്രീകോവിലെന്ന  നാമകരണം നടത്തുന്ന നമ്മുടെ സ്വന്തം നിയമ സഭയിൽ ...!

ജനങ്ങൾക്ക് വേണ്ടി ജനസേവനം നടത്തുന്നു എന്ന്  എല്ലില്ലാത്ത നാവ് കൊണ്ട് പുലമ്പുന്ന ജന സേവന നാമധാരികൾ ഇന്നലെ നിയമ സഭയെ സ്വന്തം വീടായി കണ്ടു എന്നതാണ് വാസ്തവം .!

ജനങ്ങളുടെ പണം സ്വന്തം ആവശ്യത്തിനു കട്ടു മുടിച്ചവനു  സംരക്ഷണം തീർത്ത നെറികേടിനെ തങ്ങളുടെ വിജയമായി കൊണ്ടാടുന്ന മറ്റു ചിലർ അവിടെ പരിഹസ്യമാകുന്നു എന്നവർ അറിയാത്തതോ ? അതോ നടനമോ ?

സംസ്കാരം എന്തെന്നറിയാത്ത ചിലരെ സമ്മതി ദാനവും  നൽകി അയക്കുമ്പോൾ അതിനു നാം കൊടുക്കേണ്ടുന്ന വില എന്താണെന്നു കൂടി നാം ഇനിയും മനസ്സിലാക്കിയില്ലെങ്കിൽ കാലം ചിലപ്പോൾ നമുക്ക് മാപ്പ് നൽകില്ല എന്ന് വന്നേക്കാം .

ഇന്നലകിൽ അശ്ലീലതയുടെ നേർക്കാണ് നാം നമ്മുടെ ബാല്യങ്ങളുടെ കാഴ്ച്ച  ഭയപെട്ടിരുന്നതെങ്കിൽ ഇന്നിന്റെ നാളുകളിൽ "നിയമ സഭയിലേക്ക് നോക്കരുത് ,വഴി തെറ്റിപോകും" എന്ന് മത്രത്വങ്ങൾ തങ്ങളുടെ മക്കളോട് പറയുന്ന കാലം വിദൂരമല്ല !

എഴുതുന്ന തൂലികക്ക് ഇവിടെ രാഷ്ട്രീയമില്ല ,

അത് നിഷ്പക്ഷതയുടെ വരികളാണ് കുറിക്കുന്നത് അതിനാൽ വായനയും ആ രൂപത്തിലായാൽ പരിപൂർണത നമ്മെ തേടിയെത്തും എന്നുള്ളത് കാലം പറഞ്ഞ സത്യമാണ് .

സകല അരാചകത്വങ്ങളുടെയും കേന്ദ്ര ബിന്ദുവായ മുഖ്യ മന്ത്രിയുടെ ഓഫീസ് ...!

തൊലി വെളുപ്പുള്ള പെണ്ണിന്റെ സുഖിപ്പിക്കലിൽ കർത്തവ്യം മറന്നു നാടിന്റെ അധികാരം പോലും അവൾക്ക് തീരെരുതി കൊടുക്കുന്ന സാംസ്കാരികത ?

ഒരു നേരത്തെ അന്നത്തിനു ഗതിയില്ലാത്തവൻ തനിക്കു അവകാശപെട്ടത്‌ കിട്ടാൻ പൊരി വെയിലത്ത്‌ മണിക്കൂറുകൾ കാത്തിരിക്കുമ്പോൾ തിരക്കിലാവുന്ന ജനസേവന നാമധരികൾക്ക് തൊലി വെളുപ്പുള്ള പെണ്ണിന്റെ ശരീരം നോക്കി സംത്രപ്തി അടയാൻ സമയം പിന്നെയും ബാക്കി ..!

സമുദായത്തിന്റെയും ജാതിയുടെയും പേരു പറഞ്ഞു ഉപജീവനം നടത്തുന്ന ചിലരുടെ കപട സമുദായ സ്നേഹം തിരിച്ചറിയാതെ പോകുന്ന മറ്റു ചില നിമിഷങ്ങൾ !

 തലപ്പാവ് ധാരികൾക്കും  നെറ്റിയിൽ ഭസ്മക്കുറി  ചാർത്തിയ ശിരോ വസ്ത്ര ധാരിക്കും കർത്താവിന്റെ അനുച്ചരന്മാരായ പുരോഹിതന്മാര്ക്കും ഇന്ന് മതത്തെ കുറിച്ച് പറയാനും മതം നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും സമയമില്ല കാരണം അവർക്ക് പാവപെട്ടവന്റെ കഞ്ഞിയിൽ നിന്നും തട്ടിപരിചെടുക്കുന്ന വറ്റുകൾ പെറുക്കിയെടുക്കാനുള്ള  രാഷ്ട്രീയ യോഗങ്ങളാണ് ശരണം !

ഇന്നലകളുടെ ജീവനുകളായ വാർധക്യത്തെയല്ല മറിച്ച്  ഇന്നിന്റെ തുടിപ്പായ യുവതയോടാണ് കാലം ചോദിക്കുന്നത് ,

ഇനിയും നാമെന്തിനു മൗനിയാവണം ?

തങ്ങൾക്ക് അവകാശപെട്ട പണം കൊണ്ട് രാഷ്ട്രീയ നടനം നടത്തി കീശ വീർപിക്കുന്നവനിക്ക് ഇനിയും നാമെന്തിനു സിന്ദാബാദ്‌ വിളിക്കണം ?

ഞങ്ങൾ സമരം കേമമായിരുന്നു ഞങ്ങൾ എറിഞ്ഞുടച്ച മുതലിന്റെ കണക്കു പറഞ്ഞു ഇങ്ങനെ പുലമ്പുന്ന രാഷ്ട്രീയത്തെ  നോക്കി നെടുവീർപെടുന്ന 
നീ ഒന്ന് ഓർക്കുക  ..

അവയുടെ നഷ്ടം നികത്താൻ വീണ്ടും ബലിയാടാവുന്നത് പാവം പൊതു ജനങ്ങളാണ് അവരുടെ വിയപ്പിന്റെ മണമുള്ള നികുതി പണമാണ് ഇവിടെ നികത്തപെടുന്നത് !

പിറന്നു വീഴുന്ന പൈതലിനെ പോലും കോടികളുടെ കടക്കാരനാകി മാറ്റി ഇന്നത്തെ രാഷ്ട്രീയ ചെകുത്താന്മാർ തങ്ങളുടെ വെപ്പാട്ടിക്കു അടിവസ്ത്രം വാങ്ങാൻ പോലും ഗജനാവിന്റെ പണം ധൂർതടിക്കുമ്പോൾ മൗനിയായി  അവന്റെ കാമ ലീലകൾക്ക്‌ കാവൽ നിന്ന് ന്യായീകരണം നടത്തുന്ന അധ : പതനത്തെ നോക്കി കാലം ഇങ്ങനെ ചോദിക്കുന്നു,

മനുഷ്യൻ എന്നാൽ ആരാണ് ?.

ചുറ്റും നിരന്നു നിൽക്കുന്ന കാവൽ പാലകർ ഇല്ലാതെ പൊതു ജന മദ്യത്തിലേക്കു കടന്നു വരാൻ ആണത്തം എന്ന നട്ടെല്ല് ഉള്ള എത്ര രാഷ്ട്രീയ ആണ്‍ കുട്ടികൾ ഉണ്ട് ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ?

കഴിന്നതിനെ ഓർത്ത്  പരിതപിക്കാതെ ഇനിയുള്ള അവകാശം നന്നായി ഉപയോഗപ്പെടുത്തിയില്ലെങ്കിൽ അതിനു നൽകേടുന്ന വില വലുതാണ്‌ എന്ന് തിരിച്ചറിവോടെ ജന സേവകൻ  എന്ന് പറഞ്ഞു  പാവങ്ങളുടെ പണം കൊണ്ട് ഉപജീവനം നടത്തി അവനെ കണ്ണീരു കുടിപ്പിച്ചു നടക്കുന്നവനെ നടു റോഡിൽ വിചാരണ നടത്തുന്ന യുവത കടന്നു വരാൻ ഇനിയും കാത്തിരിപ്പുകൾ ബാക്കിയാവരുതെ എന്ന പ്രാർത്ഥനയോടെ .....

അഭിപ്രായങ്ങളൊന്നുമില്ല: