2014, ഏപ്രിൽ 22, ചൊവ്വാഴ്ച

സ്ത്രീത്വം മാത്രത്വത്തെയും വിൽക്കപെടുമ്പോൾ ..!


ഉത്തരാധുനികത  പല ഉയര്ച്ചകളും മാനവികതയ്ക്ക്  കൈമാറിയെങ്കിലും  മാനവം മറുവശത്ത്  നാൽക്കാലികളെക്കാൾ സംസ്ക്കാര അധ:പതനം  നടിക്കുന്നു,ബന്ധങ്ങളും സ്നേഹങ്ങളും ഇന്ന്  എന്താണ് എന്ന് അറിവില്ലാത്ത കാര്യങ്ങളായി  അധ:പതിക്കുന്നു,ഉത്തരധുനികത്യ്ക്ക് മുന്നില് ചോദ്യമായി  മാനവന്റെ ആധുനിക ജീവിതം പരിവര്ത്തനം നടത്തുമ്പോൾ കാലം അതിനെ നോക്കി പരിതപിക്കുന്നു ,സകലതും കമ്പോള വൽക്രതമാവുമ്പോൾ  പവിത്രമായ സ്ത്രീത്വവും അതിൽ ഉൾപെടുന്നു, ഇതിനെ ആധുനികത എന്ന് അഭിസംഭോതനം നടത്തുമ്പോൾ കാലം നിന്നെ നോക്കി പരിതപിക്കുന്നു  എന്ന് നീ അറിയാത്തതോ ? അതല്ല  അറിവില്ലായ്മയുടെ  നടനമോ? ...

    കാലം എന്നും ആച്ചര്യം  നല്കുന്ന ആധുനികതയുടെ  മാധ്യമങ്ങൾ ഒരു  ദിനം എനിക്ക് സമ്മാനിച്ചത് ആതുനികതയുടെ ഒരു മാനവ പ്രവണത ആയിരുന്നു,അതെ മാത്ര്ത്വം എന്ന മഹത്വമാണ്  സ്തീത്വതെ പവിത്രമാക്കുന്നത് എന്നിരിക്കെ തന്റെ കാമ സാഫല്യതിനായി  സ്വന്തം മകളെ വെട്ടിനുരുക്കാൻ കാമുകന്റെ കയ്യിൽ  വടിവാള് കൊടുത്ത് വിടുകയും ജീവന്റെ അവസാന നിമിഷത്തിൽ താൻ  പത്തു മാസം നൊന്തു പ്രസവിച്ച തന്റെ മകൾ ജീവന്നു വേണ്ടി കേരുന്നതിന്റെ രോതനം മറുതലയ്ക്കൽ നിന്നും കേട്ടു ആസ്വദിക്കുകയും ചെയ്ത ഒരു സ്ത്രീ ജന്മത്തിന്റെ കഥ...!  അതും ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷരതയുടെ മുന്നേറ്റത്തിൻറെ കഥ പറയുന്ന നമ്മുടെ മലയാള നാട്ടിൽ ..! കാലവും   മാനവവും  അതിനെ പല രീതിയിലും മറ്റും വിവരിച്ചപ്പോൾ എങ്ങനെയാണ് ഈ രോതനത്തെ ,മനസ്സില് രൂപമെടുത്ത വികാരത്തെ കുറിക്കണമെന്ന് എനിക്കറിയില്ല എന്നാലും ഈ അപജയത്തെ  കുറിച്ച് പറഞ്ഞില്ലെങ്കിൽ കാലത്തിനോട് നാൻ ചെയ്യുന്ന ഏറ്റവും വലിയ അപരാധമാവും അതെന്ന കാരണത്താൽ ഇവിടെ ചിലത് കുറിക്കുന്നു .കറിക്കത്തി കാമുകന്റെ കൈകളിലേക്ക വെച്ചു കൊടുത്ത് കൊല്ലാൻ പറയും മുമ്പ്നീ  ഒരിക്കൽ പോലും ഓർത്തില്ലേ അവൾ നിന്റെ മകളാണെന്ന്???അക്ഷരങ്ങൾ കൂട്ടിച്ചൊല്ലും മുമ്പ് അവൾ ആദ്യം പറഞ്ഞത് അമ്മയെന്നല്ലേ??? ശരീരത്തിലേക്ക് കത്തിമുന തുളച്ചു കയറുമ്പോൾ വേദന സഹിക്കാനാവാതെ അവൾ അലറിവിളിച്ചത് നിന്നെയാവില്ലേ? ഇരുട്ടുകയറും മുമ്പ് അവളുടെ കണ്ണുകൾ തിരഞ്ഞത് നിന്നെയായിരിക്കില്ലേ??നിശ്ചലമാകും മുമ്പ് ആ ചുണ്ടുകൾ വിറച്ചത് നിന്റെ പേര് പറയാനാവില്ലേ?? തുടിപ്പുകൾ നിലയ്ക്കും മുമ്പ് ആ പിഞ്ചുഹൃദയം നിന്നെയോർത്ത് വേദനിച്ചിരിക്കും തീർച്ച.
കാരണം അവൾക്ക് നീ അമ്മയാണല്ലോ.!!

പക്ഷെ നിനക്കോ???

സംരക്ഷിക്കേണ്ട നീ തന്നെ അവളുടെ ജീവൻ അപഹരിച്ചല്ലോ.!!

പാപിയാണ് നീ.!!

നീയും നിന്റെ കാമവും ചേർന്ന്

 പിച്ചി ചീന്തിയത് അമ്മയെന്ന വാക്കിനെയാണ്.!!

  മാതൃത്വം എന്നാ വാക്കിന്‍റെ പവിത്രത നഷ്ടപ്പെടുത്തുവാൻ ഓരോരോ ജന്മങ്ങൾ... കുരുന്നെ മാപ്പ്... നിനക്ക് പാല്‍ ചുരന്നു നല്‍കിയ നിന്‍റെ അമ്മ തന്നെ നിന്‍റെ അരുംകൊലക്കു കാരണക്കാരിയായലോ... നിന്‍റെ അമ്മയെന്ന കാമവെറി പൂണ്ട കപലികക്കു ദൈവം ഒരിക്കലും മാപ്പ് നല്‍കില്ല ... കുരുന്നെ നിന്‍റെ ആത്മാവ് ദൈവത്തിന്‍റെ മടിയിൽ സുഖമായിരിക്കട്ടെ ... ദുഷ്ടത നിറഞ്ഞ ഈ ലോകത്ത് മനുഷ്യ മൃഗങ്ങൾ നരകിക്കട്ടെ....



അഭിപ്രായങ്ങളൊന്നുമില്ല: