ആധുനികത വിരുന്നെത്തുന്ന ഇന്നിന്റെ മാനവ ജീവിതങ്ങൾ
യാഥാസ്ഥിതികതയുടെ മറുപുറം തേടി പോകുന്ന
പ്രവണത വർധിക്കുമ്പോൾ അതിലെ ഔചിത്യത സംശയത്തിന്റെ പരിണിതമാകുന്നു ..! സ്നേഹവും സഹനവും സഹതാപവും വേർതിരിക്കപെടുമ്പോൾ
അവിടെ അതിനുള്ള പ്രധാന കാരണം
മെനയുന്നത് “മതമാണ്” എന്ന് അറിയുമ്പോൾ
ആചാര്യത കൈമുതലാക്കിയ തൂലികയോട് മറുപടി
പറയുക എന്നുള്ളത് വിവേകമുള്ളനിക്ക് അസാധ്യമാണ്
!
തുടക്കം എങ്ങനെ
എന്നുള്ളത് അറിവില്ലായ്മ നടിക്കുമ്പോൾ സ്നേഹം പഠിപ്പിക്കുന്ന മതങ്ങൾ
ഇന്ന് പരസ്പരം പരിചാരപ്പെടുന്നു ,
എനിക്കറിയില്ല ……..
എന്തെന്നാൽ…..
ഇസ്ലാമിന്റെ ഖുർആനിലൂടെ ഞാൻ
വീണ്ടും വീണ്ടും വായന നുകർന്നു
..
പക്ഷെ കണ്ടില്ല..!
അക്രമത്തിന്റെയും സ്നേഹ
ധ്വംസനത്തിന്റെയും വഴികൾ..
അത് മുഴുവനും
സ്നേഹമാണ് ....
“നീ ഇതിൽ
വായനക്കാരനാവുക എന്നെങ്കിലും ഇതിൽ ഒരു സ്നേഹ
വേർതിരിവിന്റെ അക്രമ പ്രോത്സാഹനം കണ്ടാൽ
അന്ന് എനിക്ക് നീ ഇത്
തിരിച്ചയക്കപെടുക” എന്ന് പറഞ്ഞു ഒരു
സ്നേഹിതൻ വെച്ച്
നീട്ടിയ ഭഗവത് ഗീതയിൽ ഞാൻ
പലവട്ടം വായനക്കാരനായി…
എന്നിട്ടും…
വർഷ ങ്ങൾ
പലതു കഴി ന്നിട്ടും….
അത് തിരിച്ചു
കൊടുക്കാൻ എനിക്കായിട്ടില്ല
കാരണം അവിടെയും ഞാൻ
കേട്ടത്
സ്നേഹത്തിന്റെ ഈണമാണ്....
യേശുവിന്റെ
സ്ത്രോത്രം പാടുന്ന പള്ളിയുടെ നടയിൽ
ഞാൻ ചെന്നിരുന്നു
പക്ഷെ അന്നേരം എന്റെ
കാതുകൾ എനിക്ക് കേൾപിച്ചതും സ്നേഹ
മന്ത്രണം തന്നെ …
അന്നേരം ഞാൻ തിരിച്ചറിഞ്ഞു
മതങ്ങൾ സ്നേഹമാണ് ,പരസ്പര ഐക്യമാണ്
അവ പഠിപ്പിക്കുന്നത് എന്ന്.
സന്തോഷം തുളുമ്പുന്ന മനസ്സുമായി ആധുനികതയുടെ മനുഷ്യ
കൂട്ടത്തിലേക്ക് ഞാൻ ചെന്നു..
അന്നേരം…!
കൂട്ടമായി ആളുകൾ കൂടിയിരിക്കുന്ന
ഒരു സ്ഥലം കണ്ട
ഞാൻ അവിടേക്ക് യാത്രികനായപ്പോൾ
ആരോ വിളിച്ചു പറഞ്ഞു…
മരിച്ചത് ഒരു ഹിന്ദുവാണെന്ന്
…
ഇതുകട്ടു ചിലർ കണ്ണീർ വാർക്കുമ്പോൾ
ചിലർ അവിടെ സന്തോസവാനാകുന്നതും
ഞാൻ കണ്ടു..!
വേദനയോടെ തിരിച്ചു നടന്നപ്പോൾ
പിന്നെയൊരു മാനവ സംഗമം …!
അവിടെ നന്മ പ്രതീക്ഷിച്ച ഞാൻ
വീണ്ടും തോറ്റു ….!
ആദ്യത്തേതിന്റെ
വിപരീതമായ ഇവിടം അവിടെ കരഞ്ഞവർ
ചിരിക്കുന്നു അവിടെ ചിരിച്ചവർ നെടുവീർപ്പെടുന്നു
കാരണം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ…
ഇവിടെ മരിച്ചത് ഒരു മുസ്ലിമാണെന്ന്
..!
പക്ഷെ ഞാൻ കേട്ടില്ല
ഞാൻ മനസ്സിൽ കണ്ട
ദൈവീകതയുടെ ഈണം
വേദനയോടെ തിരിച്ചു നടക്കുമ്പോൾ
ഒരു സംഭവം …!
എന്റെ മനസ്സിൽ എന്തോ ഓർമ
പെടുത്തുന്നത് പോലെ തൂലിക അത്
കുറിക്കാൻ തിടുക്കം കാട്ടിയപ്പോൾ അത്
ഇങ്ങനെ കുറിക്കപെട്ടു
മദീനയുടെ മണവാളൻ മുഹമ്മദ്
(സ ) ഒരിക്കൽ മദീനയുടെ പള്ളിയിൽ ഇരിക്കുമ്പോൾ സമീപത്തുകൂടെ ഒരു മ്രത ശരീരം വഹിച്ചു
കൊണ്ട് പോകുന്നത് കണ്ടപ്പോൾ എഴുന്നേറ്റു നിന്ന് അതിനോട് ആദരവു പ്രകടിപിച്ചു ,കൂടെ ഉള്ള
അനുചരന്മാർ അതൊരു ജൂതന്റെ ശവ ശരീരമല്ലേ നിങ്ങളെന്തിനു അതിനെ ബഹുമാനിക്കണമെന്ന് ചോദിച്ചപ്പോൾ
അവിടന്ന് പറഞ്ഞു അതൊരു ജൂതനോ ക്രിസ്ത്യനോ ഹിന്ദുവോ മുസൽമാ നോ എന്നല്ല നോക്കേണ്ടത് മറിച്ച്
അതൊരു മനുഷ്യനാണ്…
അതെ…
മുമ്പ് ഞാൻ കണ്ട രണ്ട്
വിയോഗവും മനുഷ്യന്റെതാനു….
പക്ഷെ ഞാൻ കേട്ടില്ല…
അതൊരു മനുഷ്യനാണെന്നു..
തിരിച്ചറിയുക…, മതങ്ങൾ
വ്യക്തികളുടെ സ്വതന്ത്രമാണ് അത് സ്നേഹമാണ് പരസ്പര സഹാനുവർതിതമാണ്..!
കാലം തിരുത്തട്ടെ….
അതെ മത ലെബലിലല്ല മറിച്ചു നമ്മുക്ക് ഒറ്റകെട്ടായി
പറയാം..
ഞങ്ങൾ മനുഷ്യാരാണെന്ന്…
കൈകൊർക്കം അനീതി അക്രമത്തിനെതിരെ ഒരമ്മ പെറ്റ മക്കളായി
എന്നാൽ കാലവും അതാവർതിക്കും…!
അതെ അവർ മനുഷ്യരാണെന്ന്
......!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ