2013, ഡിസംബർ 19, വ്യാഴാഴ്‌ച

ഇവരും മനുഷ്യരാണ് ....!

ഇന്നലകളുടെ പ്രഭാതങ്ങളിൽ അക്ഷര കൂട്ടങ്ങളിലൂടെ വായന നുകർന്നപ്പോൾ ദർശനം നുകർന്ന ഈ ചിത്രം എൻ തൂലികക്ക് ആധുനികതയോടു  ചില ചോദ്യങ്ങൾ മെനയാൻ ഇട വരുത്തി അന്നേരം വിശപ്പ്‌ എന്നെ പിന്തുടരുന്നില്ലായിരുന്നെങ്കിലും മുന്നിലെ പാത്രങ്ങളിൽ നിറഞ്ഞ ഭക്ഷണം  കണ്ടപ്പോൾ  'ഞാനും മനുഷ്യനാണെന്നു " ആ ചിത്രം വിളിച്ചു പറയുന്നതായി തോന്നി,കാലത്തിന്റെ  കുതിച്ചു ചാട്ടത്തിൽ സ്വന്തം കാര്യങ്ങൾക്ക് മാത്രം വില നൽകുന്ന മാനവം ഇതിനെ പുച്ചിച്ചു തള്ളിയെന്ന് വരാം കാരണം സ്നേഹവും സഹതാപവും,സഹാനുപൂതിയും  അവർക്ക് ഇന്ന്  അപരിജിതത്വത്തിന്റെ  പ്രതിരൂപങ്ങൾ ആണ്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവർ  എന്നിൽ പെട്ടവരല്ല എന്ന മുഹമ്മദിൻ (സ ) വചനങ്ങളും,ലോക സമസ്തെ സുകിനെ ഭവന്തു എന്ന് പഠിപിച്ച ഭഗവത് ഗീതയും,പരസ്പര സ്നേഹമാണ് ദൈവീകത എന്ന് മൊരിഞ്ഞ ബൈബിളും ഇന്ന്  മാനവന് അപരിചിതത്വത്തിന്റെ വചനങ്ങളാണ്  അല്ലായിരുന്നെങ്കിൽ കാലത്തിനു ഇങ്ങനെയുള്ള ചിത്രങ്ങൾ  വരയ്ക്കാൻ ഇട വരില്ലായിരുന്നു,വയർ നിറച്ചു അവശേഷിക്കുന്ന ഭക്ഷണം ചവച്ചു കൊട്ടയിലേക്ക് വലിച്ചെറിയുമ്പോൾ  അവിടെ വിശന്നു വലഞ്ഞ ഒരു മനുഷ്യ  ജന്മം കാത്തിരിക്കുന്നുണ്ടെന്ന കാര്യം മാനവം ഓർത്തിരുന്നെങ്കിൽ ........................
.......................?

അഭിപ്രായങ്ങളൊന്നുമില്ല: