കൊടിയമ്മയുടെ മനോഹരിതക്ക് അറിവിന്റെ വർണ്ണ വിസ്മയം തീർക്കുന്ന കൊടിയമ്മ ഗവ യുപി സ്കൂൾ അതായിരുന്നു 1 മുതൽ 7 വരെ അറിവിന്റെ ബാലപാഠം നുകർന്ന എൻ കലാലയം, അവിടെ നിന്നും ഹൈ സ്കൂൾ പഠനത്തിനായി സമാൻ ഹൈ സ്കൂൾ കൊടിയമ്മ യുടെ പടിവാതിൽക്കൽ ചെന്നെത്തി, പ്രഭാഷകൻ എന്നതിനൊപ്പം സാഹിത്യകരാൻ എന്ന വിശേഷണവും എനിക്ക് ആ കലാലയ ഇടവരികളും ഗുരുക്കന്മാരും ചാർത്തി തന്നു, SSLC ആദ്യ ബാച്ച് എന്നതിനാൽ പരിപൂർണ്ണ വിജയം കൈയെത്തിപിടിക്കാൻ അദ്യാപകർ സർവശക്തിയുമെടുത് പഠനം തുടർന്നപ്പോൾ ചൂരൽ കൊണ്ടുള്ള അടികളും മുറക്ക് നടന്നു എന്നാൽ ഒരു അടി പോലും ലഭിക്കാത്ത ആ ക്ലാസ്സിലെ ഏക വിദ്യാർത്ഥി ഞാൻ മാത്രമായിരുന്നു, അവിടെ നിന്നും മധുരിക്കുന്ന ആ ഓർമകൾക്ക് വിരാമമിട്ടു പടിയിറങ്ങി, പിന്നെ ഹയർ സെക്കന്ററി പഠനവുമായി GHSS MOGRAL PUTHUR (COMMERCE) വിദ്യാർത്ഥിയായി. അങ്ങനെ ആ ഓർമകൾക്കും മറ്റും സലാം പറഞ്ഞു പടിയിറങ്ങി അവസാനം കണ്ണുർ സർവകലാശാലക്ക് കീഴിൽ 3 വർഷത്തെ ബിരുദ പഠനത്തിനായി തെരഞ്ഞെടുത്ത ആ സ്വർഗ്ഗ പൂന്തോട്ടത്തിലെ ഓർമകളിലേക്ക്...............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ