2015 ഫെബ്രുവരി 25, ബുധനാഴ്‌ച

എത്ര മധുരമാണീ വരികൾ ...!


മനസ്സിന്റെ അകതാരിൽ അനുപൂതി വിളിച്ചോതിയ വരികൾ .......!

കുളിർമയുടെ വചനങ്ങൾക്ക് മാധുര്യതയുടെ ആലാപനവും കൂടിയാവുമ്പോൾ

മനസ്സ് അറിയാതെ സ്വപ്ന ലോകം പുൽകി .......!

2015 ഫെബ്രുവരി 24, ചൊവ്വാഴ്ച

ഓർക്കുക ...അവിടെ ഇങ്ങനെയും ചിലത് ഉണ്ടായിരുന്നു.....!

ജീവിതം  ജീവിതങ്ങൾ ആവുമ്പോൾ  പല രൂപ - ഭാവ വിത്യാസം നടിക്കുന്നു, കാരണം............ ചിലപ്പോൾ..!
സാഹചര്യവും , ജീവിത രീതികളും, പ്രക്രതി നിയമങ്ങളും ആവുമ്പോൾ ഇവിടെ നമുക്ക് ഒന്നെത്തി നോക്കാം ..
നമ്മുടെ ചുറ്റു പാടിലേക്ക് ...
അവിടെ ഇങ്ങനെയും ചിലത് ഉണ്ടായിരുന്നു..................!

dreaming up wars for young men to die in
നിര്‍ബന്ധിത സൈനീക സേവനത്തിനു വിധേയമാക്കപ്പെട്ട യുവത്വത്തിന്റെ കണ്ണുനീര്‍
A boy rescues his sister from underneath the rubble of their home in Syria
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും സഹോദരിയെ രക്ഷിക്കുന്ന ബാലന്‍
Toshimana, an apprentice Geisha in Kyoto
പരമ്പരാഗത വസ്ത്രങ്ങളിഞ്ഞു നില്ക്കുന്ന ഗെയ്ഷ. ജപ്പാനിലെ ക്യോടോയില്‍ നിന്നുള്ള കാഴ്ച
Yezidi girl carries an assault rifle to protect her family against ISIS
സ്വന്തം കുടുംബത്തെ ഐഎസ് ഭീകരരില്‍ നിന്ന് സംരക്ഷിക്കാന്‍ തോക്കേന്തിയ യസീദി പെണ്‍കുട്ടി
A mother and her 3 year-old daughter, who were attacked with acid by their husband-father
സ്വന്തം അച്ഛന്റെ/ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ മുഖം നഷ്ടപെട്ട അമ്മയും 3 വയസ്സുള്ള കുഞ്ഞും
Girl that survived 11 days in Siberian Forest
സൈബീരിയന്‍ കാടുകളില്‍ നിന്നും പതിനൊന്നു ദിവസത്തിന് ശേഷം രക്ഷപെട്ട പെണ്‍കുട്ടി
Blind albino boys in their boarding room at a mission school for the blind in West Bengal, India, 2013
അല്‍ബിനോ രോഗം ബാധിച്ച അന്ധരായ ആണ്‍കുട്ടികള്‍, വെസ്റ്റ് ബംഗാളിലെ അന്ധ വിദ്യാലയത്തില്‍ നിന്നുള്ള കാഴ്ച
Siberian Family Meal
ഒരു സൈബീരിയന്‍ കുടുംബത്തിന്റെ ഭക്ഷണം
Public bus passengers try to rescue a woman who tried to commit suicide by slitting her wrist with a fruit knife
പബ്ലിക് ബസ്സില്‍ സ്വന്തം കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ യാത്രക്കാര്‍ രക്ഷപെടുത്തുന്നു.
A boy of the nomadic Suri tribe of Ethiopia, in traditional face-body paint and attire
നോമാഡിക് സുറി എന്ന ഗോത്രത്തിലെ ആണ്‍കുട്ടി അവരുടെ പരമ്പരാഗത വേഷത്തില്‍, എതോപ്പിയയില്‍ നിന്നുള്ള കാഴ്ച
Iowa couple of 72 years finally gets married
നീണ്ട പ്രണയത്തിന് ശേഷം 72-ാം വയസില്‍ വിവാഹിതരായ ലോവയില്‍ നിന്നുള്ള സ്വവര്‍ഗാനുരാഗികള്‍
13 year old eagle huntress Ashol Pan- Mongolia
കഴുകനെ വേട്ടയാടുന്ന 13 വയസ്സുള്ള പെണ്‍കുട്ടി: ആഷോള്‍ പാന്‍. മംഗോളിയയില്‍ നിന്നുളള ദൃശ്യം.
The face of a Chinese coal miner
ചൈനയിലെ കല്‍ക്കരി ഖനി തൊഴിലാളി
A Palestinian girl with a Kalashnikov rifle, amid Islamic Jihad militants in Gaza City
കലാഷ്‌നിക്കൊവ് തോക്കേന്തിയ ആമിദ് ഇസ്ലാമിക് ജിഹാദി പോരാളിയായ പെണ്‍കുട്ടി. പലസ്തീനിലെ ഗാസയില്‍ നിന്നുള്ള കാഴ്ച
7 Year Old Syrian Rebel
7 വയസ്സുള്ള സിറിയന്‍ വിപ്ലവകാരി
Rice Farmer in Small Villiage, Vietnam
വിയറ്റ്‌നാമിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകന്‍
Tea time on the Yamal peninsula
യാമെന്‍ പെനിന്‍സുലയിലെ (റഷ്യ) ഒരു സായാഹ്ന്‌നം
Ethiopian girl from the Hamer tribe
ഹാമര്‍ ഗോത്രത്തിലെ എത്യോപ്യന്‍ യുവതി.
A Monk And His Brother
ഒരു സന്യാസിയും സഹോദരനും
A poor farmer’s son graduated
ഒരു പാവപ്പെട്ട കര്‍ഷകന്റെ മകന്‍ ബിരുദധാരിയായപ്പോള്‍
Alcoholic Father with child
മദ്യപാനിയായ ഒരു അച്ഛനും മകനും
2 Year Old Offering Food To Her Handicapped Mom
അംഗവൈകല്യമുള്ള അമ്മക്ക് ഭക്ഷണം കൊടുക്കുന്ന 2 വയസ്സുള്ള കുട്ടി

                                                                         കടപ്പാട് : ഇന്ത്യാവിഷൻ ന്യൂസ്‌ ചാനൽ

2015 ജനുവരി 10, ശനിയാഴ്‌ച

ഇന്ന് അവള്‍ എന്‍റെ കൂടെയില്ല.... !

ഇന്ന് അവള്‍ എന്‍റെ കൂടെയില്ല....
എവിടെയോ ഇരുന്നു മിന്നുന്നുണ്ടാക്കാം...!
പക്ഷേ പ്രകാശം നിറഞ്ഞ ഈ പുതിയ ലോകത്തില്‍ അവളുടെ ശോഭ എനിക്ക് കാണാന്‍ കഴിയുന്നില്ല.
ജീവിതത്തിന്‍റെ പുതിയ വീഥിയില്‍ എന്നെ എത്തിച്ച് അവള്‍ യാത്രയായി , എനിക്ക് ഓര്‍ക്കുവനായി കുറച്ചു നഷ്ട സ്മൃതികള്‍ മാത്രം ബാക്കിയാക്കി. പിരിയില്ല..
 എന്നൊരു ആത്മവിശ്വാസം ഉള്ളതുകൊണ്ടാവും അവളുടെ ആ ചോദ്യങ്ങള്‍ക്കൊന്നും ഒരു ഉത്തരം നല്‍കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല.
ലോകത്തിന്‍റെ ഏതെങ്കിലും കോണിലിരുന്നു എന്നെങ്കിലും നീ ഇതു കാണുകയാണെങ്കില്‍ മനസിലാക്കുക എനിക്ക് ഒരുപാടു ഒരുപാടു ഇഷ്ടമായിരുന്നു,
ഒരുപാട് ഒരുപാട് സ്നേഹത്തോടെ ....Kadar Abubacker

2014 ഡിസംബർ 25, വ്യാഴാഴ്‌ച

മരിച്ചത് മനുഷ്യനല്ല..അവിടെ ഹിന്ദുവും ഇവിടെ മുസൽമാനും ...!


ആധുനികത വിരുന്നെത്തുന്ന ഇന്നിന്റെ മാനവ ജീവിതങ്ങൾ യാഥാസ്ഥിതികതയുടെ മറുപുറം തേടി പോകുന്ന പ്രവണത വർധിക്കുമ്പോൾ അതിലെ ഔചിത്യത  സംശയത്തിന്റെ പരിണിതമാകുന്നു ..! സ്നേഹവും സഹനവും  സഹതാപവും  വേർതിരിക്കപെടുമ്പോൾ അവിടെ അതിനുള്ള പ്രധാന കാരണം മെനയുന്നത് “മതമാണ്‌” എന്ന് അറിയുമ്പോൾ ആചാര്യത കൈമുതലാക്കിയ തൂലികയോട്  മറുപടി പറയുക എന്നുള്ളത് വിവേകമുള്ളനിക്ക് അസാധ്യമാണ് !

 തുടക്കം എങ്ങനെ എന്നുള്ളത് അറിവില്ലായ്മ നടിക്കുമ്പോൾ സ്നേഹം പഠിപ്പിക്കുന്ന മതങ്ങൾ ഇന്ന് പരസ്പരം പരിചാരപ്പെടുന്നു ,

എനിക്കറിയില്ല  ……..

എന്തെന്നാൽ….. 

  ഇസ്ലാമിന്റെ ഖുർആനിലൂടെ  ഞാൻ വീണ്ടും വീണ്ടും വായന നുകർന്നു ..

പക്ഷെ കണ്ടില്ല..!

 അക്രമത്തിന്റെയും  സ്നേഹ ധ്വംസനത്തിന്റെയും വഴികൾ..

 അത് മുഴുവനും സ്നേഹമാണ് ....

 “നീ ഇതിൽ വായനക്കാരനാവുക എന്നെങ്കിലും ഇതിൽ ഒരു സ്നേഹ വേർതിരിവിന്റെ അക്രമ പ്രോത്സാഹനം കണ്ടാൽ അന്ന് എനിക്ക് നീ ഇത് തിരിച്ചയക്കപെടുക” എന്ന് പറഞ്ഞു ഒരു സ്നേഹിതൻ   വെച്ച് നീട്ടിയ ഭഗവത് ഗീതയിൽ ഞാൻ പലവട്ടം വായനക്കാരനായി…

 എന്നിട്ടും…

  വർഷ ങ്ങൾ പലതു കഴി ന്നിട്ടും….

 അത് തിരിച്ചു കൊടുക്കാൻ എനിക്കായിട്ടില്ല

 കാരണം അവിടെയും ഞാൻ  കേട്ടത് സ്നേഹത്തിന്റെ ഈണമാണ്....

യേശുവിന്റെ സ്ത്രോത്രം പാടുന്ന പള്ളിയുടെ നടയിൽ ഞാൻ ചെന്നിരുന്നു

 പക്ഷെ അന്നേരം എന്റെ കാതുകൾ എനിക്ക് കേൾപിച്ചതും സ്നേഹ മന്ത്രണം തന്നെ …

 അന്നേരം ഞാൻ തിരിച്ചറിഞ്ഞു മതങ്ങൾ സ്നേഹമാണ് ,പരസ്പര ഐക്യമാണ് അവ പഠിപ്പിക്കുന്നത് എന്ന്.

സന്തോഷം തുളുമ്പുന്ന മനസ്സുമായി ആധുനികതയുടെ മനുഷ്യ കൂട്ടത്തിലേക്ക് ഞാൻ ചെന്നു..

 അന്നേരം…!

 കൂട്ടമായി ആളുകൾ കൂടിയിരിക്കുന്ന ഒരു സ്ഥലം കണ്ട ഞാൻ അവിടേക്ക് യാത്രികനായപ്പോൾ ആരോ വിളിച്ചു പറഞ്ഞു…

 മരിച്ചത് ഒരു ഹിന്ദുവാണെന്ന് …

ഇതുകട്ടു ചിലർ കണ്ണീർ വാർക്കുമ്പോൾ ചിലർ അവിടെ സന്തോസവാനാകുന്നതും ഞാൻ കണ്ടു..!

 വേദനയോടെ തിരിച്ചു നടന്നപ്പോൾ പിന്നെയൊരു മാനവ സംഗമം …!

അവിടെ നന്മ പ്രതീക്ഷിച്ച ഞാൻ വീണ്ടും തോറ്റു ….!

ആദ്യത്തേതിന്റെ വിപരീതമായ ഇവിടം അവിടെ കരഞ്ഞവർ ചിരിക്കുന്നു അവിടെ ചിരിച്ചവർ നെടുവീർപ്പെടുന്നു

കാരണം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ…

ഇവിടെ മരിച്ചത് ഒരു മുസ്ലിമാണെന്ന് ..!

പക്ഷെ ഞാൻ കേട്ടില്ല ഞാൻ മനസ്സിൽ കണ്ട ദൈവീകതയുടെ ഈണം

  വേദനയോടെ തിരിച്ചു നടക്കുമ്പോൾ ഒരു സംഭവം …!

എന്റെ മനസ്സിൽ എന്തോ ഓർമ പെടുത്തുന്നത് പോലെ തൂലിക അത് കുറിക്കാൻ തിടുക്കം കാട്ടിയപ്പോൾ അത് ഇങ്ങനെ കുറിക്കപെട്ടു

മദീനയുടെ മണവാളൻ മുഹമ്മദ്‌ (സ ) ഒരിക്കൽ മദീനയുടെ പള്ളിയിൽ ഇരിക്കുമ്പോൾ സമീപത്തുകൂടെ ഒരു മ്രത ശരീരം വഹിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ എഴുന്നേറ്റു നിന്ന് അതിനോട് ആദരവു പ്രകടിപിച്ചു ,കൂടെ ഉള്ള അനുചരന്മാർ അതൊരു ജൂതന്റെ ശവ ശരീരമല്ലേ നിങ്ങളെന്തിനു അതിനെ ബഹുമാനിക്കണമെന്ന് ചോദിച്ചപ്പോൾ അവിടന്ന് പറഞ്ഞു അതൊരു ജൂതനോ ക്രിസ്ത്യനോ ഹിന്ദുവോ മുസൽമാ നോ എന്നല്ല നോക്കേണ്ടത് മറിച്ച് 

അതൊരു മനുഷ്യനാണ്…  

അതെ… 

മുമ്പ് ഞാൻ കണ്ട രണ്ട് വിയോഗവും മനുഷ്യന്റെതാനു…. 

പക്ഷെ ഞാൻ കേട്ടില്ല…

 അതൊരു മനുഷ്യനാണെന്നു.. 

തിരിച്ചറിയുക…, മതങ്ങൾ വ്യക്തികളുടെ സ്വതന്ത്രമാണ് അത് സ്നേഹമാണ് പരസ്പര സഹാനുവർതിതമാണ്..! 

കാലം തിരുത്തട്ടെ…. അതെ മത ലെബലിലല്ല  മറിച്ചു നമ്മുക്ക് ഒറ്റകെട്ടായി പറയാം.. 

ഞങ്ങൾ മനുഷ്യാരാണെന്ന്…

  കൈകൊർക്കം അനീതി അക്രമത്തിനെതിരെ ഒരമ്മ പെറ്റ മക്കളായി എന്നാൽ കാലവും അതാവർതിക്കും…! 

അതെ അവർ മനുഷ്യരാണെന്ന് ......!

2014 ഡിസംബർ 18, വ്യാഴാഴ്‌ച

അതെ ഒരു അന്ത്യ ചുംബനം കൊടുക്കാൻ ....!

ജീവിതമാകുന്ന യാത്രയിൽ ചില നേരങ്ങളിൽ മനസ്സ് മരവിക്കുന്ന കാഴ്ചകൾ കാണേണ്ടി വരുമ്പോൾ അറിയാതെ ചോദിച്ചു പോകുന്നു അല്ല അറിയാതെ പരിതപിക്കുന്നു
          ഈ ലോകത്ത് എനിക്കും ഒരു ജന്മമുണ്ടായതിൽ ! ,
മനസ്സിന്റെ തേങ്ങലുകൾ ഒപ്പിയെടുക്കാനുള്ള സാഹിത്യത അറിയാത്തത് കൊണ്ട് അതിന്റെ ഒരു അംശമെങ്കിലും ഇതിനാൽ പ്രതിഫലിക്കും എന്ന പ്രത്യാശയിൽ .......
              ഇവിടെ ഇങ്ങനെചിലഅക്ഷരക്കൂട്ടങ്ങൾ ....                                 
"പാകിസ്താനിലെ പെഷവാറിൽ തീവ്രവാദികൾ സൈനിക  സ്കൂൾ ആക്രമിച്ചതിൽ നൂറിലധികം പിഞ്ചു കുട്ടികളും അധ്യാപകരും ജീവഹാനി നേരിട്ടു !"
              ആദ്യമായി നാളെയുടെ വാഗ്ദാനങ്ങളായ മക്കളെ മാപ്പ്.....
             

                  നിങ്ങളെ ജീവിക്കാൻ അനുവദിക്കാത്തതിൽ...
ജീവിതം ആസ്വദിക്കാൻ പറ്റാതെ മനസ്സിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ ബാക്കിയാക്കി നിങ്ങൾ മറ്റൊരു ലോകം തെടിപോയപ്പോൾ  അവിടെ  ഇങ്ങനെയുള്ള മനുഷ്യ ചെന്നായ്ക്കൾ നിങ്ങളുടെ രക്തത്തിനായി ദാഹികില്ലല്ലോ ........
               എന്തിന്റെ പേരിൽ ?
               ആർക്കു വേണ്ടി ?
                എന്ത് നേടി ?
   ഉത്തരം ശൂന്യമാകുന്ന നെറികേട് നടത്തിയ ചെന്നായ്ക്കളെ  കാലം നിങ്ങളോട് പൊറുക്കില്ല.
  ഇവിടെയാണ്‌ പ്രവാചകൻ (സ ) വാക്കുകൾ കടമെടുക്കുന്നത്
   "ഈ  ലോകത്തിനു ഒരു അവസാനമുണ്ട്,അന്ന് മലീമസപ്പെടുന്ന ലോകത്തിൽ ചില പ്രതേക തരം കൊലപാതകങ്ങൾ നടക്കും ആ പ്രതേകത കൊല്ലുന്നവനിക്കറിയില്ല ഞാൻ ആരെയാണ് കൊല്ലുന്നതെന്ന് ,കൊല്ലപെടുന്നവനിക്കറിയില്ല താൻ എന്തിനു വേണ്ടിയാണ് കൊല ചെയ്യപെട്ടതെന്നു,അങ്ങനെ ഉള്ള കാലഘട്ടം ഈ ലോകത്തിന്റെ നാശത്തിന്റെ തുടക്കമാണ്" 
         അതെ എത്ര ക്രത്യമാണ് ആ വചനങ്ങൾ ..!
എന്തൊക്കെ ന്യായീകരണം നടത്തിയാലും നിവർത്തിവെച്ച പുസ്തക താളിൽ  തൂലിക കൊണ്ട് സ്നേഹം വരചെടുക്കുകയായിരുന്നു അവർ  അവിടെ നീ നിന്റെ നെറികേട് നടത്തിയപ്പോൾ ആ താളുകളിലേക്ക് തെറിച്ചു വീണ ഓരോ തുള്ളി രക്തത്തിനും കണക്കു പറയിപ്പിക്കാതെ  കാലം നിങ്ങളെ വിട്ടുകൊടുക്കില്ല ,
നാളെയുടെ  സ്വപ്‌നങ്ങൾ നെയ്തെടുക്കുമ്പോൾ ആ പിഞ്ചു മക്കൾ അറിഞ്ഞില്ലായിരുന്നു പിറകെ വരുന്ന മരണത്തെ.... 
അല്ലെങ്കിലും അവർ അത് പ്രതീക്ഷിച്ചിരുന്നില്ല..! 
ഇല്ല അവർക്കറിയില്ലല്ലോ ഈ ലോകം ഇത്രക്കും കിരാതമെന്നു..!
  കാരണം അവർ ജീവിച്ചു തുടങ്ങുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ ..! 
രാവിലെ കവിളത്ത് മുത്തം കൊടുത്തു പോയ പ്രിയ മക്കൾ വൈകുന്നേരം തിരിച്ചു വരുന്നതും കാത്തിരുന്ന മാതാപിതാക്കളുടെ മുന്നിലേക്ക്‌ രക്തക്കറ പറ്റിയ  വെള്ളത്തുണി കെട്ടുകൾ കൊണ്ട് വെച്ചപ്പോൾ അവർ ആ പിഞ്ചു മുഖങ്ങളിൽ പരതിയിക്കം
കാലത്തിന്റെ നീചത ഏൽക്കാത്ത ഒരു കവിൾ തടത്തിനായി.... 
അതെ ഒരു അന്ത്യ ചുംബനം കൊടുക്കാൻ ....
പക്ഷെ  അതിനു നീ അവർക്ക് അവസരം കൊടുത്തില്ലല്ലോ ?
ഇല്ല ഇനി എനിക്കാവില്ല ,കൈകൾ വിറയ്ക്കുന്നു ,കണ്ണുനീർ നീർച്ചാലുകൾ ആവുന്നു  അതിനാൽ അപൂർണത ഇവിടെ പൂർണത നടിക്കുന്നു !

2014 ഡിസംബർ 15, തിങ്കളാഴ്‌ച

മതങ്ങൾ വിൽക്കപെടുന്നു ..!


ജനാധിപത്യത്തിന്റെ മഹനീയ മാത്രക വിളിച്ചോതുന്ന ഭാരത മണ്ണ് മതേതരത്വത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുമ്പോൾ അത് ഭരണഘടനയുടെ ലിഖിതമായി മാറിയെന്നുള്ളത്  കാലത്തിന്റെ പരിണിതമാണ് എന്നിരിക്കെ ഇന്നിന്റെ മാനവം അവയെ മലിനമാക്കപെടുമ്പോൾ പരിപാവനമായ പൈത്രകത്തെയാണ്‌ അവർ ചോദ്യം ചെയ്യപെടുന്നത് എന്നുള്ളത് അവർ അറിയാത്തതോ ? അതോ നടനമോ ?

 രാജ്യത്തിന്റെ പരമോന്നത പദവികൾ കയ്യാളുന്നവർ പോലും മതേതരത്വ ധ്വംസനങ്ങൾ ആവർത്തിക്കുമ്പോൾ മൗനിയാവുന്നത് ആത്മാർത്ഥ കലാബോധത്തിനു നിരക്കാതതായതിനാൽ  തൂലിക ഇവിടെ  മൗനം കൈവെടിയുന്നു.

  കച്ചവടം എന്ന് പറഞ്ഞു വന്നവർ രാജ്യത്തിന്റെ പരമാധികാരം കയ്യാളിയപ്പോൾ അവിടെ രാജ്യ പൗരന്മാർ അടിമകളായി മാറ്റം കുറിക്കപെട്ടപ്പോൾ ,പിറന്ന നാടിന്റെ സ്വാതന്ത്രത്തിനു വേണ്ടി പടപൊരുതിയവർ  മതത്തിന്റെ നിറം നോക്കിയിരുന്നില്ല , പരസ്പരം ഭിന്നിപിച്ചു ഭരിക്കുക  എന്ന ആശയം വിദേശികൾ കൈമുതലാക്കിയപ്പോൾ അവിടെ ഒരമ്മ പെറ്റ മക്കളായി പിറന്ന നാടിനു വേണ്ടി പോരാണ്ടിയതിന്റെ പരിണിത സ്വതന്ത്രം  അവർ നേടിയെടുത്തു മറിച്ചു മതത്തിന്റെ വേലികെട്ടുകൾ അവിടെ വേർതിരിവ് നടത്തിയിരുന്നെങ്കിൽ  ഒരു പക്ഷെ ഇന്നും വിദേശികൾക്ക് നമ്മൾ താരാട്ട് പാടുമായിരുന്നു !

അവർ നേടിയ സ്വതന്ത്രത്തിൽ മതിമറന്നു ജീവിക്കുമ്പോൾ ജനങ്ങളുടെ പ്രതിനിധിയായ ഒരു ജനസേവക നാമധാരി  തന്നെ ഇന്ന് സ്വതന്ത്ര ലബ്തിയുടെ അഭിഭാജ്യമായ രാഷ്ട്ര പിതാവിന്റെ നെഞ്ചത്ത് വെടിയുതിർത്ത രാജ്യ ദ്രോഹിക്ക് രാജ്യ സ്നേഹി പട്ടം നേടിക്കൊടുമ്പോൾ ഇവനൊക്കെ എങ്ങനെയാണ്  അഭിസംബോതനം നടത്തുക ?

എല്ലാ മത വക്താക്കൾക്കും തങ്ങളുടെ മത തത്വം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണ ഘടന നൽകുമ്പോൾ അവയെ അട്ടിമറിക്കപെടുന്നവർ  മത ഭ്രാന്തത വിളിചോതുമ്പോൾ അവിടെ  മതങ്ങളെ വളച്ചൊടിക്കുന്നവർ ചെയ്യുന്ന പാപക്കറ ഏറ്റു വാങ്ങാൻ ഇനിയൊരു ഗംഗാ ജലം ഒഴുകിവന്നിരുന്നെങ്കിൽ ! പള്ളികളും അമ്പലങ്ങളും  ചർച്ചുകളും പവിത്രമായ അനുപൂതി വിളിച്ചോതുമ്പോൾ അത് ഭാരത സംസ്കാരമായി മാറ്റം നടത്തിയിരുന്നു എന്നിരിക്കെ അതിനെ വിമർശിക്കുന്നവൻ ചരിത്ര സത്യം വളച്ചൊടിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത് !

    പിറന്ന നാടിന്റെ രക്ഷയ്ക്കായി  രാവും പകലും ഉറക്കം വെടിഞ്ഞു കാവൽ നിന്നവൻ പവിത്രമായ കലാ ശ്രഷ്ട്ടി സമ്മാനിക്കുമ്പോൾ അതിനു കൈ അടിച്ചവർ അവിടെ മതം നോക്കിയിരുന്നില്ല  എന്നിരിക്കെ തന്റെ കലാബോധം ഒരു പ്രതേക മതത്തിന്റെ ഉന്നതിക്കും മറ്റൊന്നിന്റെ തകർച്ചക്കും ആയിരുന്നു എന്ന് ഉളുപ്പില്ലാതെ പറഞ്ഞ പവിത്രമായ കലാവാസനയെ വിൽപനച്ചരക്കാക്കിയ രവികൾ കാലത്തിന്റെ ശാപമാണ്, അപമാനമാണ് ,  നിന്നെ “മേജർ” എന്ന് വിളിച്ചാൽ കാലം പൊറുക്കില്ല കാരണം പിറന്ന നാടിനായി വീരമ്രത്യു  വരിച്ച സന്ദീപ് ഉണ്ണി കൃഷ്ണനും ,ഹേമന്ത് കർക്കരെയും പോലുള്ള ആയിരങ്ങൾ ചാർത്തിയ ആ നാമം നിന്നെ പോലുള്ള മത ഭ്രാന്തനു നൽകിയാൽ അവരുടെ ആത്മാവ് പോലും നങ്ങളോട് പൊറുക്കില്ല !

ഇന്നലകൾ ഏതെങ്കിലും ഒരു മത സാഹചരിയായിരുന്നെങ്കിൽ പോലും ജനസേവകനായി മാറിയാൽ മുഴുവൻ മത ചിന്താകതികളുടെയും ഉന്നമനവും മറ്റും അവന്റെ ഉത്തരവാദിത്വമാണ് എന്ന് പറയുന്ന ഭരണഘടനാ ലിഖിതത്തെ വളച്ചൊടിച്ചു ഒരു പ്രതേക മത സംഹിത തത്വങ്ങൾ പ്രവർതികമാക്കൻ പാടുപെടുന്നവൻ ആണ് ഇന്നിന്റെ ഭാരതം നേരിടുന്ന വെല്ലുവിളി !

ഒരു മുസ്ലിം ഹിന്ദു പെണ്ണിനെ പ്രണയിച്ചാൽ അതിനെ രാജ്യ ദ്രോഹമാക്കുന്നവർ തിരിച്ചു നടക്കുന്ന പ്രണയങ്ങളെയും വിവാഹങ്ങളെയും പ്രകീർതിക്കുമ്പോൾ വിവേകം കൈവെടിയുന്ന നിനക്ക് നാൽക്കാലി കളെക്കാലും അധ :പതനം കാലം ചാർത്തി തരുന്നു !

ഇന്നലെ ജിഹാദ് എന്നാൽ മനുഷ്യത്വം ഇല്ലാത്ത കരുണ വറ്റിയ കാടത്തമുള്ള പൈശാചികത ആയിരുന്നെങ്കിൽ ഇന്ന് പ്രണയത്തിലും നീ ജിഹാദ് എന്ന് വിളിക്കുമ്പോൾ മാധുര്യത നിറഞ്ഞ കാമുകനാവാൻ  ആ പൈശാചികതയ്ക്കു കഴിയുന്നു എന്ന് വായിക്കുമ്പോൾ സംശയം  ബാക്കിയാവുന്നു !

സകലതും വില്പനചരക്കാകുന്ന  മാനവർ ഇന്ന് മതങ്ങളെയും ആ ഗണത്തിൽ ഉൾപെടുതുമ്പോൾ സ്വാർത്ഥ താൽപര്യം മാത്രം കൈമുതലാക്കുന്നവർ കൂടിചെരുക വഴി അവ മത ആചാരങ്ങൾക്ക് പാകപ്പെടുന്നുവോ ? എന്നുള്ളത് വിവേകിയുടെ ചോദ്യമാണ് .

സ്വന്തം ഇഷ്ടപ്രകാരം അല്ലാതെ എന്തെങ്കിലും ആഗ്രഹിച്ചുള്ള കടന്നുവരവും എന്തിനധികം മൂർച്ചയുള്ള വാക്കിനാലുള്ള കടന്നു വരവുകൾ പോലും മതത്തിൽ അഭികാമ്യമല്ല എന്ന് പറയുന്ന ഇസ്ലാം അവരെ മത വക്താക്കളായി കണക്കാകപെടുന്നില്ല എന്ന വാക്കിനു അടിവരയിടുമ്പോൾ എങ്ങനെയാണ് ഇസ്ലാമിക മത പരിവർത്തനം സാധ്യമാവുക ? ഏതെങ്കിലും നാമധാരികൾ എന്തെങ്കിലും ചെയ്തു എന്ന് വെച്ച് മതത്തെ പരിപൂർണമായും വിമർശിക്കുന്നവർ യാതസ്ഥിതികത ഉൾകൊണ്ടിരുന്നെങ്കിൽ ..!

തൊട്ടപ്പുറത്ത് ഇരിക്കുന്നവന്റെ മതം നോക്കി അവനെ വിലയിരുത്തുന്നവൻ മനുഷ്യൻ എന്ന് പറഞ്ഞാൽ കാലം ചിലപ്പോൾ അവയ്ക്ക് മാപ്പ് നൽകിയെന്ന് വരില്ലായിരിക്കാം .

സ്വന്തം മത അനുഭാവിയുടെ വേദന കണ്ണീരു നൽക്കുമ്പോൾ അന്യ മതസ്ഥന്റെ വേദന ആനന്ദമാകുന്നവൻ ഏതു മതത്തെയാണ് സംരക്ഷിക്കുന്നത് ? കാരണം ഖുറാനും ഗീതയും ബൈബിളും നീ  നിന്റെ മത അനുയായിയെ മാത്രമല്ല മുഴുവൻ മനുഷ്യരെയും സ്നേഹിക്കുക എന്നാണ് പഠിപ്പിക്കുന്നത്  .

മതം ഭ്രാന്തത അല്ല മറിച്ചു അത് പരസ്പര സ്നേഹമാണ് എന്നു തിരിച്ചറിയുന്നത്‌ വരെ ,തന്നെ പോലെ തന്നെ ഇതര മതസ്ഥരെ സ്നേഹിക്കുന്നത് വരെ നീ ഏത് മത സംഹിത പിന്തുടർന്നാലും അവ പരിപൂർണമാവുകയില്ല ,

വർഗീയത മൂത്ത മനസ്സുമായി ഏതു ദൈവത്തെ വിളിച്ചാലും ആ വിളിക്കുത്തരം ലഭിക്കുകയില്ല എന്നുള്ളത് കാലം പറഞ്ഞ സത്യമാണ്.

പണം കൊണ്ടും സ്വാധീനം കൊണ്ടും വങ്ങാനുള്ളതല്ല മറിച്ചു നിഷ്കളങ്ക മനസ്സുമായി ദൈവീകത പുൽകാനുള്ള ഒന്നായി മതങ്ങൾ മാറുമ്പോൾ ഉയരുന്ന ബാങ്കിൻ   നാദ ങ്ങൾക്ക് ഭജനകൾ ഈണമാവുമ്പോൾ അലയടിക്കുന്ന യേശുവിൻ സ്ത്രോതങ്ങൾ  മുകരിതമാകുന്ന പ്രവണതയെ നോക്കി കാലം ഇങ്ങനെ മന്ത്രിക്കും            അവർ ആത്മാർത്ഥ വിശ്വാസികലാ ണെന്ന് ....!