ഉത്തരാധുനികതയുടെ
മനുഷ്യ ജന്മങ്ങൾ വികസനത്തിന്റെയും
ഉന്നമനത്തിന്റെയും കഥ പറയുന്ന
തിരക്കിൽ തങ്ങളുടെ സംസ്കാരത്തിലും അവ
ഉൾപെടുത്തുമ്പോൾ നഷ്ടമാകുന്നത് പവിത്രതയുടെ സ്പന്ദനങ്ങളാണ്! ദൈവത്തിന്റെ സ്വന്തം നാടെന്നും വിദ്യാ
സമ്പന്നരെന്നും അവകാശപെട്ടിരുന്ന മലയാളിക്ക് ഇന്നലകളിൽ മഹിതമായ
ഒരു സംസ്കാരമുണ്ടായിരുന്നു,
പക്ഷെ കാലത്തിന്റെ
വർത്തമാനം സകലതും തിരുത്തികുറിച്ചപ്പോൾ ഇന്നിന്റെ
പ്രഭാതങ്ങൾക്ക് പാശ്ചാത്യ സംസ്കാരത്തിന്റെ അടിമകലാകേണ്ടി
വന്നു എന്നുള്ളത് തിരുത്താനാവാത്ത തെറ്റായി
മാറ്റം കുറിക്കുന്നു ! ആധുനികത
പല ഉയർച്ച കൾക്കും
സാക്ഷിയായി എങ്കിലും അവ പല
പോരായ്മകളും തുറന്നു കാട്ടുന്നു എന്നിരിക്കെ
സംസ്കാര അധ :പതനം
അവയിൽ മുൻ പന്തിയിൽ നിൽക്കുന്നു.
ദൈവീക പുരാണങ്ങളിലും ഭൂത
കാലത്തിന്റെ ഓർമകളിലും പവിത്രതയുടെ അടയാളമായിരുന്ന
സ്ത്രീത്വം ആധുനികതയ്ക്ക് ഉപഭോഗ സംസ്കാരത്തിന്റെ ജീർണത
മെനയുമ്പോൾ സ്വന്തം വീടും, ഗുരു
കുലവും എന്തിനധികം നടു റോഡു
പോലും അവളുടെ മാനത്തിന് ഭീഷണി
ഉയർത്തുന്നു !
ഇവിടെയാണ്
തൂലികക്ക് ചിലത് പറയാൻ അവസരം
ലഭ്യമാവുന്നത്,
സ്വന്തം പോരയ്മകളിൽ നോക്കാതെ
അന്യന്റെ വീടിന്റെ അടുക്കള വരെ
എത്തിനോക്കുന്ന മലയാളിയുടെ കപട സദാചാരത്തിന്റെ
അനന്തരം കാലത്തിനു സമ്മാനിച്ചതും സമ്മാനിക്കുന്നതും
തിരുത്താനാവാത്ത പോരായ്മയാണ് എന്നിരിക്കെ അതിന്റെ ഏറ്റവും അവസാനമായി
വന്നെത്തിയതാകട്ടെ ഏറ്റവും നീച്ചമായിരുന്നു
അതെ ചുംബന
കൂട്ടായ്മ !
മലയാളി ലജ്ജിച്ചു തല
താഴ്ത്താൻ ഇനിയും കാത്തിരിപ്പ് വേണമോ
?
വിമർശനങ്ങളും
അനുമോദനങ്ങളും എല്ലാത്തിലും എന്ന പോലെ ഇതിലും
പ്രകടമായി എങ്കിലും ഏത് ആദർശമാണ്
ഇതിന്റെ അണിയറ മെനയുന്നത് എന്നുള്ളത്
കാലത്തിന്റെ ചോദ്യമാണ് ? പരസ്പരം ചുംബിക്കാൻ അവകാശമുണ്ടെന്ന്
പുലമ്പുന്നവൻ അതിനായി കൂട്ടായ്മ നടത്തുമ്പോൾ
പരസ്പര സമ്മതത്തോടെ വ്യഭിചരിക്കാൻ നിയമം അനുശാസിക്കുന്ന ഇന്ത്യയിൽ
അവ ലഭ്യമായില്ലെങ്കിൽ അതിനു
വേണ്ടിയുള്ള കൂട്ടായ്മക്ക് നീ നിന്റെ
നട്ടെല്ല് പണയപെടുത്തുമോ ? എന്നുള്ളത് വിവേകിയുടെ ചോദ്യമാണ്
.മനുഷ്യനെയും നാൽക്കാലികളെയും തമ്മിൽ വേർതിരിക്കുന്നത് വിവേകമാണെങ്കിൽ അത്
പണയപെടുത്തുന്ന നിനക്ക് മനുഷ്യനെന്ന് പറയാൻ
എന്താണ് യോഗ്യത ? അരജകത്വതിന്റെയും മറ്റും
നീചമായ
പ്രവണത മെനയുമ്പോൾ പവിത്രമായ സ്നേഹവും
,സ്ത്രീ പുരുഷ വൈവാഹിക ബന്ധവും
അവിടെ ചോദ്യം ചെയ്യപെടുന്നു !
പ്രണയത്തിന്റെ
ലേബലിൽ കാമുകന് വേണ്ടിയും സോഷ്യൽ
സൈറ്റുകളിൽ ഇന്നലെ കണ്ട ഒരുത്തന്
വേണ്ടിയും തന്റെ ശരീരത്തിന്റെ രഹസ്യങ്ങൾ
സമ്മാനിക്കുന്ന ഇന്നിന്റെ പെണ്‍ തരികൾ
തെരുവിൽ വലിച്ചെറിയുന്ന നാണയ തൊട്ടിന് വേണ്ടി
ശരീരം വിൽക്കുന്ന വേശ്യകളെപ്പോലെ അല്ലെന്നു
പറയാൻ കാരണം മെനയുമ്പോൾ അവിടെ
കാലം മൗനിയാവുന്നു ! കാമുകിയെന്നും
മറ്റും ഓമനപേരിട്ടു ഒരു പെണ്ണിന്
ചുംബനത്തിലൂടെ നീ നിന്റെ
വികാരം കൈമാറുമ്പോൾ അവൾ അവിടെ
കന്യകാത്വം നഷ്ടപെട്ടവാളാകുന്നു എന്ന് നീ അറിയാത്തതോ
? അതോ അറിവില്ലായ്മയുടെ നടനമോ ?
ഈ ലോകത്തിനു ഒരു അവസാനമുണ്ടെന്നും
അതിനോടടുക്കുമ്പോൾ മനുഷ്യൻ നാൽക്കാലികളെക്കാൾ അധ
:പതിക്കുമെന്നും അന്നേരം പരസ്യമായി തെരുവിൻ
ഓരങ്ങളിൽ സ്ത്രീയും പുരുഷനും വ്യഭിചരിക്കുമ്പോൾ
അതിലൂടെ നടന്നു പോകുന്ന ആരെങ്കിലും
നിങ്ങൾക്ക് അൽപം മാറി നിന്ന്
ചെയ്തൂടെ എന്ന് ചോദിച്ചാൽ അവനാണ്
അന്നേരം ഏറ്റവും നന്മയുള്ളവൻ എന്ന്
പഠിപിച്ച പ്രവാചകൻ (സ ) യുടെ
വാക്കുകൾ കടമെടുത്താൽ ഇത് ഒരു
അവസാനത്തിന്റെ തുടക്കമാണെന്ന് പറഞ്ഞു നമുക്ക് നിർത്താം
!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ