ഉത്തരാധുനികത ഉയര്ച്ചകളുടെയും
വികസനത്തിന്റെയും കഥ പറയുമ്പോൾ അവിടെ കാലം മനസ്സിലാകാതെ പോയ ചില കാര്യങ്ങൾ യാതാര്ത്യങ്ങളായി
നില നിൽക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം ..! മനുഷ്യൻ അതിനെ ചില നേരങ്ങളിൽ കണ്ടില്ലെന്നു
നടിക്കുമ്പോൾ ചില വിഭാഗങ്ങളുടെ വിശ്വാസങ്ങൾ അവിടെ ചോദ്യം ചെയ്യപെടുന്നു ..! ഇവിടെയാണ്
ജിഹാദിനെ കുറിച്ച് കാലത്തിനോട് ചിലതു പറയാൻ തൂലിക
തിടുക്കം മെനയുന്നത് ..
അതെ ..എന്താണ് ജിഹാദ് ...?
ആധുനികതയുടെ മാധ്യമങ്ങളും പാശ്ചാത്യ വർത്തമാനങ്ങളും സുപരിചിതമായി
ഉച്ചരിക്കുന്ന ഈ പദം സമസ്ത തലങ്ങളിലും ഉപയോഗപെടുത്തുക
വഴി ഒരു പ്രതേക മതത്തിന്റെ മേൽ ആരോപണം മെനയുമ്പോൾ
മതത്തിന്റെ കാഴ്ചപ്പാടിൽ ജിഹാദ് എന്താണെന്ന് പരിചയപെടുത്തൽ ഇവിടെ അത്യാവശ്യം
നടിക്കുന്നു. സമാധാനത്തിന്റെയും,
സഹനത്തിന്റെയും, സൗഹാർദതിന്റെയും മഹത്തായ സന്ദേശം ചൊരിഞ്ഞു ഉദയം കൊണ്ട മതത്തിന്റെ
പേരിൽ ഇല്ലായ്മകളുടെ ദുഷ്പ്രചരണം ജിഹാദിനാൽ തീർക്കുമ്പോൾ അവിടം മതത്തിന്റെ വക്താക്കൾ
തെറ്റുകാരായി കണക്കാകപ്പെടുന്നു !
അന്ധകാരത്തിന്റെ സമസ്ത
അതിർവരമ്പുകളിലും അന്തിയുറങ്ങി മുന്നേറ്റം
കുറിച്ചിരുന്ന ഒരു സമുദായം ....
തന്റെ പ്രിയതമ പത്തുമാസം
നൊന്തു പ്രസവിച്ച പൈതൽ പെണ്ണായാൽ അതിനെ ചോരയുടെ
മണം മാറുന്നതിനു മുമ്പേ ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ കുഴി വെട്ടി മൂടണമെന്ന കാടത്തത്തിന്റെ
പരിണിതം തീർത്ത ആ സമൂഹം ..!
അവിടെക്കാണ് സൗഹർദതിന്റെയും ,സ്ത്രീ സ്വാതന്ത്രതതിന്റെയും മഹിതമായ പൈത്രകം വിളിച്ചോതി സമാധാനത്തിന്റെ പ്രവാചകൻ
കടന്നു വന്നത്,
ആ പ്രവച്ചകനിലൂടെയാണ് ആ സമുദായം എന്താണ് സ്നേഹമെന്ന്
പഠിച്ചത്,
അങ്ങനെയാണ് സമത്വം അന്ധകാരത്തെ അതിജീവിച്ചത് എന്നിട്ടും
കാലം ഇന്ന് അതിനെ തിരസ്കരിക്കുമ്പോൾ അവിടെ എന്താണ് കാരണം എന്ന് അറിയാനുള്ള ആകാംഷയാണ്
ജിഹാദിനെ തെറ്റായി വ്യാഖ്യാനം മെനന്നതാണ് കാര്യം എന്ന് വിളിച്ചു പറഞ്ഞത് ,
അങ്ങനെയാണ് തൂലിക അവിടെ അതിന്റെ ഭാഗം അവതരണം മെനയാൻ തുനിയുന്നത് .
അക്രമം തൊട്ട്
തീവ്ര - ഭീകര ചിന്തകളിൽ കണ്ട ജിഹാദിസം ഇന്ന് അതിൽ നിന്നും വ്യതി ചലിച്ചു ഇതര ജീവിത
മേഘലകളിലും പ്രാതിനിത്യം നുകരുമ്പോൾ കൗമാരതിന്റെ
ക്യാമ്പസ് പ്രണയങ്ങളിലും അതിനെ പരിണിതം
തീർക്കുന്നു !
അക്രമങ്ങളുടെ ചോരച്ചാലിൽ കണ്ട ജിഹാദിനെ ആധുനികത ഇന്ന് പ്രണയത്തിന്റെ
സ്നേഹ അനുപൂതിയിൽ ലയിപ്പിക്കുമ്പോൾ മനസ്സാക്ഷി മരവിച്ച മനുഷ്യ രക്തം കൊണ്ട് ഉറഞ്ഞു
തുള്ളുന്ന ഭീകരവാധിക്ക് സ്നേഹത്തിന്റെ
അനുപൂതിയിൽ താരാട്ട് പാടാൻ സാധിക്കും എന്നാണോ ?ആധുനികത വ്യാക്യാനിക്കുന്നത്
എന്ന ചോദ്യം ഇവിടെ പ്രസക്തമാണ് .
ചുറ്റും നടമാടുന്ന
അനീതിയിൽ മനംനൊന്ത് ജീവിതം ഏകാന്തതയിൽ മുഴുകാൻ
ഹിറ ഗുഹയുടെ അകത്തളങ്ങൾ തിരന്നെടുതപ്പോൾ
അവിടേക്ക്
"പേന കൊണ്ടെരുതാൻ പഠിപിച്ച രക്ഷിതാവിന്റെ
നാമത്തിൽ വായിക്കുക "
എന്ന മഹത് വാക്യതാൽ സമാരംഭം നുകർന്ന ഇസ്ലാമിന്റെ തത്വങ്ങൾ എങ്ങനെ അക്രമത്തിന്റെ പര്യയമാകുമെന്ന കാര്യത്തിൽ കാലം ഇന്നും സംശയം നടിക്കുന്നു കാരണം
ഇസ്ലാമിന്റെ പ്രമാണമായ
ഖുർആനിൽ ആദ്യമായി പേരെടുത്ത്
പറഞ്ഞ ആയുധം "തൂലികയും ' ആദ്യമായി മൊരിഞ്ഞ വാചകം 'വായിക്കാനും ' ആണ് .
വായനയെ കൈമുതലാക്കി
തൂലികയിൽ അത്ഭുതം കുറിക്കുന്നവനിൽ എങ്ങെയാണ്
അക്രമത്തിന്റെ ക്രൂരതയെ കണ്ടെത്താൻ പറ്റുക ? അത്പോലെ 114 അധ്യായങ്ങളിലായി പരിപൂർണത നടിച്ച ഖുർആനിൽ ഒരിടത്തു പോലും "വാൾ ,ആയുധം " എന്ന പദപ്രയോഗം കാണാൻ സാധിക്കുകയില്ല, പിന്നെ എങ്ങനെയാണ് സ്നേഹത്തിന്റെ മർമരം തീര്ക്കുന്ന ഖുർആൻ ഭീകര -തീവ്ര ചിന്തകളുടെ
പരിണിതം തീർക്കുന്നതായി ആധുനികത പ്രസംഗിക്കുന്നത് ? അവിടെയാണ് ആധുനികത
മുന്നൊരുക്കമില്ലാത്ത കൊമാളിയാണെന്ന് തിരിച്ചറിയുന്നത് ..! കാരണം
"അക്രമത്തെ കുറിച്ചു നിഷേധം നുകരുന്ന ഖുർആനിൽ പലയിടത്തായി ജിഹാദ് എന്ന പദപ്രയോഗം നടത്തിയിട്ടുണ്ട്,ജിഹാദ് എന്നാൽ അത് അക്രമത്തിന്റെ പര്യായ
പദമാണ് കാരണം തീവ്ര ഭീകര പ്രവർത്തനം നടത്തിയവൻ നങ്ങളുടെ ജിഹാദ് നിറവേറ്റി എന്നാണ് മൊരിയുന്നത്" എന്ന് പുലമ്പുന്ന
കാലമേ നീ ആരെയാണ് കോമാളി വേഷം കെട്ടിക്കുന്നത്
?,
അതെ യാതാര്ത്യമാണ് . നീ പറയുന്നത് ,
ജിഹാദ് എന്ന വാക്ക് പല സ്ഥലങ്ങളിലായി പല രൂപത്തിൽ ഖുറാനിൽ അവതരണം മെനയുന്നുണ്ട്
എന്നിരിക്കെ ആ ഖുർആൻ തന്നെ എന്താണ് ജിഹാദ് എന്ന് പരിജയപ്പെടുത്തുന്നു , ജിഹാദ് കണ്ടെത്താൻ പരിശ്രമിച്ചവർ എന്താണ്
അത് എന്ന് പ്രതിബാതിക്കുന്ന ഭാഗം കാണാതിരിക്കുമ്പോൾ
അവിടെ പ്രതിഫലിക്കുന്നത് ചിലരുടെ ഗൂഡ നീക്കങ്ങൾ ആണ് എന്ന് വിവേകം മാനവനെ
പഠിപ്പിക്കുന്നു . സമർപ്പണം എന്നും ധർമ്മം എന്നും പദാർത്ഥം വരുന്ന ജിഹാദ് വഴിയിൽ മറ്റുള്ളവർക്ക്
ബുദ്ധി മുട്ടാകുന്നവ എടുത്ത് കളയൽ ജിഹാദിൽ
പെട്ടതാണെന്ന് പറയുമ്പോൾ കത്തി കൊണ്ട് നെഞ്ചകം പിളർത്തൽ
എങ്ങനെ അതിൽ ഉൾപെടും എന്നുള്ളത് വിവേകമുള്ളവന്റെ സംശയമാണ് .
'എന്താണ് ജിഹാദ് ? എന്ന് ചോദിച്ച അനുച്ചരന്മാരോട് "നിന്നെ
വേദന തിന്നു പ്രസവിച്ചു പോറ്റി വളർത്തിയ
മാതാവിനു പുണ്യം ചെയ്യലാണ് ഏറ്റവും വലിയ ജിഹാദ്" എന്ന് പഠിപിച്ച മുഹമ്മദ്( സ
) തങ്ങളുടെ വാക്കുകൾ ജിഹാദിൻറെ ഇസ്ലാമിക മാനം തുറന്നു കാട്ടുന്നു . കർക്കശ്യമുള്ള , ഉയർതപെട്ട വാക്കുകൾ കൊണ്ടുപോലും നീ നിന്റെ ഇതര മത സ്നേഹതിതരെ മതത്തിലേക്ക് വിവർത്തനം
നടത്തരുതെന്നും ,അങ്ങനെയുള്ള കടന്നു വരവുകൾ യാതാർത്ഥ മത വക്താക്കളെ
ശ്രഷ്ട്ടികുന്നില്ല എന്നും കണിശമായി പറയുന്ന ഇസ്ലാമിലേക്ക് മതത്തിൽ നിഷിദ്ദമായ പ്രണയം
കൊണ്ട് പരിവർത്തനം നടത്തുന്നു എന്ന് പറയുന്നവർ
വിളമ്പുന്ന അവിവേകം കാലം കാണാത്തതോ ? കണ്ടില്ലെന്നു നടിക്കുന്നതോ ?
ഉദിച്ചു പൊങ്ങിയ സൂര്യനെ
കാണാതെ അസ്തമാനത്തെ നോക്കി പരിതപിക്കുന്ന ആധുനികത കാലത്തിന്റെ ഉദയം കണ്ടിരുന്നെങ്കിൽ
എന്ന ആഗ്രഹത്തോടെ പറയാൻ ബാക്കി വെച്ചത് ഇങ്ങനെ പറഞ്ഞു നിർത്തുന്നു ....!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ