പരിഷ്ക്രത സമൂഹം
ആദിവാസികളെന്നു ഓമന പേരിട്ടു
വിളിക്കുന്ന മാനവ
ജന്മങ്ങൾ ആധുനികതയുടെ ശബ്ദങ്ങങ്ങളിൽ മൗനികളാവുന്ന നിർവചനതിനതീതമായ പ്രതിഭാസം ഇന്നിന്റെ കാലം
നമുക്കായി സമ്മാനിക്കുന്നു കാരണത്തിനായി കാതോർത്ത
തൂലികക്ക് നിരാശയുടെ രോതനങ്ങളാണ് കേൾക്കാനായത്
!
എവിടെയാണ്
നമുക്ക് പിഴച്ചത് ?
വർത്തമാനത്തിന്റെ ദിനങ്ങൾ മനുഷ്യന് ഉയർച്ചയുടെ
ജീവിത സൌഭാഗ്യങ്ങൾ നൽകുമ്പോൾ പോലും അടിച്ചമർത്തപെടുന്ന
ഇവരെ കാണുമ്പോൾ അറിയാതെ
ചോദിച്ചു പോകുന്നു…
ഇവരെന്താ മനുഷ്യരല്ലേ ?
ജന സേവനത്തിന്റെ ലേബലിൽ ഉപജീവനം നടത്തുന്ന
രാഷ്ട്രീയ തമ്പുരക്കന്മാരും ,നിയമ സംവിധാനങ്ങളും ഇവരെ
അവഗണിക്കുമ്പോൾ ഇവർ ജനാധിപത്യത്തിന്റെ
അവകാശികലല്ലെന്നു തെറ്റിദ്ധരിക്കരുത്, കാരണം അധികാരത്തിന്റെ ചവിട്ടു
പടിയായ സമ്മദിദായക സമർപ്പണ നേരത്ത്
ഇവറ്റകൾ അവരിൽ അതിനായി തിടുക്കം
നടിക്കുന്നു ,ജാതിയുടെയും മതത്തിന്റെയും നിറങ്ങൾ മനുഷ്യരെ വേർതിരിച്ചിരുന്ന
ഭൂത കാല സമ്പ്രദായങ്ങൾ
കാലത്തിന്റെ ചരിത്രമായെന്നു വാശിപിടിക്കുന്നവർ ഒരു മനുഷ്യ
വിഭാഗത്തെ പ്രതേക തരo ഓമനപ്പേരിട്ട്
അവകാശ നിഷേധനം നടത്തുന്നതിന്റെ പരിണിതം
വിവർത്തനം നടത്തുമ്പോൾ എവിടെയാണ് ചരിത്രം കുരിക്കപെട്ടത്
എന്നുള്ളത് വിവേകമുള്ളവന്റെ ചോദ്യമാണ് , കേറിക്കിടക്കാൻ
ഒരു തരി മണ്ണില്ലാത്ത
കാടിന്റെ മക്കൾ അതിനായി പൊരുതുന്നത്
അവിവേകമെങ്കിൽ ജീവിക്കാനും താമസിക്കാനുമുള്ള അവകാശം ഭരണ ഘടനയുടെ
ലിഖിതമല്ലെന്നു നീ
പറയുമോ ?
ആധുനികതയിൽ
പരിഷ്ക്രതത്തിന്റെ പേരിൽ സ്ത്രീ ജന്മങ്ങൾ
നഗ്നത പ്രദർശിപ്പിക്കുമ്പോൾ ചുറ്റിവരിയാൻ ഒരു കഷ്ണം
തുണി പോലും ഇല്ലാത്തതിന്റെ
പേരിൽ ജീവിക്കുന്ന അവരുടെ കൂരകളിലേക്ക് കയറി
വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണം നൽകി
കൊതിപിച്ച് പ്രായ പൂർത്തി പോലും
ആവാത്ത പെന്തരികളെ തങ്ങളുടെ കാമ
ശമന ഉപകരണമാക്കി കണ്ടെത്തുന്ന
ചില മനുഷ്യ ജന്മങ്ങൾ
കാലത്തിന്റെ ശാപമാണ് ,വിധവകലാകുന്ന
18 പോലും തികയാത്ത പെണ്‍ മക്കൾ
ചെയ്ത തെറ്റ് എന്താണ് ? അവർക്കായി
ശബ്ദിക്കാൻ സ്ത്രീ സ്വതന്ത്രതിനായി പ്രസംഗ
നടനം നടത്തുന്നവന്റെ നാവിനു
കഴിയുന്നില്ല തിരിച്ചറിവിൻ പാഠങ്ങൾ പോലും ഗ്രഹിക്കാത്ത
നേരത്ത് തങ്ങളുടെ കന്യകാത്വം പിച്ചി
ചീന്തപെടുന്ന കാടിന്റെ മക്കൾക്ക് വേണ്ടി
ഒരു മെരുകിൻ തിരി
നാള മെങ്കിലും ജ്വലിച്ചിരുന്നെങ്കിൽ
!എന്ന് ആശിക്കുമ്പോൾ മൌനിയാവുന്നവരെ നോക്കി കാലം
ഇങ്ങനെ മൊഴിയുന്നു
അവരെന്താ പെണ്ണല്ലേ ?
അവകാശങ്ങൾക്കായി അധികാരികളുടെ മൂക്കിനു താഴെ സമരം
നടത്തുന്ന അവരെയും സമര രീതിയും
നോക്കി പരിഹസിക്കുന്ന അധികാര -മാധ്യമ ഇതര കോലങ്ങൾ
കാലത്തോട് പശ്ചാതപിക്കേണ്ടി വരുമെന്നത് ഒരു നിയോഗമാണ്
കാരണം രാഷ്ട്രീയത്തിന്റെ
പേര് പറഞ്ഞു ഒരു
പച്ച മനുഷ്യനെ 58 വെട്ടു
വെട്ടിയവനിക്കും മതത്തിന്റെ പേര് പറഞ്ഞു
രാഷ്ട്രീയ ഉപജീവനം നടത്തുന്നവന്റെ നെറികേടുകൾ
മറയ്ക്കാനും ഗാന്ധിസം
പറഞ്ഞു രാഷ്ട്ര പിതാവിനെ പോലും
അപമാനിക്കുന്ന പ്രവർത്തനം മേനയുന്നവന്റെ രക്ഷയ്ക്കോ
അല്ല മറിച്ച് ജീവിക്കാനാണ്
അവർ സമര മുഖത്ത്
നിലനിൽക്കുന്നത്.
ആരെന്ത് പറഞ്ഞാലും വാക്കിനെക്കളും മൂർച്ചയുള്ള
ആയിരം തൂലികകൾ നിങ്ങലോടപ്പമുണ്ട്
അതിനാൽ മുന്നേറുക , അന്തിമ വിജയം നമുക്കായിരിക്കും..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ