1990 കളിലെ ഒരു
ഏപ്രിൽ മാസക്കാലം, വേനൽ അവദിക്കായി
അന്ന് കലാലയങ്ങൾ അടഞ്ഞു കിടക്കുകയായിരുന്നു
, ഇത്കൊണ്ടാവണം സൂര്യൻ അതിന്റെ സർവ ശക്തിയുമെടുത്ത്
കത്തി ജ്വലിക്കുന്നുണ്ടായിരുന്നു, മാതുര്യതയുടെ കുയിൽ നാദം എവിടെയോ
അഭയം പ്രാപിച്ചിരിക്കുന്നു, മന്തമാരുതൻ
ആരുടെയോ ക്ഷണത്തിനായി കാത്തിരിക്കുന്നത് പോലെ ....! അതാ അങ്ങകലെ
പൊടിപടലങ്ങൾ നിറഞ്ഞ ആ ഇടവരിയിലൂടെ
ഒരു പറ്റം സ്ത്രീകൾ
നടന്നകലുന്നു,പരസ്പരം എന്തോ പറഞ്ഞു
നീങ്ങുന്ന ആ നടത്തം
കയ്യിൽ കിടക്കുന്ന കുടത്തിൽ ഒരു
തരി വെള്ളം നിറക്കാനായിരുന്നു.
വേനൽ ചൂടിൽ ഇറ്റിവീരുന്ന
വിയർപ്പുതുള്ളികൾ മുഖത്ത് നിന്നും മെല്ലെ
തുടച്ചു നീക്കുമ്പോൾ അറിയാതെ ഒരു ഇളം
തെന്നൽ എവിടെനിന്നോ ഒന്നെത്തി നോക്കി ,പിന്നെ
കേട്ടത് ആശ്വാസത്തിന്റെ നെടുവീർപുകളായിരുന്നു.. അങ്ങനെയിരിക്കെ മാറി മറിയുന്ന കലണ്ടർ
താളുകൾ അന്ന് 19 എന്ന അക്കത്തിൽ
ഉദയം കൊണ്ടു,ആ
വ്യാരായ്ച്ചയുടെ സൂര്യൻ കിഴക്കിൽ നിന്നും
എത്തി നോക്കിയപ്പോൾ ചുറ്റും കൂടി നിന്ന്
മന്ദഹസിക്കുന്ന ഒരു പറ്റം
മനുഷ്യർക്കിടയിലേക്ക് പൊട്ടിക്കരഞ്ഞു കൊണ്ട് ഒരു പിഞ്ചു
പൈതൽ എത്തി നോക്കി
! മാതുര്യ മാത്രത്വത്തിന്റെ ലാളനയേറ്റ ആ പിഞ്ചു പൈതലിന്റെ ജനനത്തെ
കാലം ഇങ്ങനെ രേഖപ്പെടുത്തി
............
ജനനം :19/04/1990
പക്ഷെ ആ ദുരന്തം
..!
അതിനെ തടുക്കാൻ ചുറ്റും കൂടി
നിന്ന ആ
ചിരികൾക്ക് സാധിച്ചില്ല..! നിമിഷങ്ങൾ മതിയായിരുന്നു ചിരിക്കുന്ന
ആ മുഖങ്ങൾക്ക് രണ്ടു
തുള്ളി കണ്ണ് നീര് കൂടി
ആ പിഞ്ചു പൈതലിനായി
ദാനം നല്കാൻ ...പൊട്ടി
കരഞ്ഞ ആ പിഞ്ചു
അതരങ്ങൾ നിച്ചലമായി ,ഏതോ ഒരു
കോണിലേക്ക് കണ്ണും നട്ട് ആ കുഞ്ഞ്
പിടയാൻ തുടങ്ങി,പരിശോദിച്ച ഡോക്ടർമാർ
ഏതോ ശ്വാഷകോഷ രോഗമെന്ന
ലേബലിൽ പറക്കമുറ്റാത്ത ആ പൈതലിനെ
തങ്ങളുടെ വിത്യസ്ത യാത്രങ്ങളിൽ പരിശോദന
സ്രോതസ്സാക്കി അല്ല
അവർ ആ ജീവ
സംരക്ഷണത്തിനായി പരിശ്രമിച്ചു എന്നതാവാം കൂടുതൽ അഭികാമ്യം.പിന്നെ ഒരു ഘോഷയാത്രയായിരുന്നു
ഹൊസ്പിറ്റലുകലിൽ നിന്ന് ഹൊസ്പിറ്റൽ തേടിയുള്ള
യാത്ര ...!മുലപ്പാലിന്റെ മാതുര്യത നുകരേണ്ട പ്രായത്തിൽ
അവനു ലഭിച്ചത് വിത്യസ്ത
ലെബലുകളിലുള്ള മരുന്നുകളായിരുന്നു !ചുറ്റും നടക്കുന്നത് എന്തെന്നറിയാതെ
അവൻ പലവിധ യാത്രങ്ങളിലൂടെ
പരീക്ഷണ സ്രോതസ്സാക്കി മാറ്റപെട്ടു കൊണ്ടിരുന്നു , കൈകളിൽ വാരിയെടുത്ത് ചുടുചുംബനം
നൽകി തൊട്ടിലിൽ താരാട്ടിന്റെ
അകമ്പടിയിൽ മയങ്കേണ്ട ഭാഗ്യം
ദൈവം നിഷേതിച്ചതിനാലാവം
അവനതിനു സാധിച്ചില്ല ,ചുറ്റും ഖടിപിച്ച യാത്രങ്ങൾക്ക് നടുവിൽ ഇട്ടിരിക്കുന്ന ആ
ആശുപത്രി കട്ടിലായിരുന്നു അവന്റെ കളി തൊട്ടിൽ!
പ്രസവത്തിനായി ആശുപത്രി വാതിൽ കടന്ന
ആ മാതാവിന് നീണ്ട
6 വർഷങ്ങൾ വേണ്ടി വന്നു തങ്ങളുടെ
പ്രിയ സന്തതിയുമായി തിരികെ വീടണയാൻ...! 6 വർഷങ്ങൾ
ആ പൈതൽ ജീവിച്ചത്
ലാളനയുമായി ചുറ്റും കൂടി കിടക്കുന്നവരോടപ്പമായിരുന്നില്ല
മറിച് സഹതാപത്തിന്റെ മുഖങ്ങൾ നിറഞ്ഞ ആശുപത്രി
കട്ടിലായിരുന്നു അതിന്റെ കളിത്തൊട്ടിൽ ..ഇതിനിടക്ക്
മരണത്തെ പലപ്പോരും മുഖാമുഖം കണ്ടു,
"പ്രതീക്ഷയ്ക്ക് ഇനി വകയില്ല കൈ
വിട്ടുപോയി,അന്ത്യ യാത്രക്കുള്ള ഒരുക്കങ്ങൾ
നടത്തുക"
എന്നെരുതിയ ഡോക്ടർ കുറിപ്പുമായി
ബന്ധുക്കൾ നടന്നകലുമ്പോൾ നിച്ചലതയിൽ മയങ്ങുന്ന ആ
പിഞ്ചു ശരീരം തന്റെ കൈക്കുമ്പിളിൽ
വാരിയെടുത്തു വിങ്ങിയ മാതാവിൻ രോതനം
കണ്ടിട്ടാവണം ദൈവം അതിനു മുതിരാത്തത്
! അതെ ആറടി മണ്ണിലെക്കെടുത്ത് വെക്കാൻ
അമ്ബുലന്സിൽ കയറ്റിയ
ആ പിഞ്ചു ആധരം ഒരു
നോക്ക് കാണാൻ കൊതിച്ചവർ പിന്നെ
കേട്ടത് അതിന്റെ ദൈന്യത നിറഞ്ഞ പൊട്ടികരചിലായിരുന്നു,വൈദ്യ ശാസ്ത്രം പോലും
ആ ജീവന്റെ തിരിച്ചു
വരവിൽ അന്ധാളിച്ചു നിന്നപ്പോൾ ദൈവം ആ
ഹൃദയത്തോട് മന്ത്രിച്ചു
മരണം നിന്നെ തട്ടിയെടുക്കാൻ
കാലം ഇനിയും കാത്തിരിക്കുന്നുണ്ട്
എന്ന് . വീണ്ടും പരിശോദന പിന്നെ
കൈ വിട്ടുപോയി എന്ന
കുറിപ്പുകൾ,ഇതിന്റെ നീണ്ട ആവർത്തനത്തിനു
ശേഷം പരിപൂർണ സുഖം
ആവശ്യപെടാനില്ലെങ്കിലും ജീവന്റെ കുതിച്ചു ചാട്ടതിനായി
ആ ശരീരവും പാകപെട്ടു
.അനന്തമായി നീളുന്ന ജീവിതത്തിലെ ഏതെങ്കിലും
ഒരു നിമിഷം മതി
ആ ശരീരം രോഗശയ്യയിലേക്ക്
വീണ്ടും കടന്നെത്താൻ എന്നെരുതിയ ക്കൂരീപ്പ്പ്പൂമ്മാായ്യാണൂ ഡോക്ടർമാർ അവനെ
ഡിസ്ചാർജ് ചെയ്തത് ,ഇതുകൊണ്ടാവണം ആ
മാതാപിതാകൾ കണ്ണിലെ ക്രഷ്ണ മണിയെ
പോലെ അവനെ
പരിചരിക്കുന്നത്..!കാലം യുവത്വത്തിന്റെ ലേബൽ
സമ്മാനിച്ചെങ്കിലും ചില നേരങ്ങളിൽ
ആശുപത്രി കവാടം എത്തി നോക്കുന്നത്
അവന്റെ ദിനച്ചര്യയായിരിക്കുന്നു, ഭക്ഷണ പദാർത്ഥങ്ങളിൽ ചിലതിനു
നിഷിധത കല്പിച്ച ആ ശരീര പ്രക്രതി വീക്ഷിച്ചാൽ
മാത്രം മതി ആ
ശരീര ന്യൂനത അടയാളപെടുത്താൻ
എന്നിരുന്നാലും ജീവനെടുത് അത് തിരിച്ചു
നല്കി ഇങ്ങനെയെങ്കിലും ജീവിക്കാൻ അവസരം
നല്കിയ ആ ദൈവത്തെ
എങ്ങനെയാണ് സ്തുതിക്കേണ്ടത്? തിരിച്ചു കിട്ടിയ ആ
ജീവിതത്തിൽ ലാളനയിൽ
മുരുകാൻ കൂടുതൽ സമയം അനുവതിക്കാതെ
മാതാവിന്റെ മടിത്തട്ട് എന്ന
പ്രഥമ വിദ്യാലയത്തിൽ നിന്നും അവന്റെ ജീവിതം
കലാലയ മുറ്റത്തേക്ക് പറിച്ചു നട്ടു, അങ്ങനെ
ഇനി കലലയങ്ങളിലൂടെ ......................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ