2013, നവംബർ 16, ശനിയാഴ്‌ച

അന്ന് ആ കലാലയം വിതുംബുകയായിരുന്നുവോ ?

സ്നേഹ സൗഹാർദത്തിന്റെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച എന്റെ ജീവിത സ്വര്ഗമായ ആ കലാലയം അന്ന് കരയുന്നുണ്ടായിരുന്നുവോ? ...അതെ എന്ന ഉത്തരമായിരിക്കും കാലം ആ ചോദ്യത്തിനായി മറുപടി നല്കുക ..! കാരണം അന്ന് ആ കലാലയം വിരഹ വേദനയാൽ പിടയുകയായിരുന്നു...... ഇന്നലയുടെ പ്രഭാതങ്ങളിൽ അവിടെ എത്തിയ സ്നേഹിതർ ഇന്ന് ഓട്ടോഗ്രാഫ് എന്ന ഓർമ തൻ കൊച്ചു പുസ്തകം ഇറ്റി വീരുന്ന കണ്ണീരിനെ സാക്ഷിയാകി സമര്പിക്കുമ്പോൾ വിറയാർന്ന കൈകളോടെ ഞാൻ അതിൽ മറക്കരുതെന്ന് കുറിച്ചിട്ടു....എല്ലാ ദിവസവും മന്ദത കൈമുതലാക്കിയ സമയം അന്ന് എന്തോ ദ്രതിയാൽ ഓടി മറയുകയായിരുന്നു....അങ്ങനെ സമയം ഉച്ചയോടടുത്തു ....വിശപ്പെന്ന  വികാരം അന്ന് എന്നെ കാത്തിരിക്കുന്നുണ്ടയിരുന്നില്ല  എന്നിരുന്നാലും പ്രിയ അനുജന്മാർ വിളമ്പി വെച്ച ആ ബിരിയാണി കഴിക്കുമ്പോൾ അറിയാതെ ഒരു തുള്ളി കണ്ണ് നീര് അതിൽ ഇറ്റി വീണു ...! ചുറ്റും കണ്ണോടിക്കുമ്പോൾ അവിടെ നമ്മളെ അബ്ദു ഒരു കാമറയും തൂക്കി നടക്കുന്നുണ്ടായിരുന്നു.കിഴക്കിൽ നിന്നും വന്നെത്തിയ സൂര്യൻ അസ്തമാനത്തിനായി അണയാൻ തുടങ്ങുമ്പോൾ നിരന്നിരിക്കുന്ന സദസ്സിനു മുന്നിൽ നിന്ന് പ്രിയ ഗുരുക്കന്മാരും ,സഹപാടികളും സുഹ്ര്തുക്കളും ആ പുന്തോട്ടത്തിലെ തങ്ങളുടെ അനുഭവം പറഞ്ഞു വികാരം കൊള്ളുമ്പോൾ കാഴ്ചക്കാരനായി നാനും അവിടെ ഉണ്ടായിരുന്നു.അവസാനം അറഫാത്തിന്റെ വികാര നിര്ഭയമായ സംസാരത്തിന് ശേഷം സദസ്സ് എന്നെ പ്രാസംഗികനാകിയപ്പോൾ എന്ത് പറയണമെന്നറിയാതെ അന്ധാളിച്ചു നിന്ന എനിക്ക് എൻ സുഹ്ര്തുക്കൾ ഉന്മേഷം തന്നു. എൻ ശബ്ദം ശ്രവിച്ചു പ്രോത്സാഹിപ്പിക്കുന്ന  കാണികൾക്കിടയിൽ അവളും ഉണ്ടായിരുന്നു എന്ന തിരിച്ചറിവ് എന്നെ കൂടുതൽ വികാരം കൊള്ളിച്ചു ,കാരണം അവൾ എന്റെ പ്രണയിനിയായിരുന്നു...അതിനു ശേഷം എല്ലാവരും പോയി തീർന്നിട്ടും ഞങ്ങൾ ണങ്ങളുടെ ക്ലാസ്സ്‌ മുറിയിൽ അഭയം പ്രാപിച്ചു,ആ മനോഹാരിത മുട്ടിയ മുറികൾ വിട്ടുപിരിയാൻ നങ്ങൾക് ആവില്ലായിരുന്നു ..വീണ്ടുമുള്ള ആ ഒത്തുചെരലിനിടയിൽ വീർപുമുട്ടിയിരുന്ന നങ്ങളെ സുനി യുടെ പൊട്ടിക്കരച്ചിൽ  കൂടുതൽ കരയിപ്പിച്ചു .എന്നും ക്ലാസിലെ സൌണ്ട് രാജാവായ അൻസാരിയും,മാവേലി ജല്ലുവും,ലോല മനസ്കൻ മിച്ചുവും,തടിയൻ ശബീനും ,കാമുകൻ അനസും ,സകാവ് വൈശാകും ,റോസി നൌശീർവനും,പാലായിക്കാരൻ ധനെസും ,ഡ്രൈവിംഗ് ജംസിയും,വെള്ളമടി വിനീതും, കൂൾ ദ്രിന്ഗ്സ് ഹിസാമും ഒപ്പം പപ്സും ബിരിയാണിയും  കിട്ടാത്തത് കൊണ്ടാണോ എന്നറിയില്ല കരഞ്ഞ ഫസ്നി യും ,രേണുക തമ്പുരാടിയും,പാവം ജാസ്മിനും ,എന്റെ ആത്മ മിത്രം മാർകുകളുടെ ഉറ്റ മിത്രം സിബിനയും,വാനമ്പാടി സമീനയും,പിന്നെ ഇടക്ക്ക് വെച്ച് പിരിഞ്ഞു പോയ രയ്യുവും,അസ്നിഫയും,സര്മിയും ,സജ്നയും  ,തംജി ,അഫ്സൽ ,നൗഫ്,നൗശു എന്നിവരും എന്നെ വിട്ടുപിരിയുന്നല്ലോ എന്ന തിരിച്ചറിവ് എന്നെ കൂടുതൽ കരയിപ്പിച്ചു അന്നേരം സമയമെന്ന കാലൻ നങ്ങളുടെ ഒത്തുചേരലിന് വിരാമമിട്ടു! അവസാനം പടിയിറങ്ങുമ്പോൾ ആ ഇടവരിയിൽ "എല്ലാം മറക്കണം ,ഈ സ്നേഹം എന്നെന്നും കാത്തു സൂക്ഷിക്കണം തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് " എന്ന് പറഞ്ഞു ഇഷ്ടമല്ലാനിട്ടും എൻ സന്തോസത്തിനായി ഇഷ്ടം എന്ന് മൊരിഞ്ഞ ഞാൻ മനസ്സിൽ സ്നേഹത്തിന്റെ വർണത്തിൽ വർണിച്ച അവൾ പിടപരയുന്നു എന്ന് പറഞ്ഞപ്പോ അടക്കി വെച്ച എൻ വീർപുമുട്ടൽ പൊട്ടികരചിലായി മാറ്റം കൊണ്ടു.എന്നും ആരെയും ഒരുപാട് നേരം ഒരുമിച്ചിരിക്കാൻ വിസമ്മതിക്കുന്ന കാലം അവിടെയും  ആ പ്രവണത തുടർന്നു,അങ്ങനെ ആ കലാലയം അവസാനം കണ്ടു,അതെ ആ ചൊവ്വാർച്ച ആ കലാലയ മുറ്റം വിതുമ്പുകയായിരുന്നു....ആത്മാര്ത സ്നേഹം കാലത്തിനദീദമായി നമ്മെ തേടിയെത്തും എന്ന നാദം എന്നിലെകുള്ള  പ്രിയ പ്രണയിനിയുടെ കാൽ പെരുമാറ്റം ശ്രവിക്കാൻ ഇട വരുത്തുന്നു .........  


അഭിപ്രായങ്ങളൊന്നുമില്ല: