2013, നവംബർ 13, ബുധനാഴ്‌ച

നമ്മുടെ സംസ്കാരത്തിന്റെ തകർച്ചക്ക് ആരാണ് ഉത്തരവാദി ?

ഇന്നലെ ...........                                                                                                                                                ഹരിത  പട്ടുചാർത്തി അലയിട്ടടിക്കും നീരുരവൈക്ക് താരാട്ടു  പാടുന്ന കേര വ്രക്ഷത്തിന്റെ പ്രീതികമായ മലയാളക്കരയുടെ സന്തതിയാണ് നനെന്ന് പറയാൻ നാൻ അഭിമാനിച്ചിരുന്നു. വിദ്യയെന്ന മാണിക്യത്തെ അളവറ്റു സ്നേഹിച്ചപ്പോൾ സാക്ഷരതയിൽ മുന്തൂകം എന്റെ കൊച്ചു കേരളക്കരയ്കു സ്വന്തമായിരുന്നു ,അവിടെ സൌഹാർദവും സ്നേഹവും,അനുകമ്പയും  പെയ്തിറങ്ങിയ നേരം രൂപം കൊണ്ട സാംസ്കാരികതയെ കാലം കണ്ടത് അസൂയയോടെയയിരുന്നു ,പക്ഷെ ഇന്ന് ..........ആ സാംസ്കാരികത അന്യത നടിക്കുന്നു ,കൊലയും,കവർച്ചയും,മാനഭംഗവും ദിനംപ്രതി  വര്ധനവിൻ കണക്കുകൾ സമര്പിക്കുമ്പോൾ ഈ ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചു പോലും കൈവിട്ടിരിക്കുന്നു..! ഏറ്റവും ഒടുവിൽ വിദ്യയെന്ന മാണിക്യം പെറുക്കാൻ കലാലയം ലക്‌ഷ്യം വെക്കുന്ന പെണ്‍ബാല്യങ്ങൾ പാതിവരിയിൽ തങ്ങളുടെ കന്യകാത്വം പിച്ചി ചീന്തുന്ന  കമവേരിയന്റെ കൈകളിൽ കിടന്നു പിടയുന്നു ..!കാലവും മാധ്യമങ്ങളും അതിനെ "പെരുവന്നാമുഴി പെണ്‍വാണിഭം" എന്നാ ശീർഷകത്തിൽ അവതരിപ്പിക്കുമ്പോൾ വീടിന്റെ സ്വീകരണ മുറിയിലിരുന്ന് ഒരു സാധാരണ വാർത്ത‍  കാണുന്ന ലാഗവത്തോടെ കണ്ടു മറക്കുമ്പോൾ നമ്മുടെ പൈത്രകം നഷ്ടപെടുന്നു എന്നുള്ളത് നാം സൌകര്യപൂര്വം വിസ്മരിക്കുന്നു ,                                                                                                  പ്രിയ സഹോദരാ നമ്മുടെ മഹത് സംസ്കാരത്തിന് ആരാണ് തുരംഗം വെക്കുന്നത് എന്ന് മനസ്സിലാകി നാം അവരെ ഒറ്റപെടുതിയില്ലെങ്കിൽ  നാളെയുടെ പ്രഭാതം മലയാളിക്ക് അന്ധകാരത്തിന്റെ കറുത്ത രാവുകളാണ് സമ്മാനിക്കുക എന്ന തിരിച്ചറിവിൽ നമുക്ക് ഒരുമിക്കാം ...അതെ നമ്മുടെ പൈത്ര്ക സംസ്കാരം തിരിച്ചു പിടിക്കാൻ ...!

അഭിപ്രായങ്ങളൊന്നുമില്ല: