2013, ഡിസംബർ 24, ചൊവ്വാഴ്ച

മനുഷ്യാ,നാമെന്താ ഇങ്ങനെ..?

ഇന്നലെ........
 ആ പാടവരബ്ബതു കൂടി നടക്കുമ്പോൾ പ്രക്രതിയുടെ മനോഹരിതമായ ആലിങ്ങനങ്ങൽ എന്നെ തൊട്ടുനർത്തിയിരുന്നു, പക്ഷെ ഇന്ന് ആധുനികതയുടെ ശീലങ്ങൾ അതിനെ മരുഭൂമിയുടെ പര്യായമായി മാറ്റിയിരിക്കുന്നു ആയതിനാൽ പ്രക്തിയുടെ ശാപം ഏറ്റു വാങ്ങിയ ആ പാടവരബ്ബതു കൂടി  നടക്കുമ്പോൾ അങ്ങകലെ ആധുനികതയുടെ ശീലുകൾ തീർത്ത ഒരു കെട്ടിടവും അതിനു ചുറ്റും കുറെ മാനവ കൂട്ടങ്ങളും ...!
ആകാംഷ പൂത്ത മനസ്സിന് ഉത്തരം തേടി അവിടെ ചെന്നെത്തിയപ്പോൾ  മനസ്സിലായി അത് ആധുനികതയുടെ നീതിന്യായമാണെന്ന്, അവിടെ ഒരുത്തൻ കുറ്റവാളിയുടെ പരിണിതം തീർക്കുമ്പോൾ മറ്റൊരുത്തൻ അവന്റെ പ്രവണതകൾ വിവരണം നടത്തുന്നു ...... അതെ ...
         ഓടുന്ന ട്രെയിനിൽ നിന്നും തള്ളിയിട്ടു ചോര വാർന്നു പാളത്തിൽ ജീവനോട് മല്ലിട്ടടിക്കുന്ന ഒരു പാവം പെണ്ണിൽ നിന്നും കാമം നുകർന്നവനാനവൻ !
ലാളന കൊതിച്ചു മടിയിൽ ചെന്നിരുന്ന പിഞ്ചു പൈതലിന്റെ ശരീരം കാമത്തിൽ ദർശിച്ച അച്ഛന്റെ രൂപവും അവനിൽ പ്രതിഫലിക്കുന്നു !
അറിവ് കൊതിച്ചു കടന്നെത്തിയ ശിഷ്യതയുടെ മാനം പിരുതെരിഞ്ഞ ഗുരുവിനും,ആത്മീയത പറഞ്ഞു കാമ സുഖം കടന്നു പിടിച്ച കപട ആത്മീയവാനും അവന്റെ മുഖ ഭാവം തന്നെ !
ഇത് വിവരിക്കുമ്പോൾ പച്ചില ചാർത്തിൽ നിന്നും താരാട്ട് പാടിയിരുന്ന കുരുവി എങ്ങോ പോയി മറഞ്ഞിരിക്കുന്നു,വീഷിയടിച്ചിരുന്ന മന്തമാരുതൻ ഏതോ ഘോര ശബ്ദത്താൽ ആന്നടിക്കുന്നു ,ഒരുകിട്ടടിക്കുന്ന സാഗര തിരമാലകൾ ഏതോ കാലവേഷം കെട്ടിയിരിക്കുന്നു,അന്നേരം ഇത്രയും നീചമായ പ്രവണതയുടെ   ആ വിധിക്കായി  ഞാൻ കാത്തിരുന്നപ്പോൾ ആണ് അത് കണ്ടത് !
പ്രക്രതിയും ഇതര ജീവജാലങ്ങളും  അവനെ ശപിക്കുമ്പോൾ ഒരുത്തൻ അവനു വേണ്ടി വാദിക്കുന്നു ! സൂക്ഷിച്ചു നോക്കിയപ്പോൾ എൻ നേത്രം എന്നോട് പറഞ്ഞു " അവൻ മനുഷ്യനാണെന്നു  അല്ല മനുഷ്യ കൊലമാനെന്നു" ഞെട്ടിപ്പോയി .....!
എൻ തൂലിക അവിടെ പ്രാണൻ വെടിഞ്ഞു ഒരു അപൂർണതയിൽ എന്നെ തനിച്ചാക്കി ...................!

അഭിപ്രായങ്ങളൊന്നുമില്ല: