2014, മാർച്ച് 8, ശനിയാഴ്‌ച

ദൈവത്തെ സ്രഷ്ടിച്ച മനുഷ്യൻ ..!

കാലത്തിന്റെ വര്‍ത്തമാനം മനുഷ്യ ജീവിത കുതിപ്പിന് പല വര്‍ണനങ്ങളും നല്‍കിയപ്പോള്‍ ഒരു പക്ഷേ മുന്‍ തലമുറ പ്രതീക്ഷിക്കാതതിലും കൂടുതല്‍ മുന്നേറ്റവും ഉയര്‍ച്ചകളും അവന്റെ ജീവിതത്തില്‍ വിരുന്നെത്തി, വികസനത്തിന്റെ അനന്ത സാധ്യതകള്‍ കണ്ടെത്തി മുന്നേറ്റം കുതിക്കുക്കുമ്പോള്‍ പരമതയുടെ പവിത്രമായ സംസ്കാരം അവന്‍ എവിടെയോ വെച്ചു മറന്നു പോയിരിക്കുന്നു തന്മൂലം കാലം മനുഷ്യ ചെയ്തികളെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്ന  കാഴ്ചകള്‍ ആധുനികതയുടെ സ്ഥിരം കാഴ്ചയായി മാറുന്നു.അങ്ങനെ തുടരുന്ന പ്രവണതയില്‍ മനുഷ്യന്‍ ദൈവമായി പോലും അവരോധിക്കപ്പെടുന്നു,വിദ്യ സമ്പന്നര്‍ എന്നു സ്വയം വിലയിരുതതുന്ന മാനവര്‍ അതിനെ അംഗീകരിക്കുന്നു,മൂല്യങ്ങളുടെ ഏറ്റവും തരംതാര്‍ന്ന  ഈ പ്രവര്‍ത്തനത്തില്‍ നാല്‍ക്കാലികള്‍ പോലും ലജ്ജിക്കുമ്പോള്‍ മനുഷ്യന്‍ എന്ത്‌ ഉയര്‍ച്ചയാണ്‌ പ്രസംഗിക്കുന്നതെന്ന് കാലം ചോദ്യം ഉന്നയിക്കുന്നു !, സ്വന്തം ജീവിതത്തിലെ ഒരു നിമിഷം പോലും നിര്‍വചിക്കാന്‍ പറ്റാത്ത ഇവര്‍ ദൈവങ്ങള്‍ ആകുന്നതിന്റെ  പിന്നില്‍ ഉപജീവന മാര്‍ഗമാണ്‌ അവര്‍ കണ്ടെത്തുന്നത് എന്നു തിരിച്ചറിയാനുള്ള വിവേകം പോലും നഷ്ടപെട്ട മാനവന്‍ എന്ത്‌ വികസനമാണ്‌ പ്രസംഗിക്കുന്നത്‌ എന്ന ചോദ്യം ഉത്തരത്തിനായി ദാഹിക്കുന്നു.വിശപ്പും ദാഹവും മരണവും  രോഗവും ജീവിതത്തില്‍ നടക്കുമ്പോള്‍ ദൈവമാണെന്ന് പറയുന്നവനിക്ക്‌ അവ സ്വന്തം ജീവിതത്തില്‍ പോലും നിയന്ത്രിക്കന്‍ പറ്റുന്നില്ല എന്നതാണു വാസ്തവം ! ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ഈ ദൈവങ്ങൾ അവരുടെ ജനനത്തിനു മുമ്പും,മരണത്തിനു ശേഷവും എങ്ങനെ ഈ പ്രഭജ്ജം  നിലനിൽക്കുമെന്ന ചോദ്യത്തിന് മുന്നിൽ തല കുനിക്കുന്നു,ജീവിതത്തിന്റെ വ്യത്യസ്ത  മേകലകളിൽ കഴിവ് തെളിയിച്ചവർ  ഇവറ്റകൾക്ക് മുമ്പിൽ ശിരസ്സു നമിക്കുമ്പോൾ നമ്മുടെ സംസ്കാരത്തിന് പറ്റിയ അപജയത്തെ എങ്ങനെയാണു വിലയിരുത്തേണ്ടത്? സ്വാമിമാരും,അമ്മമാരും ,ശൈകുമാരും ,പുരോഹിതന്മാരും ഇങ്ങനെ ആത്മീയ വാണിഭം നടത്തുമ്പോൾ എന്താണ് ആത്മീയത ? എന്ന ചോദ്യം ഇവിടെ പ്രസക്തമാവുന്നു .മതങ്ങളും ,മത ഗ്രന്ഥങ്ങളും വരച്ചു കാട്ടുന്ന പാത അനുസരിക്കാതെ  സർവതിനും  ഇവറ്റകളുടെ സാമീപ്യം നുകരുന്നവർ ഏതു  മതതെയാണ് പ്രതിതിധാനം  ചെയ്യുന്നത് ? ഇസ്ലാമിന്റെ പഞ്ച സ്തംബങ്ങളിൽ ഒന്നായ നിസ്കാരവും മറ്റും മുറക്ക് നിർവഹിക്കതെ ഏതെങ്കിലും ഒരുത്തന്റെ മുന്നിൽ  ആത്മീയം നടത്തുന്നവനും,ഹൈന്ദവ തത്വങ്ങൾ അനുസരിക്കാതെ  "എന്താണ് ഹിന്തുത" എന്ന് പോലും അറിയാത്ത മനുഷ്യ ആത്മീയവന് മുന്നില് ശിരസ്സു നമിക്കുന്നവനും, ബൈബിളിന്റെ വചനങ്ങൾ  എന്താണ് എന്ന് പോലും മനസ്സിലാവാത്ത കപട പുരോഹിതന്മാര്ക്ക് മുന്നില് ദൈവീകത  സമ്മാനിക്കുന്നവനും മതത്തെ കുറിച്ച് പറയാൻ എന്താണ് യോഗ്യത സർവ കാര്യങ്ങളും പ്രവചിക്കുന്ന  ഇങ്ങനെയുള്ള ഒരു ദൈവത്തിനു സ്വന്തം ശരീരത്തിന് പിടിപെട്ട രോഗം കണ്ടെത്താൻ പറ്റാതെ അവസാനം  ആധുനിക മരുന്നുകളിൽ അഭയം തേടി  അത് ഫലിക്കാതെ മരണത്തിനു  കീരടങ്ങിയ സായി ദൈവം എങ്ങനെ ദൈവമായി എന്ന ചോദ്യത്തിന് ഏറ്റവും നല്ല ഹാസ്യതിനുള്ള റെക്കോർഡ് നൽകിയാൽ ആർക്കാണ്  വിമർശനം നടത്താൻ സാധിക്കുക ? ഭാര്യയും മക്കളും കുടുംബവും ഉള്ള ദൈവങ്ങൾ കാലത്തിന്റെ ഹാസ്യ കഥാപാത്രങ്ങളാണ്.ഏതെങ്കിലും മനുഷ്യ സ്ത്രീ - പുരുഷ ബന്ധത്തിലൂടെ പിറവിയെടുക്കുന്ന മനുഷ്യൻ  ദൈവമായി മാറുമ്പോൾ ഇത്രയും കാലം ദൈവം മനുഷ്യനെ സ്രഷ്ടിച്ചു എന്നാണ് നാം കേട്ടതെങ്കിൽ  ഇന്ന് മനുഷ്യൻ ദൈവത്തെ  ശ്രഷ്ടിക്കാനും തുടങ്ങിയിരിക്കുന്നു, ഒരുപക്ഷെ ഇതും ആധുനികതയിൽ മനുഷ്യൻ കൈവരിച്ച നേട്ടമായിരിക്കാം  ! ദൈവത്തെ സ്രഷ്ടിച്ച മനുഷ്യന് അവനെ നമ്മൾ എങ്ങനെയാണ് അഭിസംബോധനം നടത്തുക ? സ്വന്തം പ്രജകൾ നടത്തുന്ന വിമര്ശനങ്ങളും പ്രതിരോധങ്ങളും എതിരിടാൻ പറ്റാതെ ഇന്ന് ദൈവം പോലും പോലീസിന്റെയും മറ്റും നീതിന്യായ വ്യവസ്തതയുടെയും സഹായത്തിനായി തുനിയുമ്പോൾ ദൈവത്തിനു പോലും സംരക്ഷണം ഇല്ലാത്ത ലോകത്ത് എങ്ങനെ മനുഷ്യർ സുരക്ഷിതമായി ജീവിക്കും  ?, ദൈവത്തിനു പോലും മനുഷ്യൻ സംരക്ഷണം തീർക്കുമ്പോൾ പിന്നെ എന്തിനാണ് ദൈവം നിലകൊള്ളുന്നത് ? മനുഷ്യാ നിനക്ക് വിവേകമുണ്ട്‌ ,അതാണ്‌ നാല്കാലികളിൽ നിന്നും നിന്നെ വ്യത്യസ്തനാകുന്നത്  അതും നീ പണയപെടുതിയാൽ  പിന്നെ നിനക്ക് മനുഷ്യനെന്ന് പറയാൻ എന്താണ് യോഗ്യത ?, കുനിക്കുന്ന സിരസ്സുകളിൽ പണ  ലഭ്യതയും കാമ സുകവും നുകരുന്ന ഈ ദൈവിക കോപ്രായതങ്ങളെ  ഇനിയും നിലക്ക് നിർത്തിയില്ലെങ്കിൽ നാളെയുടെ ലോകം നിനക്ക് അന്ധകാരമായിരിക്കും സമ്മാനിക്കുക എന്ന തിരിച്ചറിവ് ഇനിയും കാത്തിരിപ്പിൽ ദർശനം  മെനയാതിരിക്കുക .ഏതെങ്കിലും ഒരുത്തന്റെ മുന്നിൽ   നമിക്കലല്ല  മറിച്ച് ദൈവീക ഗ്രന്ഥങ്ങൾ പകർത്തിയത് അനുസരിച്ച് ജീവിക്കുക എന്നതാണ് ആത്മീയത എന്ന് മനസ്സിലാക്കി കപട ആൾ ദൈവ തോന്നിവാസങ്ങൽക്കെതിരെ പടപോരുതുന്നതാവട്ടെ നമ്മുടെ ജീവിത ദൌത്യം ....

അഭിപ്രായങ്ങളൊന്നുമില്ല: