ജനാധിപത്യത്തിന്റെ
മഹനീയ മാത്രക വിളിച്ചോതുന്ന ഭാരത
മണ്ണ് മതേതരത്വത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുമ്പോൾ അത്
ഭരണഘടനയുടെ ലിഖിതമായി മാറിയെന്നുള്ളത്
കാലത്തിന്റെ പരിണിതമാണ് എന്നിരിക്കെ ഇന്നിന്റെ
മാനവം അവയെ മലിനമാക്കപെടുമ്പോൾ പരിപാവനമായ
പൈത്രകത്തെയാണ് അവർ ചോദ്യം
ചെയ്യപെടുന്നത് എന്നുള്ളത് അവർ അറിയാത്തതോ
? അതോ നടനമോ ?
രാജ്യത്തിന്റെ പരമോന്നത പദവികൾ കയ്യാളുന്നവർ
പോലും മതേതരത്വ ധ്വംസനങ്ങൾ ആവർത്തിക്കുമ്പോൾ
മൗനിയാവുന്നത് ആത്മാർത്ഥ കലാബോധത്തിനു നിരക്കാതതായതിനാൽ തൂലിക
ഇവിടെ മൗനം
കൈവെടിയുന്നു.
കച്ചവടം എന്ന് പറഞ്ഞു
വന്നവർ രാജ്യത്തിന്റെ പരമാധികാരം കയ്യാളിയപ്പോൾ അവിടെ
രാജ്യ പൗരന്മാർ അടിമകളായി മാറ്റം
കുറിക്കപെട്ടപ്പോൾ ,പിറന്ന നാടിന്റെ സ്വാതന്ത്രത്തിനു
വേണ്ടി പടപൊരുതിയവർ മതത്തിന്റെ
നിറം നോക്കിയിരുന്നില്ല , പരസ്പരം
ഭിന്നിപിച്ചു ഭരിക്കുക എന്ന
ആശയം വിദേശികൾ കൈമുതലാക്കിയപ്പോൾ
അവിടെ ഒരമ്മ പെറ്റ മക്കളായി
പിറന്ന നാടിനു വേണ്ടി പോരാണ്ടിയതിന്റെ
പരിണിത സ്വതന്ത്രം അവർ
നേടിയെടുത്തു മറിച്ചു മതത്തിന്റെ വേലികെട്ടുകൾ
അവിടെ വേർതിരിവ് നടത്തിയിരുന്നെങ്കിൽ
ഒരു പക്ഷെ ഇന്നും വിദേശികൾക്ക്
നമ്മൾ താരാട്ട് പാടുമായിരുന്നു !
അവർ നേടിയ സ്വതന്ത്രത്തിൽ മതിമറന്നു
ജീവിക്കുമ്പോൾ ജനങ്ങളുടെ പ്രതിനിധിയായ ഒരു
ജനസേവക നാമധാരി തന്നെ
ഇന്ന് സ്വതന്ത്ര ലബ്തിയുടെ അഭിഭാജ്യമായ
രാഷ്ട്ര പിതാവിന്റെ നെഞ്ചത്ത് വെടിയുതിർത്ത
രാജ്യ ദ്രോഹിക്ക് രാജ്യ സ്നേഹി
പട്ടം നേടിക്കൊടുമ്പോൾ ഇവനൊക്കെ എങ്ങനെയാണ് അഭിസംബോതനം നടത്തുക ?
എല്ലാ മത വക്താക്കൾക്കും
തങ്ങളുടെ മത തത്വം
അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണ ഘടന
നൽകുമ്പോൾ അവയെ അട്ടിമറിക്കപെടുന്നവർ
മത ഭ്രാന്തത വിളിചോതുമ്പോൾ അവിടെ മതങ്ങളെ
വളച്ചൊടിക്കുന്നവർ ചെയ്യുന്ന പാപക്കറ ഏറ്റു
വാങ്ങാൻ ഇനിയൊരു ഗംഗാ ജലം
ഒഴുകിവന്നിരുന്നെങ്കിൽ ! പള്ളികളും അമ്പലങ്ങളും ചർച്ചുകളും പവിത്രമായ അനുപൂതി
വിളിച്ചോതുമ്പോൾ അത് ഭാരത
സംസ്കാരമായി മാറ്റം നടത്തിയിരുന്നു എന്നിരിക്കെ
അതിനെ വിമർശിക്കുന്നവൻ ചരിത്ര സത്യം വളച്ചൊടിക്കുകയാണ്
യഥാർത്ഥത്തിൽ ചെയ്യുന്നത് !
പിറന്ന
നാടിന്റെ രക്ഷയ്ക്കായി രാവും
പകലും ഉറക്കം വെടിഞ്ഞു കാവൽ
നിന്നവൻ പവിത്രമായ കലാ ശ്രഷ്ട്ടി
സമ്മാനിക്കുമ്പോൾ അതിനു കൈ അടിച്ചവർ
അവിടെ മതം നോക്കിയിരുന്നില്ല
എന്നിരിക്കെ
തന്റെ കലാബോധം ഒരു പ്രതേക
മതത്തിന്റെ ഉന്നതിക്കും മറ്റൊന്നിന്റെ തകർച്ചക്കും ആയിരുന്നു എന്ന് ഉളുപ്പില്ലാതെ
പറഞ്ഞ പവിത്രമായ കലാവാസനയെ വിൽപനച്ചരക്കാക്കിയ
രവികൾ കാലത്തിന്റെ ശാപമാണ്, അപമാനമാണ് , നിന്നെ “മേജർ” എന്ന്
വിളിച്ചാൽ കാലം പൊറുക്കില്ല കാരണം
പിറന്ന നാടിനായി വീരമ്രത്യു വരിച്ച സന്ദീപ് ഉണ്ണി
കൃഷ്ണനും ,ഹേമന്ത് കർക്കരെയും പോലുള്ള
ആയിരങ്ങൾ ചാർത്തിയ ആ നാമം
നിന്നെ പോലുള്ള മത ഭ്രാന്തനു
നൽകിയാൽ അവരുടെ ആത്മാവ് പോലും
നങ്ങളോട് പൊറുക്കില്ല !
ഇന്നലകൾ ഏതെങ്കിലും ഒരു മത
സാഹചരിയായിരുന്നെങ്കിൽ പോലും ജനസേവകനായി മാറിയാൽ
മുഴുവൻ മത ചിന്താകതികളുടെയും
ഉന്നമനവും മറ്റും അവന്റെ ഉത്തരവാദിത്വമാണ്
എന്ന് പറയുന്ന ഭരണഘടനാ ലിഖിതത്തെ
വളച്ചൊടിച്ചു ഒരു പ്രതേക
മത സംഹിത തത്വങ്ങൾ
പ്രവർതികമാക്കൻ പാടുപെടുന്നവൻ ആണ് ഇന്നിന്റെ
ഭാരതം നേരിടുന്ന വെല്ലുവിളി !
ഒരു മുസ്ലിം ഹിന്ദു പെണ്ണിനെ
പ്രണയിച്ചാൽ അതിനെ രാജ്യ ദ്രോഹമാക്കുന്നവർ
തിരിച്ചു നടക്കുന്ന പ്രണയങ്ങളെയും വിവാഹങ്ങളെയും
പ്രകീർതിക്കുമ്പോൾ വിവേകം കൈവെടിയുന്ന നിനക്ക്
നാൽക്കാലി കളെക്കാലും അധ :പതനം
കാലം ചാർത്തി തരുന്നു
!
ഇന്നലെ ജിഹാദ് എന്നാൽ മനുഷ്യത്വം
ഇല്ലാത്ത കരുണ വറ്റിയ കാടത്തമുള്ള
പൈശാചികത ആയിരുന്നെങ്കിൽ ഇന്ന് പ്രണയത്തിലും നീ
ജിഹാദ് എന്ന് വിളിക്കുമ്പോൾ മാധുര്യത
നിറഞ്ഞ കാമുകനാവാൻ ആ
പൈശാചികതയ്ക്കു കഴിയുന്നു എന്ന് വായിക്കുമ്പോൾ
സംശയം ബാക്കിയാവുന്നു
!
സകലതും വില്പനചരക്കാകുന്ന മാനവർ
ഇന്ന് മതങ്ങളെയും ആ ഗണത്തിൽ
ഉൾപെടുതുമ്പോൾ സ്വാർത്ഥ താൽപര്യം മാത്രം
കൈമുതലാക്കുന്നവർ കൂടിചെരുക വഴി അവ
മത ആചാരങ്ങൾക്ക് പാകപ്പെടുന്നുവോ
? എന്നുള്ളത് വിവേകിയുടെ ചോദ്യമാണ് .
സ്വന്തം ഇഷ്ടപ്രകാരം അല്ലാതെ എന്തെങ്കിലും ആഗ്രഹിച്ചുള്ള
കടന്നുവരവും എന്തിനധികം മൂർച്ചയുള്ള വാക്കിനാലുള്ള
കടന്നു വരവുകൾ പോലും മതത്തിൽ
അഭികാമ്യമല്ല എന്ന് പറയുന്ന ഇസ്ലാം
അവരെ മത വക്താക്കളായി
കണക്കാകപെടുന്നില്ല എന്ന വാക്കിനു അടിവരയിടുമ്പോൾ
എങ്ങനെയാണ് ഇസ്ലാമിക മത പരിവർത്തനം
സാധ്യമാവുക ? ഏതെങ്കിലും നാമധാരികൾ എന്തെങ്കിലും
ചെയ്തു എന്ന് വെച്ച് മതത്തെ
പരിപൂർണമായും വിമർശിക്കുന്നവർ യാതസ്ഥിതികത ഉൾകൊണ്ടിരുന്നെങ്കിൽ ..!
തൊട്ടപ്പുറത്ത്
ഇരിക്കുന്നവന്റെ മതം നോക്കി
അവനെ വിലയിരുത്തുന്നവൻ മനുഷ്യൻ
എന്ന് പറഞ്ഞാൽ കാലം ചിലപ്പോൾ
അവയ്ക്ക് മാപ്പ് നൽകിയെന്ന് വരില്ലായിരിക്കാം
.
സ്വന്തം മത അനുഭാവിയുടെ
വേദന കണ്ണീരു നൽക്കുമ്പോൾ
അന്യ മതസ്ഥന്റെ വേദന
ആനന്ദമാകുന്നവൻ ഏതു മതത്തെയാണ്
സംരക്ഷിക്കുന്നത് ? കാരണം ഖുറാനും ഗീതയും
ബൈബിളും നീ
നിന്റെ മത അനുയായിയെ
മാത്രമല്ല മുഴുവൻ മനുഷ്യരെയും സ്നേഹിക്കുക
എന്നാണ് പഠിപ്പിക്കുന്നത് .
മതം ഭ്രാന്തത അല്ല മറിച്ചു
അത് പരസ്പര സ്നേഹമാണ്
എന്നു തിരിച്ചറിയുന്നത് വരെ ,തന്നെ പോലെ
തന്നെ ഇതര മതസ്ഥരെ
സ്നേഹിക്കുന്നത് വരെ നീ
ഏത് മത സംഹിത
പിന്തുടർന്നാലും അവ പരിപൂർണമാവുകയില്ല
,
വർഗീയത മൂത്ത മനസ്സുമായി ഏതു
ദൈവത്തെ വിളിച്ചാലും ആ വിളിക്കുത്തരം
ലഭിക്കുകയില്ല എന്നുള്ളത് കാലം പറഞ്ഞ
സത്യമാണ്.
പണം കൊണ്ടും സ്വാധീനം കൊണ്ടും
വങ്ങാനുള്ളതല്ല മറിച്ചു നിഷ്കളങ്ക മനസ്സുമായി
ദൈവീകത പുൽകാനുള്ള ഒന്നായി മതങ്ങൾ
മാറുമ്പോൾ ഉയരുന്ന ബാങ്കിൻ നാദ ങ്ങൾക്ക്
ഭജനകൾ ഈണമാവുമ്പോൾ അലയടിക്കുന്ന യേശുവിൻ സ്ത്രോതങ്ങൾ മുകരിതമാകുന്ന പ്രവണതയെ നോക്കി കാലം
ഇങ്ങനെ മന്ത്രിക്കും അവർ
ആത്മാർത്ഥ വിശ്വാസികലാ ണെന്ന് ....!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ