2014, ജനുവരി 10, വെള്ളിയാഴ്‌ച

പ്രണയം എങ്ങനെ ? എന്തിന് ?

ആധുനികതയുടെ വർത്തമാനം  സുപരിചിതമായി പറഞ്ഞു നടക്കുന്ന ഒന്നാണ് പ്രണയം ,എന്നാൽ പ്രണയം എന്താണെന്നും അത് എന്തിനാനെന്ന്നും അറിഞ്ഞിരിക്കേണ്ട ബാദ്യത ആധുനികതക്കുണ്ട്  എന്നതാണ് വാസ്തവം !
കാലത്തിന്റെ വർത്തമാന  മാധ്യമങ്ങൾ പ്രണയത്തിലൂടെ മതപരിവർതന  തോത് ചൂണ്ടിക്കാണിക്കുമ്പോൾ കാലത്തിന്റെ അറിവില്ലായ്മയെ കുറിച്ചോർത്ത്  വേദന തോനുന്നു കാരണം ഒരു മത തത്വ സംഹിതയും പ്രണയിക്കാൻ പഠിപ്പിക്കുന്നില്ല ,പരസ്പരം സ്നേഹിക്കുക എന്ന് മതങ്ങൾ പഠിപ്പിക്കുമ്പോൾ ഒരിക്കലും പ്രണയിക്കുക എന്ന് പറയുന്നില്ല ,തിരിച്ചറിയുക പ്രണയവും  സ്നേഹവും വേർതിരിക്കപെട്ടവയാണ് .
നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അത് പ്രണയിക്കുന്നു എന്നതിന്റെ പര്യായമാണ് എന്ന് നീ വിചാരിച്ചാൽ അത് നിന്റെ സമൂഹ കാഴ്ച്ചപ്പാടിനോട്  നീ ചെയ്യുന്ന നെറികേടാണ് .
ക്യാമ്പസ്ജീവിതത്തിൽ സൌഹാർദങ്ങൾ അല്ല പ്രണയങ്ങൾ ആണ് ആസ്വാദനങ്ങൾ എന്ന്പറയുന്നവർ എന്തായിരികും അതിനു നല്കുന്ന കാരണം എന്ന് എത്ര ചിന്തിച്ചിട്ടും കണ്ടെത്താൻ സാധിക്കുന്നില്ല ,ഒരുപക്ഷെ തൊട്ടപ്പുറത്ത് ഇരിക്കുന്ന സഹപാഠിയുടെ കൊടിയുടെ  നിറം നോക്കി അവന്റെ നെഞ്ചകം പിളർത്തുന്ന  ആധുനികത പടിപിച്ച ക്യാമ്പസ്രാഷ്ട്രീയം പോലെ ഒന്നാവാം ഇതും !
സ്നേഹത്തിന്റെ ഭാഗം പ്രണയ കവാടം തുറന്നാൽ പിന്നെ എന്തുമാവാം എന്ന് ധരിക്കുന്നവർ സ്വന്തം കന്യകാത്വം പോലും അടിയറവ് വെക്കുമ്പോൾ എല്ലാം പരസ്പരം ഒന്നാവുമ്പോൾ എന്താണ് നീ ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത് ? ഏതു  സ്നേഹമാണ് നീ സംരക്ഷിക്കുന്നത് ?
പത്തു മാസം നൊന്തു പെറ്റ പ്രിയ പിന്ജോമാനയെ സ്നേഹിക്കനറിയാതെ കാമുകനെ തേടിപ്പോകുന്ന കാലത്തിന്റെ സ്ത്രീത്വമേ ..നീ ആരാണ് ? പ്രണയിക്കപെടതത്തിന്റെ  പേരിൽ തന്റെ കാഴ്ചപ്പാടല്ല എല്ലാവര്ക്കും എന്ന് മനസ്സിലാക്കാൻ പറ്റാതെ ശേഷം ഭീരുത്വത്തിന്റെ അടയാളമായ ആത്മഹത്യക്കും ജീവിത ശപീകരനത്തിനും മുതിരുന്നവർ മനുഷ്യരാണെന്ന് ഏത്  കാലമാണ് തെറ്റിദ്ദാരണ പരത്തിയത് ?
കവല പ്രസംഗത്തെ തോല്പിക്കും വിധത്തിൽ സ്നേഹത്തെ അല്ല പ്രണയത്തെ കുറിച്ച് പ്രസംഗിച്ചു കാമുകനെ  വരിക്കുന്ന കാലമേ ആരാണ് നിനക്ക് സ്നേഹത്തെ കുറിച്ച് പഠിപ്പിച്ചത് കാരണം നിന്നെ നീയാക്കിയ മാതാപിതാക്കളുടെ സ്നേഹത്തെ ചവിട്ടിമെതിക്കുന്ന നിനക്ക് എങ്ങനെ ഇന്നലയുടെ പരിചയത്തോട്സ്നേഹ പ്രകീർത്തനം നടത്താനാകും ?
  എന്നിരുന്നാലും ...

പരസ്പരം മനസ്സിലാക്കി തൻറെ പോരായ്മകളെയും നിലപാടുകളെയും അടുത്തറിഞ്ഞ്ഒത്തൊരുമയോടെ ജീവിതാവസാനം വരെ പ്രതിഫലനവും സഹവാസവും നടത്തുന്നതാണ് പ്രണയമെങ്കിൽ അത് സ്നേഹത്തിന്റെ പരിണിതമാണ് !

അഭിപ്രായങ്ങളൊന്നുമില്ല: