അങ്ങനെ ആ കൂരിരുട്ട്
വീണ്ടും കൂടിക്കൂടി വരുന്നു.......
ചുറ്റും എന്തെക്കൊയോ
അപരിരിചിത രോതനങ്ങൾ,മുന്നിലേക്ക് സൂക്ഷിച്ചു
നോക്കിയപ്പോൾ ആരോ അവനെ വിളിക്കുന്നത് പോലെ .......
അല്ല തോന്നലായിരിക്കാം ....എന്നാലും
അവൻ ശൂക്ഷിച്ചു നോക്കി ,തോന്നലല്ല ശരിയാണ്
ആ രൂപം അവനെ മാടി വിളിക്കുന്നു..!അവന്റെ ശരീരം വിറയ്ക്കുന്നു,ചുറ്റും തണുപ്പിന്റെ ശീലുകൾ തീർത്ത ആ ഇളം കാറ്റ്
മെല്ലെ അവനെ തലോടിയിട്ടും അവൻ വിയർപ്പിൽ കുളിക്കുന്നുണ്ടായിരുന്നു ....! അവനു എന്തൊക്കെയോ
പറയണമെന്നുണ്ടായിരുന്നു പക്ഷെ അതിനുള്ള പരിശ്രമം അവനെ ചതിക്കുന്നു . ചുറ്റും പരതുമ്പോൾ
എല്ലാവരും ചുറ്റും കിടന്നു മയങ്ങുന്നു,അവൻ ഉറക്കെ വിളിച്ചു ആരും കേട്ടില്ല ....ആരും അവനിലേക്ക് നോക്കുന്നില്ല
ഒരു ദിവസം ചെറിയൊരു
തലവേദന വന്നപ്പോൾ ഉറങ്ങാതെ രാത്രിയിൽ അവനെ പരിചരിച്ച മാത്രത്വം അവൻ ഉറക്കെ നിലവിളിച്ചിട്ടും അനക്കമില്ലാതെ കിടക്കുന്നു
..! തനിക്കായി എന്നും കൂടെ നിന്ന പ്രിയ സഹോദരിയും അവനെ കൈവിടുന്നു,ജീവിതത്തിൽ എന്നും കൈത്താങ്ങായ സഹോദരൻ അവനെയും കെട്ടിപിടിച്ചു
ഉറങ്ങുന്നുവെങ്കിലും എത്ര അലറിവിളിച്ചിട്ടും ആ രാതിയിൽ മാത്രം അവനെ ഒറ്റപെടുത്തുന്നു,
അന്നേരം എല്ലാം കൈവെടിഞ്ഞു
നിസ്സഹായനായ അവനിൽ നിന്നും ആ രൂപം എന്തോ പറിച്ചെടുക്കാൻ പരിശ്രമിക്കുന്നു ,വേദന കൊണ്ട് പുളന്നെങ്ങിലും ആ രൂപം ഒരു ദാക്ഷീന്യവും
കാട്ടുന്നില്ല സഹായത്തിനായി അലരിവിളിച്ചിട്ടും ആരും ചെവി കൊള്ളുന്നില്ല , കുറച്ചു നേരത്തിനു ശേഷം എല്ലാം നിരത്തി ആ രൂപം അവനിൽ
നിന്നും മാഞ്ഞു മറയുന്നത് പോലെ ,എന്തോ നഷ്ടബോദം അവന്റെ
ശരീരം അവനിക്കു സമ്മാനിച്ചെങ്കിലും മുമ്പത്തെ വെപ്രാളത അവനെ ഇപ്പോൾ കൈവെടിന്നിരിക്കുന്നു ..! പിന്നെ അവൻ നന്നയി
ഉറങ്ങി ......................... തുറന്നു കിടന്നിരുന്ന ജാലക വിടവിലൂടെ നേർത്ത പ്രകാശ കിരണം അവനെ മെല്ലെ തൊട്ടുണർതിയപ്പോൾ അവൻ ഉറക്കിൽ നിന്നും ഉണരാൻ വെമ്പൽ
കൊണ്ടു ,ഇന്നലെ രാതിയിലെ പ്രവര്ത്തനം കൊണ്ടാണോ എന്നറിയില്ല ,ശരീരത്തിന് ഒരു വല്ലായ്മ പോലെ ..........അതിനാലാവണം അവൻ കുറച്ചു നേരം കൂടി ഉറക്കിലായി
കിടന്നത് .....അതാ തന്റെ പ്രിയ മാതാവ് തന്റെ അടുക്കലിലേക്ക് നടന്നു വരുന്നു,നേരം വൈകിയതിനാൽ എന്നെ വിളിച്ചുനര്ത്താനുള്ള
വരവാണ് ഇതെന്ന് അവനിക്ക് മനസ്സിലായി അങ്ങനെ ആ മാതാവ് അവനെ
വിളിച്ചുണർത്താൻ തുടങ്ങി,
"അമ്മേ.. വല്ലാത്ത ക്ഷീണം നാൻ കുറച്ചു കൂടി കിടക്കട്ടെ" എന്നവൻ പരന്നെങ്കിലും അവർക്കത് കേട്ടതായുള്ള ഭാവം തന്നെ ഇല്ല ...! കുറെ നേരത്തെ പരിശ്രമം വിഫലമായപ്പോൾ
അവർ പരിഭ്രമിക്കുകയും ഉറക്കെ നിലവിളിക്കാനും
തുടങ്ങി ............"അമ്മെ എന്തിനാണ് കരയുന്നത്, എനിക്കൊന്നും പറ്റിയിട്ടില്ല" ,അവൻ ഇടയ്ക്കിടയ്ക്ക് പറഞ്ഞു കൊണ്ടിരുന്നു പക്ഷെ
അമ്മക്കത് കേട്ടതായുള്ള ഭാവം തന്നെ ഇല്ല , ആ രോതനം കൂടെ കൂടെ വർധിക്കുന്നതല്ലാതെ ..! ഇത് കേട്ട് അടുക്കളയിൽ നിന്ന് ചേച്ചിയും പിന്നെ സഹോദരനും ഓടി വന്നു,എന്നിട്ടവർ അമ്മയോട് കാര്യം തിരക്കി ,"എന്നിക്കൊന്നുമില്ല ,നാൻ അമ്മയോട് പറഞ്ഞതാ ,പക്ഷെ ഈ അമ്മ എന്തിനാണ് ഇങ്ങനെ നിലവിളിക്കുന്നതെന്ന്
എനിക്കറിയില്ല" എന്നവൻ അവരോടു പറഞ്ഞെങ്കിലും അവരും കുറച്ചു പരിശ്രമത്തിനൊടുവിൽ നിലവിളിക്കുന്നതാണ്
അവൻ കണ്ടത്, "എന്താണ് എല്ലാവര്ക്കും പറ്റിയത് ? അവൻ പരിഭ്രമിച്ചു ..! അതിനിടക്കാണ് അവൻ അത് കണ്ടത്...!
അതെ തന്റെ വീട്ടിൽ ആൾക്കാർ വന്നു നിറയുന്നു ,എന്താണിത് ,ഇന്ന് വീട്ടില് വല്ല ആഘോഷവും ഉണ്ടോ ? അവൻ കുറെ ആലോചിച്ചു ..പക്ഷെ എല്ലാവരും
അവന്റെ അടുത്ത് വന്നു അവനെ നോക്കി വിതുമ്പുന്നു.അവനിക് ദേഷ്യം സഹിക്കാനായില്ല ,എന്താ ഇത് ..ഇങ്ങനെ ഉണ്ടോ ആൾക്കാർ ? അവൻ എനിക്കൊന്നുമില്ല എന്ന് പറഞ്ഞു നിലവിളിക്കുന്നുണ്ടായിരുന്നു
പക്ഷെ ആരും അത് മുഖ വിലക്കെടുക്കുന്നില്ല ,വീട്ടില് ആളുകൾ വന്നു നിറയുന്നു
.. അപ്പോൾ ആണവൻ അത് ശ്രദ്ധിച്ചത് ...ഇന്നലെ വരെ തന്നെ വഴക്ക് പറഞ്ഞ എന്നും തൻറെ തോൽവി കാത്തിരുന്ന തന്റെ ശത്രു എന്നു വിളിച്ചവർ പോലും ഇന്ന് അവന്റെ കൈ പിടിച്ചു പൊട്ടി
കരയുന്നു .ഇതിനിടക്ക് ചുറ്റും നിന്നുയരുന്ന വാക്കുകല്ക്കായി അവൻ ചെവിയോർത്തപ്പോൾ
.......
"ഇന്നലെ രാത്രി വരെ ഒന്നും ഇല്ലായിരുന്നു ..അതെ നാൻ കണ്ടതാ ,രാവിലെ ആണ് പോലും" എന്നൊക്കെയുള്ള അപൂര്ണമായ
വഴികൾ ചിലർ ഉച്ചരിക്കുന്നു ...!,എന്താണ് നടന്നതെന്ന് മാത്രം ആരും പറയുന്നില്ല...ചുറ്റുമുള്ള വിതുമ്പൽ അസഹീന്യമാവുമ്പോൾ ആണ് അവൻ
അത് കണ്ടത് ,
അതെ അത് അവൾ തന്നെ ....
ഇന്നലെ വരെ ഞാൻ എന്റെതാവാൻ
കൊതിച്ച എൻ പ്രണയിനി ,
അവളും അവനെ നോക്കി വിതുമ്പുന്നു,അവനു വിശ്വാസം വന്നില്ല, ഇന്നലെ വരെ താൻ തേടി നടന്നവൾ ഇതാ ഇന്ന് തന്നെ തേടി വന്നിരിക്കുന്നു,അവൾ തന്റെ കാഴ്കീരിൽ കിടന്നു തേങ്ങുന്നു
,എന്താണ് അവള്ക്ക് പറ്റിയത്?
"എന്നാലും നീ ഇത്ര പെട്ടന്ന് ,ഒരു വാക്ക് പോലും പറയാതെ , ഡാ എനിക്ക് നിന്നെ ഇഷ്ടമാ ,നിന്നോടുള്ള ഇഷ്ടം കൊണ്ടാ ഞാൻ" ,
എന്നൊക്കെ ഇടയ്ക്കിടയ്ക്ക് അവൾ പറയുന്നുണ്ടായിരുന്നു, അവനിക്കു സഹതാപം സഹിക്കാനായില്ല ,അവൻ അവളോട് "എനിക്കൊന്നും
ഇല്ല ,എനിക്ക് നിന്നോട് ഒരു പകയും ഇല്ല ,നീ കരയല്ലേ" എന്നൊക്കെ പല തവണ പരന്നെങ്കിലും എല്ലാവരെയും പോലെ അവളും അവന്റെ വാക്കുകൾ കേട്ട ഭാവം നടിക്കുന്നില്ല സഹിക്കവയ്യാതെ അവൻ ഇതിന്റെ കാരണം തേടി അലഞ്ഞു ,അതെ അവിടെ രണ്ടു പേര് എന്തെക്കൊയോ പറയുന്നു ,അവൻ സഷൂക്ഷ്മം അവിടെ ശ്രദിച്ചു
, "ഇന്നലെ രാത്രി വരെ ഒന്നും ഇല്ലായിരുന്നു ,ഇന്ന് രാവിലെയാനെന്നു തോന്നുന്നു" ,ആകാംഷ പൂത്തുലഞ്ഞ അവൻ ശ്രദ്ധിച്ചപ്പോൾ അത്രയും പറഞ്ഞു അവര് വിതുമ്പാൻ തുടങ്ങി , അവനു ദേഷ്യം സഹിക്കാവുന്നതിലും അതിര് കടന്നു ,
എന്താ ഇത് എന്ത് സംഭവിച്ചു
എന്ന് മാത്രം ആരും പറയുന്നില്ലല്ലോ..?
അങ്ങനെ ഇരിക്കുമ്പോലാണ് അവനു ആ ശബ്ദം കേട്ടത്
.....ആരോ ആരോടോ വിളിച്ചു പറയുന്നു ,
"നമ്മുടെ .....നമ്മെ വിട്ടുപോയി ,ഇന്ന് രാവിലെയായിരുന്നു , സംസ്കാരം
ഉച്ചക്ക് നടക്കും എന്നൊക്കെ ....."ആരോ മരണപെട്ട കാര്യമാണ് പറയുന്നത് ,
മനുഷ്യൻ എത്ര പെട്ടന്നാണ് എല്ലാവരും ,ഇന്നലെ കണ്ടവർ , ഇന്ന് മരിച്ചിരിക്കുന്നു . എന്നൊക്കെ വിചാരിച്ചു നിൽക്കുമ്പോളാണ് അവൻ അത് കേട്ടത്
,
അയാൾ പറഞ്ഞ പേര് അവന്റെതായിരുന്നു ...!
അവൻ ഞെട്ടിപ്പോയി , അതെ ഞാൻ മരിച്ചിരിക്കുന്നു .....!
അപ്പൊ ഇതാണ് ഇത്രയും കാലം പറഞ്ഞു നടന്ന മരണം , ഇതായിരുന്നു ഇവിടെ നടമാടിയ അസ്വാഭികത്യ്ക്കുള്ള കാരണം ...വേദനിക്കാൻ കൂടുതൽ സമയം അനുവദിക്കാതെ ആളുകള്
അവനെ താങ്ങിയെടുത്ത് കുരിമാടം ലക്ഷ്യമാക്കി നടന്നകലുമ്പോൾ പിന്നിൽ നിന്നും അവനെ വിളിച്ചു
തേങ്ങുന്ന പ്രിയ കാമുകിയെ നോക്കി അവൻ ഇങ്ങനെ
പറഞ്ഞു ,
അവസാനമായി ...............................
നമ്മൾ കാത്തിരിക്കും
പക്ഷെ കാലം നമ്മെ കാത്തിരിക്കില്ല ..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ