ജീവിതത്തിന്റെ
നേർകാഴ്ച വർത്തമാനത്തിന്റെ പരിണിതങ്ങളിൽ വാക്കുകളായി പരിവർത്തനം നുകരുമ്പോൾ സ്നേഹത്തിന്റെ
പരിമണം വിടർത്തുന്ന അനുപൂതിയാണ് മാത്രത്വം ,
വർണ്ണനം വാക്കുകളെ വെല്ലുവിളിക്കുന്ന, തൂലിക
എത്ര എഴുതിയാലും പരിപൂർണത
കുറിക്കാത്ത അത്ഭുത പ്രതിഭാസം..!
അതിന്റെ തുടക്കം
ഒരു എഴുത്ത്ക്കാരന്റെ
വാക്കുകളെ കടമെടുത്താൽ അദ്ധേഹം ഇങ്ങനെ പറഞ്ഞു
" അമ്മ" ,എന്ന പവിത്രത ഇല്ലായിരുന്നെങ്കിൽ
"സ്ത്രീ" എന്ന ജന്മം വെറും
പാഴ്വസ്തു മാത്രമാകുമായിരുന്നു !.
സ്നേഹത്തിന്റെ മന്ത്രണം പകർന്നു കടന്നു
വന്ന പ്രവാചകൻ (സ
) യുടെ അടുക്കൽ വന്ന ഒരാൾ
നബിയോട് ചോദിച്ചു
" നാൻ ആരോടാണ്
ഏറ്റവും കടപെട്ടിരിക്കുന്നത് ?"
അവിടന്ന് പറഞ്ഞു
നിന്റെ ഉമ്മയോട് ,
ചോദ്യകർത്താവ്
രണ്ടാമനെ തിരഞ്ഞു ,
അപ്പോഴും മറുപടി ആവർത്തനം തന്നെ
നിന്റെ ഉമ്മയോട് ,
മൂന്നാമതായി
ആരെന്ന ചോദ്യവും ഉമ്മയോട് എന്ന
വാക്കിൽ പരിമിതപെട്ടപ്പോൾ ആ സ്നേഹത്തെ
എങ്ങനെയാണ് ഞാൻ വർണ്ണനം
നുകരേണ്ടത് ? എന്ന തൂലികയുടെ ചോദ്യത്തിന്
മുന്നിൽ പകച്ചുനിക്കാൻ പോലും
കാലത്തിനു അർഹതയുണ്ടോ എന്നറിയില്ല ! .
ഭൂമിയിൽ ഒരു സ്വർഗമുണ്ട്
അത് ഏതെന്ന് അറിയുമോ
? എന്ന ചോദ്യത്തിന് അറിവില്ലായ്മ നടിച്ച അനുചരന്മാരോട് മുഹമ്മദ്
നബി (സ ) ഇങ്ങനെ
പറഞ്ഞു അത് നിന്റെ
മാതാവിന്റെ കാൽക്കീഴിൽ ആണ് ,
ഹിന്ദുതയുടെ
പുരാണങ്ങളും ബൈബിളിന്റെ സ്ത്രോതങ്ങളും അമ്മ
എന്ന വാക്കിൽ അത്ഭുതം
കുറിക്കുമ്പോൾ കാലമേ മഹത്തരം തന്നെ
ആ വാക്കുകൾ.
സ്ത്രീത്വം
എന്ന മഹനീയത ആധുനികതയുടെ
നിറങ്ങളിൽ അർത്ഥ വിത്യാസം നടിക്കുമ്പോൾ
ഉപഭോഗ സംസ്കാരത്തിന്റെ ഇരകളാവുന്ന അവൾ ഇന്നിന്റെ കാലത്തിൽ മാത്രത്വതിനും വില പേശുമ്പോൾ
അധ:പതനത്തിന്റെ ഏറ്റവും
വ്യത്തികെട്ട കാലമാണതെന്നു പറയേണ്ടി വരുന്നു. ഇന്നലയുടെ
ദിനങ്ങളിൽ കടന്നു വന്ന ജീവിത
സഹചാരിക്കു വേണ്ടി മാതാവിനെ
ഒഴിവാക്കുന്ന കാലത്തിന്റെ ജന്മങ്ങൾ ആ പാപക്കറ
കഴുകിക്കളയാൻ ഏത് ഗംഗയിലാണ്
മുങ്ങിതാഴുക ?
നീ നിന്റെ മാതാവിനോട് "ഛെ
" എന്ന വാക്ക്
പോലും പറയരുതേ
എന്ന് ഖുർആൻ പഠിപ്പികുമ്പോൾ വർത്തമാനത്തിന്റെ
വ്രദ്ധ സദനങ്ങൾ ആർക്കു വേണ്ടി
? എന്നുള്ളത് വിവേകമുള്ളവന്റെ സംശയമാണ് .
നമസ്ക്കാരം
നിന്റെ ദൈവവുമായുള്ള ആശയവിനിമയമാണെന്ന് ഇസ്ലാം പഠിപ്പിക്കുമ്പോൾ നിർബന്ധമല്ലാത്ത
നിസ്ക്കാരങ്ങളിൽ നീ നിന്റെ
മാതാവിന്റെ വിളി കേട്ടാൽ അതിനു
ഉത്തരം നൽകണമെന്ന് നിഷ്കർഷിക്കുന്ന മത
തത്വം ദൈവീക സംവാദത്തിൽ പോലും
മാതാവിന്റെ വാക്കുകളെ ബഹുമാനിക്കുന്നു !
ലോകത്ത് ഏറ്റവും മധുരമുള്ള വാചകം
“ഉമ്മ” എന്നതാകുമ്പോൾ എല്ലാത്തിനും പര്യായത നുകരുന്ന കാലത്തിന്റെ
താളുകൾ അവിടെ മാത്രം പരാജയപ്പെടുന്നു
. മാനവന്റെ എല്ലാ തെറ്റുകൾക്കുമുള്ള
ശിക്ഷ പരലോകതിലേക്കായി നീക്കിവെക്കുന്ന ഇസ്ലാമികതയുടെ ദൈവ വചനം
മാതാവിന്റെ കണ്ണീരിനു ആ കാത്തിരിപ്പ്
പോലും അന്യമാണെന്ന് പറയുമ്പോൾ ഇനിയും ഞാൻ
എങ്ങനെയാണ് ആ മഹത്തരം
കുറിക്കേണ്ടത് ?
പ്രവാസത്തിന്റെ
ഇടവേള സ്വന്തം നാടിന്റെ അനുപൂതി എനിക്കായി
നുകർന്ന ദിനങ്ങളിൽ ശ്രവിച്ച വാക്കുകൾ
ഈ രചനക്കായി എന്നെ
നിർബന്ധിച്ചപ്പോൾ എന്റെ പ്രവാസത്തിന്റെ സഹാചാരികളോട്,
ആ വാക്കുകളുടെ വേദന
എനിക്ക് കേൾക്കാൻ ഇടവരുത്തിയ പ്രിയ
സ്നേഹിതനോട് ഒരൊറ്റ വാക്കു മാത്രം
ഇങ്ങനെ പറഞ്ഞു നിർത്തുന്നു ,
എന്നിൽ പ്രവാസിയുടെ വേഷം തിരിച്ചറിഞ്ഞ ഒരു
മാതാവ് കണ്ണീരോടെ ഇന്നലെ വരെ
എന്റെ മകൻ എന്നും
എന്നെ വിളിച്ചു സുഖന്യോഷണം നുകർന്നിരുന്നു
എന്നാൽ അവന്റെ ജീവിതത്തിലേക്ക് ഒരു
പെണ്ണ് കടന്നു വന്നത് മുതൽ
അവന്റെ വാക്കുകൾ എനിക്ക് സ്വപ്നങ്ങൾ മാത്രമാവുന്നു എന്നും
ഇന്ന് ദിവസത്തിൽ
പലനേരങ്ങളിൽ വിളിക്കുന്ന അവൻ അവൾക്കായി
മാത്രം ശബ്ദിക്കുമ്പോൾ സംസാരിക്കാൻ വിഷയങ്ങൾ ഇല്ലാതെ പലപ്പോരും
വെറുതെ ഫോണും കയ്യിൽ പിടിച്ചു
നിൽക്കുമ്പോൾ അത് നോക്കി
സംത്ര്പ്തി അടയുകയാണ് എന്റെ വിധി
എന്ന് പറഞ്ഞപ്പോൾ ഇറ്റി വീണ
കണ്ണീരിനെ തടുക്കാൻ എനിക്ക് കഴിന്നില്ല.
അതെ വേദനയോടെ പറയട്ടെ,
തിരിച്ചറിയുക,
ജീവിതത്തിന്റെ സുഖത്തിനു
നിനക്ക് പലതും ഉണ്ടെന്നിരിക്കെ നിന്നെ നീയാക്കിയ ,പത്തു മാസം നിനക്കായി വേദന തിന്ന
മാതാവിനെ മറക്കരുത്,ആ കണ്ണിൽ നിന്നും നീ കാരണം ഒരു തുള്ളി കണ്ണുനീർ ഭൂമിയിൽ വീണാൽ
,ആ മനസ്സൊന്നു പിടഞ്ഞാൽ ചവിട്ടി നിൽക്കുന്ന ഭൂമി പോലും ചിലപ്പോൾ നിന്നെ കൈവിട്ടെന്നിരിക്കാം,
ഒറ്റപെടലിന്റെ വേദനയിൽ
വിശാലമായ മരുഭൂമി നോക്കി നീ ജീവിത സുഖം പോലും ത്യജിച്ചു കഷ്ടപെടുമ്പോൾ അത് നിനക്ക്
തന്നെ പിന്നീട് ദോഷമായി പരിവർതിക്കുന്നതിനെ സൂക്ഷിക്കുക, ജീവിതത്തിന്റെ വേദനയിൽ ആശ്വാസത്തിന്റെ
നിമിഷങ്ങൾക്കായി ഫോണ്‍ കാതോർക്കുമ്പോൾ പ്രിയ മാതാവിന്റെ മാധുര്യ ഈണമാവട്ടെ ഇനിയുള്ള
നിന്റെ ജീവിത സുദിനങ്ങൾ..
അങ്ങനെയെങ്കിൽ കാലം
നിനക്കായി പ്രാർത്ഥന നിരതമാവും !.
മാതാവിന്റെ സ്നേഹം
വർണിക്കുന്ന ഇസ്ലാമികതയുടെ അനേകം ചിലതിൽ നിന്നും ഒരെണ്ണം കൂടി കടമെടുത്ത് എഴുതി തീർക്കാനാവാത്ത
ഈ വിഷയത്തോട് തൽക്കാലം സലാം പറയുന്നു ,
പ്രമുഖ പണ്ഡിതൻ മാലിക്
ദീനാർ (റ ) ഒരു ഹജ്ജിന്റെ സമയത്തിൽ ഒരു സ്വപ്നം കാണുന്നു
അതെ ഇപ്രാവശ്യത്തെ
ഹജ്ജുകളിൽ ഒരു വ്യക്തിയുടെ ഹജ്ജ് മാത്രം ഞാൻ സ്വീകരിച്ചില്ല എന്ന ദൈവ ഉൾവിളി ,സ്വീകരിക്കാത്ത
ആ ഹജ്ജിന്റെ ഉടമ പത്തു കൊല്ലമായി തുടർച്ചയായി ഹജ്ജ് ചെയ്യുന്നുവെങ്കിലും ഇത് വരെ ഒന്നും
സ്വീകരിക്കപെട്ടിട്ടില്ല, ആശ്ചാര്യതയുമായി കഹ്ബയുടെ ചാരത്ത് ആ വ്യക്തിയെ തിരന്നപ്പോൾ
,
ഒരു ഭ്രാന്തനെ പ്പോലെ
കഹ്ബയുടെ കില്ലയിൽ പിടിച്ചു പൊട്ടികരഞ്ഞു പശ്ചാതപിക്കുന്ന അയാളോട് കാര്യം തിരക്കിയ
മാലിക് ദീനാർ (റ ) നോട് അയാൾ പറഞ്ഞു
“എനിക്ക് ഒരു ഉമ്മ
മാത്രമാനുണ്ടായിരുന്നത്. ഒരു ദിവസം മദ്യപിച്ചവനായി വീട്ടിൽ കടന്നു വന്ന എന്നെ എന്റെ
ഉമ്മ ശകാരിച്ചപ്പോൾ മദ്യാസക്തിയിൽ അതിൽ പ്രകോപിതനായ ഞാൻ എന്റെ ഉമ്മയെ വീടിനുള്ളിൽ പൂടിയിട്ടു
,വീടിനു നാൻ തീയിട്ടു ! ആളിക്കത്തുന്ന തീയിൽ എന്റെ ഉമ്മ ജീവന് വേണ്ടി പിടയുമ്പോൾ ഇടയ്ക്കു
വെച്ച് മദ്യാസക്തി എന്നെ കൈവിട്ടപ്പോൾ അത് കണ്ടു എനിക്ക് താങ്ങാൻ കഴിഞ്ഞില്ല അതിനാൽ
അന്നേരം അവിടെ കിടന്ന വെട്ടുകത്തിയെടുത്ത് എന്റെ ഉമ്മാനെ തീയിട്ട എന്റെ വലതു കൈ ഞാൻ
വെട്ടിമാറ്റി ! ആ സമയത്ത് തീയിൽ
കിടന്നു എന്റെ ഉമ്മ പറഞ്ഞു " മോനെ ആയിരം കൊല്ലം നീ എന്നെ കത്തിച്ചാലും എനിക്ക്
വേദനയില്ല പക്ഷെ ഞാൻ നിന്നെ വളരെ ഇഷ്ട്ടപെടുന്നു ,അതിനാൽ നീ നിന്റെ കൈ മുറിച്ചത് ഈ
ഉമ്മാക്ക് സഹിക്കില്ല " അതെ എന്റെ ഉമ്മനെ കത്തിച്ചതിൽ അല്ല എന്റെ കൈ മുറിച്ചത്
ഉമ്മാക് ഇഷ്ട്ടപെട്ടില്ല അതിനാൽ ദൈവം എന്റെ എല്ലാ പ്രായശ്ചിത്തവും മടക്കപെടുന്നു.
ഓർക്കുക ഇതാണ് മാതാവിൻ
സ്നേഹം...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ