ചന്ദ്രഗിരി
പുഴയുടെ ലാളനയിൽ സപ്ത ഭാഷ
വർണ്ണനം നുകരുന്ന മലയാളക്കരയുടെ വടക്കേയറ്റമായ
കാസറഗോഡ് ജില്ലയിൽ,സൌഹ്രദത്തിന്റെ കരുതൽ
തീർക്കുന്ന കുംബ്ല പഞ്ചായത്തിന്റെ നെറുകയിൽ
പൊൻ ലിപികളാൽ വർണ്ണനം
കുറിച്ച പ്രക്രതിയുടെ മനോഹാരിത പ്രദേശം.. കൊടിയമ്മ
! ,ഹരിത പച്ചപ്പിന്റെ നെറുകയിൽ, ഗ്രാമത്തിന്റെ ശീലുകൾ
തീർക്കുന്ന അവിടം
ആധുനിക വിദ്യാഭ്യാസത്തിന്റെ വാതിലുകൾ തുറന്നു തലയുയർത്തി നിൽക്കുന്ന,നാടിന്റെ
അനുഗ്രഹ പൂന്തോട്ടമായ കൊടിയമ്മ
ഗവ ഹൈ സ്കൂൾ
രൂപീകരണത്തിന്റെ നാൽപതാണ്ടുകൾ
ആഘോഷിക്കുമ്പോൾ ആ മണ്‍തരികൾക്ക് പോലും ഓരോ
കഥകൾ പറയാനുണ്ടായിരിക്കാം..! അപ്രകാരം
ഈ വിനീത
തൂലികയും അക്ഷരങ്ങൾ അല്ല ഓർമ്മകൾ
പെറുക്കിയെടുക്കാൻ ശ്രമിക്കുകയാണ്. നാടിന്റെ സർവ ചലനങ്ങളിലും
സ്വാദീനം ചെലുത്തുന്ന അവിടം വിദ്യ നുകരാൻ
അവസരം ലഭിച്ചതു എന്റെ ജീവിതത്തിന്റെ
സൌഭാഗ്യമായി ഞാൻ
വിലയിരുത്തുന്നു,നാടിന്റെ സന്തതികളായ, ഇന്ന്
ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ
അറിവിന്റെ ബാല്യം പകർത്തിയ ഈ കലാലയ
സമുച്ചയം ഇന്ന് വികസനത്തിന്റെ വഴികളിലൂടെ സഞ്ചാരം നടത്തുകയാണ്
വർത്തമാന കാലത്തിന്റെ പരിണിതതാൽ കലാലയങ്ങളും കലാലയ പഠനങ്ങളും യഥാർത്ഥ മുല്യങ്ങളുടെ തകർച്ചയുടെ കഥകൾ മെനന്നെടുക്കുമ്പോൾ
അതിൽ നിന്നും വിഭിന്നമായി മൂല്യബോതത്തോട് കൂടിയ വിദ്യാഭ്യാസ സംസ്കാരം വളർത്തിയെടുക്കാൻ
എന്നും മുൻപന്തിയിൽ നിലകൊണ്ടു എന്നുള്ളത് ഈ കലാലയത്തിന്റെ മാത്രം പ്രതേകതയാണ്.കാലത്തിന്റെ
ഉണർതുപാട്ടിൽ സർക്കാർ കലാലയങ്ങൾ വിദ്യാർഥി
അനുപാതത്തിൽ പിറകോട്ടു പോകുന്ന പ്രവണത ഇവിടെയും ആവർത്തിച്ചുവെങ്കിലും കലാലയത്തിന്റെ
ഉയർച്ചക്ക് അവ വിഘാതം മെനന്നില്ല എന്നതാണ് വാസ്തവം ! നാടിന്റെ പ്രക്രതി മനോഹാരിത അനുഭവിച്ചു
നാടിന്റെ വിത്യസ്ത ഭാഗങ്ങളിൽ നിന്നും വരുന്നവർ സംഗമിക്കുന്ന കേന്ദ്ര ബിന്ദുവാണ് ഈ കലാലയം,മനസ്സിന്റെ
അകതാരിൽ കുളിർമ പരത്തി ഒരുക്കിട്ടടിക്കുന്ന
നീരുവ ഈ കലാലയത്തിന്റെ ഓരം ചേർന്ന് ഒരുകുന്നു. കലാലയത്തിന്റെ തൊട്ടടുത്തായി
സ്ഥിതി ചെയ്യുന്ന പള്ളിയിൽ നിന്നും ഒരുകുന്ന ബാങ്കിൻ നാദവും തൊട്ടടുത്തായി
നിലകൊള്ളുന്ന അമ്പലത്തിൽ നിന്നും അലയിട്ടടിക്കുന്ന ഭജന മന്ത്രവും ഈ കലാലയ വസന്തത്തിനു മത സൗഹാർദത്തിന്റെ പവിത്രത സമ്മാനിക്കുന്നു ! ഭാവിയുടെ
വാഗ്ദാനങ്ങളായ കുട്ടികളുടെ കലാ കായിക വാസനകൾ പരിപോഷിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിൽ
നില്ക്കുന്ന ഈ കലാലയം നാളെയുടെ ലോകത്തിനു ഒരു
പാട് വെക്തിത്വങ്ങളെ ഈ നാടിന്റെ പ്രതിനിധികളായി സമ്മാനിക്കും എന്നുള്ളത് നഗ്ന സത്യമാണ്.
ഈ മഹനീയ നിമിഷത്തിൽ നാടിന്റെ കലാപരമായ മുന്നേറ്റത്തിനു
തുടക്കം കുറിച്ച് സ്ഥാപിതമായ നാടിലെ ആദ്യത്തെ വായനശാലയായ CH MOHAMMED KOYA MEMORIAL LIBRARY കലാലയത്തിലെ കഴിവുള്ള കുട്ടികളെ
കണ്ടെത്തി അവരുടെ കഴിവുകൾ പരിപോഷിപ്പിച്ചു ഭാവിയുടെ വാഗ്ദാനങ്ങളായി വളര്തിയെടുക്കാൻ
ഉതകുന്ന തരത്തിലുള്ള പ്രവർത്തനം കലാലയവുമായി സഹകരിച്ചു നടത്തുകയാണെങ്കിൽ നാടിന്റെ വികസന
കുതിപ്പ് അതിലൂടെ പൂർണതിയിലെതുമെന്നുള്ളത് യാതാര്ത്യമാണ്.അതിനായി തുടക്കം കുരിക്കുന്നതാവട്ടെ
ഈ നാല്പതാം വാർഷിക ആഘോഷം എന്ന പ്രതീക്ഷയോടെ ..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ