2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

കാലമേ നിനക്ക് എന്താണ് പറ്റിയത് ?

ആധുനികതയെന്നും വർത്തമാന കാല പരിണിതമെന്നും വിളിപ്പേരിട്ട് മുന്നേറുന്ന ഇന്നിന്റെ കാലം മനുഷ്യ ജീവന് എന്ത് വിലയാണ് കൽപിക്കുന്നതെന്ന് നിർവചിക്കാൻ പ്രയാസമാണ് കാരണം മനുഷ്യ ജീവനുകൾക്ക് ഇന്ന് വിലയില്ലാതായിരിക്കുന്നു,എന്തിനും ഏതിനും നെഞ്ചകം പിളർത്തുന്ന മാനവം അതിന്റെ പരിണിതമായി  ഒരുകുന്ന കണ്ണീരുകൾ കാണാത്തതോ ?കണ്ടില്ലെന്നു നടിക്കുന്നതോ ? സാംസ്കാരിതയുടെ പൂന്തോട്ടമായ മലയാള നാട് ദിനം തോറും കൊലപാതകങ്ങളുടെ വർദ്ധനവിന്റെ കണക്കുകൾ നിവർത്തുമ്പോൾ ഏത് സംസ്കാരികതയാണ് നാം പിന്തുടരുന്നത് എന്ന ചോദ്യം ഉത്തരത്തിനായി കാത്തിരിക്കുന്നു,പൈശാചികതയെ പോലും വെല്ലുന്ന രീതിയിൽ കറിവേപ്പില പോലെ മനുഷ്യ ജീവനുകൾ പിരുതെറിയുമ്പോൾ എവിടെയാണ് നമുക്ക് കാലിടരിയതെന്നു കണ്ടെത്താനുള്ള ധാർമികത ആർക്കു വേണ്ടിയാണ് നാം മൌനത്തിൽ ഒളിപ്പിക്കുന്നത്? വ്യക്തി വൈരാഗ്യമെന്നും ,രാഷ്ട്രീയ കൊലപാതകമെന്നും മറ്റും ഓമനപേരിട്ടു ഇവയെ വേർതിരിക്കുമ്പോൾ ആ നഷ്ടത അവനുമായി അടുപ്പമുള്ളവരുടെത് മാത്രമായി പ്രതിഫലിക്കുന്നു ! രാവിലെ മുത്തം കൊടുത്ത് കടന്നു പോയ പിതാവ് വൈകുന്നേരം തിരിച്ചെത്തിയത് ആംബുലൻസിൽ ഒരു തുണി കെട്ടായിട്ടായിരുന്നു,പിടയുന്ന മനസ്സുമായി ആ മകൻ ആ മുഖം ദര്ഷിച്ചപ്പോൾ രാവിലെ കൊടുത്ത ചുംബനത്തിന്റെ മാദുര്യത അവിടെ കാണാൻ പറ്റിയില്ല കാരണം തിരിച്ചറിയാൻ പറ്റാത്ത വിധം ആ മുഖം വിക്രതമായിരുന്നു,മനസ്സാക്ഷി മരവിച്ച അമ്പതിയെട്ടു വെട്ടുകൾ എന്ന് കാലം അതിനു ഓമന പേരിട്ടപ്പോൾ അതിന്റെ കാരണക്കർക്കായി വാതോരാതെ പ്രസംഗിക്കാനും അവരുടെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ കഥകൾ പറയാനും ജനസേവനമെന്ന തങ്ങളുടെ കര്ത്തവ്യം പോലും മറന്നു പ്രവർത്തിച്ചവർക്ക് എന്ത് മറുപടിയാണ് കാലത്തോട് പറയാനുള്ളത് ? അഹിംസ കൊണ്ട് ജീവിതം പടിപിച്ച ഗാന്ധിജി യെന്ന മാഹാത്മാവിന്റെ അനുയായികളെന്ന് പറഞ്ഞു നടക്കുന്ന ,മതേതര വാദികളായ ചിലർ നടത്തുന്ന ലീലാവിലാസങ്ങൾ കാണുമ്പോൾ ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഗോട്ഷേയുടെ കയ്യിൽ നിന്നും തോക്ക് വാങ്ങി സ്വന്തം നെറുകയിലേക്ക് സ്വയം വെടിയുതിർക്കുമായിരുന്നു!,മതമെന്ന പവിത്രതയെ രാഷ്ട്രീയതയിൽ ലയിപ്പിക്കുന്ന വിവരക്കേടിനു എന്ത് കാരണമാണ് ഇവറ്റകൾക്ക് നിരത്താനുള്ളത്? മത പുരൊഹിതരെന്നു  പറഞ്ഞു നടക്കുന്ന ഇവർ രാഷ്ട്രീയതയുടെ കാവലാലാവുമ്പോൾ ആ രാഷ്ട്രീയതയുടെ തോന്നിവാസത്തിനു മതം കുട പിടിക്കുന്നു എന്ന ചിന്തിച്ചാൽ  അവനെ കുറ്റപെടുത്താൻ നിങ്ങള്ക്ക് എന്താണ് അധികാരം ?, അടിമത്വത്തിൽ നിന്നും വിദേശ ഭരണത്തിൽ നിന്നും  രാജ്യത്തെ അഹിംസയിലൂടെ സ്വതന്ത്രമാക്കിയ രാഷ്ട്ര പിതാവിന്റെ നെഞ്ചകം പിളര്തിയവന്റെ അനുയായികൾ ജനസേവനം പറയുമ്പോൾ അറിയാതെ ചോദിച്ചു പോകുന്നു "കാലമേ നിനക്ക് എന്താണ് പറ്റിയത് ?",അകാരണമായി നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകര തീവ്ര ചിന്താഗതിക്കാർ എന്ത് കാരണം പറഞ്ഞാലും, ഏതു തത്വം നിരത്തിയാലും കാലം അതിനെ വെറുക്കുന്നു  എന്ന യാതാര്ത്യം എപ്പോരാണ് ഇവറ്റകൾ മനസ്സിലാക്കുക? കൊല്ലുന്നവനിക്ക് താൻ ആരെയാണ് കൊല്ലുന്നതെന്നും ,കൊല്ലപെടുന്നവനിക്കു താൻ എന്തിനു വേണ്ടിയാണ്  കൊല ചെയ്യപെട്ടതെന്നും മനസ്സിലാക്കാൻ പറ്റാത്ത ഈ കാലത്തോട്  അറിയാതെ ചോദിച്ചു പോകുന്നു ............."കാലമേ നിനക്ക് എന്താണ് പറ്റിയത് ?"

അഭിപ്രായങ്ങളൊന്നുമില്ല: