2014, ഏപ്രിൽ 9, ബുധനാഴ്‌ച

ജനാധിപത്യം നീതിക്കായി നിലവിളിക്കുമ്പോൾ ..!


മഹിതമായ സംസ്കാരം കൊണ്ടും, ജനാധിപത്യ വ്യവസ്ഥിതി കൊണ്ടും  ആധുനികതയിൽ ലോക രാജ്യങ്ങളോട്  കിടപിടിക്കുന്ന വികസന മുന്നേറ്റം കൊണ്ടും പ്രയാണം തുടങ്ങുന്ന  ഭാരത്തിന്റെ നിയമ വ്യവസ്ഥ ചലിക്കുന്ന പാതകൾ യഥാർത്ഥ മുല്യങ്ങലോട്  നീതി പുലര്തുന്നില്ല എന്ന സംശയം ചില നേരങ്ങളിൽ പ്രകടമാവുന്നു, അധികാരവും പണവും  സ്വാദീനവും  പിന്നെ കൈകരുത്തും നമ്മുടെ രാജ്യത്തിന്റെ നിയമ സംഹിതയെ ചില നേരങ്ങളിൽ സ്വാധീനിക്കപെടുന്നു എന്നുള്ളത് യാധാര്ത്യമാണ്,നിയമം സംരക്ഷിക്കേണ്ടവർ  പണത്തിന്റെയും സ്വ താല്പര്യതിന്റെയും സംരക്ഷണത്തിനായി നിയമത്തെയും നീതിയെയും  വെല്ലുവിളിക്കുമ്പോൾ സാധാരണക്കാരൻ വെറും കാഴ്ചക്കാരനായി അധ:പതിക്കുന്നു !, വൈകി ലഭിക്കുന്ന നീതി അത് നീതി നിഷേധത്തിനു  തുല്യമാണെന്ന കാര്യം ചില  വ്യക്തികളുടെ കാര്യത്തിൽ തകിടം മറിയുന്നു ,ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുതെന്ന നമ്മുടെ നിയമ തത്വം എവിടെയോ വെച്ച് നമുക്ക് നഷ്ട്ടപെട്ടിരിക്കുന്നു, ജനങ്ങളുടെ വോട്ടു വാങ്ങി അധികാരം കൈവശപെടുത്തുന്ന അധികാരികളെ തെറ്റ്  ചെയ്‌താൽ  "നിയമത്തിന്റെ  പരിരക്ഷ" എന്ന പേരില് സംരക്ഷിക്കുമ്പോൾ നമ്മുടെ നിയമത്തിന്റെ പോരായ്മ അവിടെ പ്രകടമാവുന്നു, ആധുനികതയുടെ വർത്തമാനം പല വ്യക്തികളെയും ഇതിന്റെ (നീതി നിഷേധത്തിന്റെ   ഇര ) പരിണിതമായി  നമുക്ക് നൽകുമ്പോൾ ഇവിടെ അതിൽ ഒരു വ്യക്തിയെ ഞാൻ  കടമെടുക്കുന്നു, അതെ എന്താണ് താൻ  ചെയ്ത അപരാധം എന്ന് അറിയാതെ ജീവിതം നമ്മുടെ നിയമ വ്യവസ്ഥ ചവിട്ടി മെതിച്ച ഒരു ജന്മം!                              
          അബ്ദുൽ നാസർ  മദനി ..
   ആമുഖം ഇവിടെ ആവശ്യമാകുമ്പോൾ അതിൽ  നിങ്ങൾ നിങ്ങളുടെ മുൻധാരണകൾ മാറ്റിവെച്ച് മനസ്സാക്ഷിയെ മുൻനിർത്തി  ഇവിടെ വായനക്കാരനാവണം എന്നും ഞാൻ  അദ്ധേഹം പ്രതിധിദാനം  ചെയ്യുന്ന സംഘടനയുടെയോ മറ്റോ  അനുഭാവിയല്ലെന്നും തികച്ചും സത്യാവസ്തയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക മാത്രമാണ് ചെയ്യുന്നതെന്നും  കുറിക്കാൻ ആഗ്രഹിക്കുന്നു ,  ഒരാൾ തെറ്റ് ചെയ്തു എന്ന്  തോന്നിയാൽ അയാളെ  നിയമപാലകർക്ക് പിടികൂടാമെന്നും അതിനു ശേഷം നിശ്ചിത സമയത്തിനുള്ളിൽ  നീതിന്യായ വ്യവസ്ഥിതിക്കു മുന്നില് ഹാജരാകണമെന്നും  എന്നിട്ട് കുറ്റം അയാളിൽ  കണ്ടെത്താൻ നിയമത്തിനു കഴിഞ്ഞില്ലെങ്കിൽ  അവനെ നിരപരാധിയായി  കണ്ടു വിട്ടയക്കനമെന്നുമുള്ള  നമ്മുടെ രാജ്യത്തിന്റെ നിയമ വ്യവസ്ഥ  കുറ്റം തെളിയുന്നതുവരെ അവനെ നിരപരാധിയായി  കാണണമെന്നും കൂട്ടിച്ചേർക്കുമ്പോൾ  ഇവിടെ മഹ്ദനിക്കു  നല്ക്കുന്ന നിയമം നമ്മുടെ നിയമ സംഹിതയെ വെല്ലു വിളിക്കുന്നു, കാരണം   ഒമ്പതര വർഷക്കാലം  ഒരു വിഗലാംഗനെ  കുറ്റം  തെളിയിക്കാൻ കഴിയാന്നിട്ടും  തടവിൽ നരകിപ്പിക്കുക ,അവസാനം  ജീവിതത്തിന്റെ വസന്ത കാലത്തെ  നഷ്ടപെടുത്തിയ ശേഷം നിരപരാദിത്വം നല്കി വിട്ടയക്കുക  വീണ്ടും മറ്റൊരു കാരണം കണ്ടെത്തി  തെളിയിക്കപെടാത്ത കുറ്റത്തിന്  തടവറ തീർക്കുമ്പോൾ നീതി പീടമേ  നിന്നെ കുറിച്ചോർത്ത്  ഞങ്ങൾ ലജ്ജിക്കുന്നു ..,    അദ്ദേഹത്തിന് നഷ്ടപെട്ട ജീവിതത്തിന്റെ വസന്തകാലം , അതിന്റെ നഷ്ടത പരിഹരിച്ചുകൊടുക്കാൻ എങ്ങനെയാണ് കഴിയുക ? സത്യം  തുറന്നു പറയുന്നവനെ  വകവരുത്തുക  എന്ന ചിന്തയിൽ രാജ്യത്തിന്റെ നിയമസംഹിതയെ തങ്ങളുടെ സ്വധീനതിലാക്കുന്നവൻ  രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുമ്പോൾ  അവനു താരാട്ട് പാടുന്ന നിയമസംഹിതയിൽ സാധാരണക്കാരൻ എന്താണ് പ്രതീക്ഷിക്കേണ്ടത് ? നാനാത്വത്തിൽ ഏകത്വം  എന്ന നമ്മുടെ നിയമ തത്വം എവിടെയാണ് നമുക്ക് കാലഹരനപെട്ടത് ? "ഏത്  തരത്തിലുള്ള അന്യോഷണവും  നടത്തി  കുറ്റവാളിയെന്നു തെളിഞ്ഞാൽ തൂക്കിലെറ്റു " എന്ന് ആവർത്തിച്ച്‌ അദ്ദേഹം  പറയുമ്പോൾ അതിനു മുതിരാതെ മൌനം പാലിക്കുന്ന നിയമത്തെ  നോക്കി കാലം പരിതപിക്കുന്നു !   എല്ലാം പഠിച്ചു  രണ്ടു  ഭാഗവും വിസ്തരിച്ചു അവസാനം  സുതാര്യമായ നിയമം നല്കേണ്ട  നിയമപാലകൻ വിസ്താരം തുടങ്ങുന്നതിനു മുമ്പേ  ജാമ്യം ഒഴിച്ചു  എന്തും ചോദിക്കാം എന്ന് പറഞ്ഞു നീതി പീടത്തിൽ കയറുമ്പോൾ അതിൽ നിന്നും എന്താണ് ജനം മനസ്സിലാക്കേണ്ടത് ? കുറ്റം തെളിയാതെ ഒരു നിമിഷം പോലും ഒരാളെയും തടവിൽ പാര്പിക്കരുതെന്ന  നിയമ തത്വം  വെറും എഴുതി വെക്കാനുള്ളതോ  അതോ നടപ്പിലാക്കാനുള്ളതോ ? രാജ്യം നല്ക്കുന്ന ഏറ്റവും ഭീമമായ ശിക്ഷയെക്കളും  കൂടുതൽ ശിക്ഷ ഇതിനോടകം അനുഭവിച്ച അദ്ദേഹം ചെയ്ത തെറ്റ് എന്താണ് എന്ന് പറയാനുള്ള  ആര്ജവം നമ്മുടെ  നിയമ സംഹിത പറഞ്ഞിരുനെങ്കിൽ നമുക്ക് അതിൽ നിന്നും നമ്മുടെ നിയമത്തെ  സുതാര്യമെന്ന് വിളിക്കാമായിരുന്നു  പക്ഷെ ഇത് ! , നിരപരാധികളെ കൊന്നെടുക്കുന്ന  തീവ്ര -ഭീകരവാദവും , മതത്തിന്റെ പേരിൽ നടക്കുന്ന വർഗീയതയും  അല്ല മറിച്ചു ഭരണകൂട ഭീകരതയാണ് നമ്മുടെ രാജ്യം നേരിടുന്ന പ്രഥാന വെല്ലുവിളി ..! മദനി അതിന്റെ ഇരയാണ് എന്നതാണ്  നിയമം ഇങ്ങനെ കോമാളി വേഷം കെട്ടുന്നതിന്റെ പ്രദാന കാരണം..!,നമ്മുടെ രാഷ്ട്രീയത  ചെയ്യുന്ന തെറ്റുകൾ വിളിച്ചു പറയാൻ അദ്ദേഹം ആര്ജവം കാട്ടി  എന്നുള്ളതാണ് ആ മനുഷ്യൻ ചെയ്ത തെറ്റ് , ഒരു മതത്തിന്റെ തത്വങ്ങൾ പഠിപ്പിക്കുന്ന വേഷ വിധാനത്തിൽ രാജ്യദ്രോഹം കാണാ നമ്മുടെ നിയമം ദ്രതി പിടിക്കുമ്പോൾ മതേതരത്വ  രാജ്യമെന്ന്  നമ്മുടെ  രാജ്യത്തെ പ്രകീർതിക്കുന്നതിൽ   നിന്നും എന്താണ് അർത്ഥമാക്കുന്നത് ?, നീണ്ട  നാളത്തെ നീതിയുടെ ക്രുരതക്കൊടുവിൽ  പുറത്തിറങ്ങിയ സമയം അദ്ദേഹത്തിന് വേണ്ടി  ശബ്ദിക്കാനും ,മനുഷ്യാവകാശത്തെ  കുറിച്ച് വാതോഴാതെ  പ്രസംഗിച്ചവർ  ഇന്ന്  മൌനം  ആചരിക്കുന്നു,
        കാലവും നീതിയും ഇനിയും ഒളിച്ചു കളി അവസാനിപ്പിച്ചില്ലെങ്കിൽ  ലോകത്തിലെ പരമോന്നത  ജനാധിപത്യത്തിനും ,നമ്മുടെ  നിയമ തത്വതിനും ഒരിക്കലും മായ്ക്കാനാവാത്ത  പോരയ്മകലായിരിക്കും അവ  സമ്മാനിക്കുക എന്ന് മനസ്സിലാക്കി  നമ്മുടെ രാജ്യത്തിന്റെ യശസ്സ്  കലംഗപെടാതിരിക്കാൻ  നമുക്ക്  ഒന്നിച്ചു നിൽക്കാം ............

അഭിപ്രായങ്ങളൊന്നുമില്ല: