2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

ദേ ഇവിടെ ദൈവം വിൽക്കാനുണ്ട് ?


ആധുനികതയ്ക്ക് പറയാനുള്ളത് വികസനത്തിന്റെയും ഉയർച്ചയുടെയും കഥകൾ മാത്രമെന്നിരിക്കെ അവിടെ ദൈവങ്ങൾ ശുലഭമാവുന്നു !!,
ഉപജീവനം തീർക്കാൻ ഇന്നലകൾ കഷ്ടപെട്ട മനുഷ്യൻ ഇന്ന് ദൈവമാകുന്നു !
ദൈവീകത വിൽക്കപെടുമ്പോൾ  സമൂഹം അതിനെ ഇന്ന് ആൾ ദൈവങ്ങൾ എന്ന് വിളിക്കുന്നു !
ബുദ്ധിയും വിവേകവും ആവോളം ഉണ്ടെന്നു അവകാശപ്പെടുന്ന മാനവൻ അവരുടെ പിന്നാലെ നടക്കുമ്പോൾ വിവേകമില്ലാത്ത നാൽക്കാലികൾ പോലും കാഴ്ചകൾ കണ്ടു ചിരിക്കുന്നുണ്ടാക്കും !
ഇന്ന് ദൈവമാകുന്നവർ ഇന്നലകളിലെ ഏതെങ്കിലും മനുഷ്യരുടെ സ്രഷ്ടി യായിരുന്നു എന്നിരിക്കെ ദൈവത്തെ പോലും ശസ്ര്ഷ്ടിക്കാനുള്ള വികസനമാണോ ആധുനികത കൈവരിച്ചത് എന്നുള്ളത് വിവേകിയുടെ ചോദ്യമാണ് ?,
തങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് ദൈവം ഇല്ലായിരുന്നുവോ എന്ന ചോദ്യത്തിന് മൗനിയാവുന്ന നെറികേടുകളെ നോക്കി ദൈവമെന്ന് വിളിക്കുന്നവനെ നാൽക്കാലിയോട് ഉപമിച്ചാൽ ചിലപ്പോൾ അപമാന ഭാരം താങ്ങാനാവാതെ അവ ആത്മ ഹത്യ ചെയ്തെന്നു വന്നേക്കാം !
ഒരു പല്ല് വേദന വന്നാൽ പോലും  താങ്ങാനാവാത്ത ദൈവ അനുകരണമാണ് തന്റെ സഹചാരികൾക്ക് ആശ്വാസം നൽക്കുന്നത് എന്നോർക്കുമ്പോൾ ദൈവത്തിനെ ദയനീയത ഓർത്ത് പുച്ഛം തോനുന്നു !
നവ മാധ്യമങ്ങളിൽ തങ്ങളുടെ ആശയം സ്ഥാപിച്ചെടുക്കാൻ പാടുപെടുന്ന, പണവും മറ്റും നൽക്കി തൻറെ വാലാട്ടികളായി നടക്കാൻ കുറെ മനുഷ്യൻ എന്ന് പേരുളളതിനെ വാർത്തെടുക്കുന്ന ഇന്നിന്റെ ആൾ ദൈവ കോമാളികളുടെ പരിശ്രമങ്ങൾ കാണുമ്പോൾ കാലം നമ്മളെ നോക്കി ചിരിക്കുന്നു എന്ന് മനസ്സിലാക്കാൻ ഇവറ്റകൾക്ക് കഴിയുന്നില്ല !

ഇന്നലവരെ തെരുവുകളിൽ അലഞ്ഞ വനു  പെട്ടന്നു ദിവ്യ ബോധം ഉണ്ടാവുകയും അവൻ ദൈവമാകുകയും ചെയ്യുമ്പോൾ എല്ലാത്തിനും ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാകുന്ന ഇന്നിന്റെ കാലം ദൈവത്തിനും ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കിയിരിക്കുന്നു !

തൊട്ടടുത്ത നിമിഷം എന്ത് നടക്കുമെന്ന് പോലും തിരിച്ചറിയാനാവാത്ത ഇവറ്റകളുടെ ദയനീയത കാണുമ്പോൾ തൂലിക പൊട്ടി ചിരിക്കുന്നു !

തനിക്കു നേരെ വന്ന അക്രമം തടയാൻ നിയമത്തിന്റെ കാവൽ ഇരന്നു വാങ്ങുന്ന ഇങ്ങനെയുള്ള ദൈവ കോലങ്ങൾക്ക് നൽക്കാനുള്ള പേര് എന്താണ് ?

ഒരു മത ആശയവും ഇതിനെ അനുകൂലിക്കുന്നില്ല എന്നിരിക്കെ ദൈവത്തിന്റെ പേര് പറഞ്ഞു നടക്കുന്ന ഇത്തരം അധർമതിനെതിരെ ഇനിയും മൗനം കൊണ്ട് നിന്ന് കൊടുത്താൽ നാം അതിനു നൽകേടുന്ന പരിണിതം ഭയാനകമായിരിക്കും എന്ന ഓർമ നൽക്കി തൽക്കാലം തൂലിക പര്യവസാനം കുറിക്കുന്നു !

2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

സഹോദരാ ... ഇത് കാടത്തമല്ലെ ?

വർത്തമാനത വികസനത്തിൻറെ  കഥ പറയുമ്പോൾ സർവതും നേടിയെന്ന് അവകാശപ്പെടുന്ന മാനവൻ മനുഷ്യത്വവും ദയയും എന്താണെന്നു പഠിക്കാൻ മടി കാണിക്കുന്നു!

നിമിഷങ്ങൾ കൊണ്ട് ആശയങ്ങളും മറ്റും കൈമാറാൻ നമുടെ ഇന്ന്നിന്റെ സാഹചര്യങ്ങൾ വഴി ഒരുക്കുമ്പോൾ നമ്മുടെ ഉപയോഗം എങ്ങനെ ആവുന്നു എന്നുള്ളത് കാലം ചോദിക്കുന്ന ചോദ്യമാണ് ?

പ്രാണന് വേണ്ടി നിലവിളിക്കുന്നവന്റെ രോദനവും ചിത്രവും ഒപ്പിയെടുത്ത് കൈമാറ്റം നടത്താൻ ഉത്സാഹിക്കുന്ന വർത്തമാനം അവന്റെ നേർക്ക് ആശ്വാസത്തിന്റെ കൈ നീട്ടാൻ മടി കാണിക്കുമ്പോൾ നമ്മുടെ വികസനം എന്തിനു വേണ്ടി എന്നുള്ളത് വിവേകിയുടെ ചോദ്യമാണ് !

അപകടങ്ങളിലോ മറ്റോ പെട്ട് നിരാലംബനായി അംഗ ഭംഗം വന്നവന്റെ ചിത്രം പകർത്താൻ എന്നിട്ടത് ഗ്രൂപുകളിൽ നിന്നും ഗ്രൂപുകളിക്ക് കൈമാറ്റം നടത്തുമ്പോൾ നാളെ ഒരുപക്ഷെ തന്റെ ചിത്രവും ഇതുപോലെ ആരെങ്കിലും കൈമാറ്റം നടത്തുമെന്ന് ചിന്തിക്കാനുള്ള വിവേകം പോലും ഇല്ലാത്ത ആധുനികതക്ക് എന്ത് ഉന്നമനമാണ് ഉണ്ടായത് ?

ചോര വാർന്ന് പ്രാണ വേദനയാൽ നടു റോഡിൽ ക്കിടന്നു വാവിട്ടു കരയുന്ന പെണ്ണിന്റെ ശരീരത്തിൽ നിന്നും അറിയാതെ വെളിവായ നഗ്നത നോക്കി അതിനെ തന്റെ മൊബൈലിൽ ഒപ്പിയെടുത്ത് കാമം കൊള്ളുന്നവന്റെ സംസ്കാരത്തെ എന്താണ് വിളിക്കേണ്ടത് ?

ഇന്നലെകളിൽ എന്തെങ്കിലും അപകടം നടന്നാൽ ഓടിയെത്തുന്ന മാനവർ അനുഗ്രഹമായിരുന്നു എന്നാൽ ഇന്നത് ഒരു തരം ആലോസരമാണ്  കാരണം ഇന്നലെ വന്നവർ അവനിക്ക് സഹായകമായിരുന്നു പക്ഷെ ഇന്നിന്റെ അധിതിക്കു വേണ്ടത് നിന്നെയല്ല മറിച്  നിനിറെ നിസ്സഹയാതയാണ്, കാലമേ എന്താണ് പറയേണ്ടത് ?
വാക്കുകളെക്കാൾ കൂടുതൽ ഈ ചിത്രം പറയും എന്നുള്ളതിനാൽ മാത്രമാണ് ഇത് ഇവിടെ സമർപിച്ചത് എന്നിരിക്കെ മാപ്പ് ഈ ചിത്രം ഉപയോഗിച്ചതിൽ.

മരിച്ചു കിടക്കുന്നവന്റെ പരിക്ക് പറ്റിയവന്റെയും ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ ഒപ്പിയെടുക്കുമ്പോൾ അവരുടെ സ്വകാര്യത ആണ് നാം തകർക്കുന്നത് എന്ന തിരിച്ചറിവോടെ ഇനിയെങ്കിലും അപകട സ്ഥലത്ത് ഓടിയെത്തി ക്യാമറ ഓണക്കുന്നതിനെക്കളും മുമ്പ് അവന്റെ നേർക്ക് ആശ്വാസത്തിന്റെ കൈതാങ്ങ് നീട്ടാൻ നാം തുനിയുക, അതെ സമയം തന്റെ മുന്നിലെത്തുന്ന ഇത്തരം ചിത്രങ്ങൾ കൈമാറ്റം നടത്താതെ അതിനെ തടയാനുള്ള വഴി കണ്ടെത്തുക 

എന്നാൽ കാലം നിന്നെ നോക്കി പറയും 

അതെ അവനാണ് മനുഷ്യനെന്ന് ...!

2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

നിയമമെ നീ ആരെയാണ് വെല്ലുവിളിക്കുന്നത് ?

ജനാധിപത്യ മതേതരത്വ  കഥകൾ ലോകത്തോട്‌ പറഞ്ഞു അഭിമാനം കൊള്ളുന്ന നമ്മുടെ ഭാരതം ഇന്നിന്റെ നാളുകളിൽ അവ ഉൾകൊള്ളാൻ ശ്രമിക്കുന്നുവോ ? എന്നുള്ള ചോദ്യം കാലം ചോദിക്കാൻ തുടങ്ങിയിരിക്കുന്നു എന്നിരിക്കെ   അതിനുള്ള കാരണം നികത്തി മുന്നേറാൻ ശ്രമിച്ചില്ലെങ്കിൽ കൊടുക്കേണ്ടുന്ന വില വലുതായി രിക്കുമെന്നുള്ളത്  നാം അറിയാത്തതോ ? അതോ നടനമോ ? 

അധികാരവും , നീതിന്യായവും  ചില  വിഭാഗത്തിനായി സംവരണം  നടത്തുമ്പോൾ മതേതരത്വം എന്നുള്ളത് കൊണ്ട് എന്താണ് നാം
കണക്കാകപെടുന്നത്   ? 

നമ്മുടെ നീതിന്യായ വ്യവസ്ഥതയുടെ നിയമങ്ങൾ ജീവിതം കവർന്നെടുക്കാൻ തിടുക്കം കാട്ടിയപ്പോൾ യാകുബ് മേമനെന്ന മനുഷ്യനു ജീവിതം കഴു മരത്തിൽ അവസാനിപ്പിക്കേണ്ടി വന്നു !

ഒരാളെ കൊല്ലാനായിരുന്നു ചരിത്രം പോലും തിരുത്തി അർദ്ധ രാത്രി നമ്മുടെ നീതിന്യായ വാതിലുകൾ തുറക്കപെട്ടത്‌ എന്നിരിക്കെ അത്രയും ദ്രധി അയാളെ കൊല്ലാനായി ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും വർഷം കാത്തിരുന്നത് ?

അയാൾ കുറ്റവാളി ആണെങ്കിൽ നിയമം നൽകുന്ന ശിക്ഷക്ക് അയാൾ അർഹനാണ് എന്നിരിക്കെ ആളുകളെ ജാതിയും മറ്റും നോക്കി നിയമം നമ്മുടെ മതേതരത്വത്തിന് ഭൂഷണമാണോ എന്നാണ് തൂലിക ചോദിക്കുന്നത് !

ഒരു മത പ്രത്യശാസ്ത്രവും അക്രമം പഠിപ്പിക്കുന്നില്ല 

അക്രമം ആര് നടത്തിയാലും അത് ശിക്ഷിക്കപെടെണ്ടതാണ് എന്നിരിക്കെ സമാന രീതിയിൽ രാജ്യത്തിന്റെ മണ്ണിനെ ആക്രമിച്ച ഒരു കൂട്ടരെ നിയമത്തിന്റെ സംരക്ഷണം നൽക്കുകയും അവസാനം  രാജ്യ പൈത്ര്കതെ പോലും വെല്ലുവിളിച്ച് ത്രിവർണ പതാക പുതപിച്ചു ഔദ്യോഗിക ബഹുമതികൾ നൽക്കുമ്പോൾ മറു വശം ഇങ്ങനെയാവുന്നത് ശരിയാണോ ? എന്നാണ് സർവ്വ ബഹുമാനവും നൽക്കുന്ന നമ്മുടെ നിയമത്തോട് തൂലിക ചോദിക്കുന്നത് !

രാജ്യത്തിന്റെ പ്രധാന മന്ത്രിയെ തോക്കെടുത്ത്  ജീവിതം എടുത്തവർക്ക്  മാപ്പ് നൽകുന്ന നമ്മുടെ നിയമത്തിനു എങ്ങനെ ഇങ്ങനെ പെരുമാറാ നാവുന്നു  എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല എന്നിരിക്കെ അപൂർണതയെ ഇവിടെ പൂർണതയിൽ നിർത്തുന്നു .

2015, ജൂലൈ 14, ചൊവ്വാഴ്ച

ആ പൈതങ്ങൾ എന്ത് തെറ്റാണു നിന്നോട് ചെയ്തത് ?

സാക്ഷര കേരളം ഒരിക്കലും കേൾക്കരുതേ  എന്ന് കരുതിയ വാർത്തയാണ് മതത്തിന്റെ പേരില് കപട രാഷ്ട്രീയം നടത്തുന്നവർ ചെയ്തുകൂട്ടിയത്..!
 ഒരേ സമയം മതത്തിന്റെ ആശയം വിക്രതമാക്കാനും സാംസ്ക്കാരിക കേരളത്തിന്‌ അപമാനവും ഉണ്ടാക്കിയ കാര്യത്തെ കാലം ഇങ്ങനെ രേഖപെടുത്തി ,

പിഞ്ചു ബാല്യങ്ങൾക്ക്‌ വിദ്യ നുകരാൻ എത്തിച്ച പുസ്തകങ്ങൾ വലിച്ചെറിഞ്ഞു നശിപ്പിച്ചിരിക്കുന്നു !

എഴുതുന്ന തൂലികക്ക് ഇവിടെ രാഷ്ട്രീയമില്ല , അത് ആഗ്രഹിക്കുന്നുമില്ല,
രാഷ്ട്രീയതയും ആദർശവും എന്തുമായിക്കൊള്ളട്ടെ അറിവ് അമൂല്യമാണ്‌ , അത് എവിടെ  കണ്ടാലും നിങ്ങൾ പെറുക്കിയെടുക്കുക എന്ന പ്രവാചകൻ (സ ) യുടെ വാക്കുകൾ ഇവിടെ ഞാൻ കടമെടുക്കുന്നു.
 എന്ത് ന്യായീകരണം ആണ് ഇതിനു പകരം വെക്കാനവുക? എന്ന ആശയത്തിനായി ചിന്തിക്കുന്നവർ ഏതു പ്രതിവിധി കണ്ടെത്തിയാലും വിദ്യയെ അപമാനിച്ച കാപട്യത്തിന് കാലം ഒരിക്കലും മാപ്പ് തന്നെന്ന് വരില്ല , ആ പൈതങ്ങൾ എന്ത് തെറ്റാണു നിന്നോട് ചെയ്തത് ?
നാളെയുടെ വാഗ്ദാനങ്ങളുടെ സ്വപ്‌നങ്ങൾ തട്ടി തകർത്ത് നീ കാണിക്കുന്ന രാഷ്ട്രീയതയെ കാലം പുച്ഛത്തോടെ തള്ളും എന്നുള്ളത് ഇനിയെങ്കിലും നീ ഓർത്തിരുന്നാൽ നാളെ ഒരു പക്ഷെ ഇനിയുള്ള ബാല്യങ്ങൾക്ക്‌ കരയാതിരിക്കാം ....

2015, മാർച്ച് 14, ശനിയാഴ്‌ച

തെറ്റിദ്ധരിക്കരുത്... ഇതും നിയമ സഭയാണ് ..!

മനുഷ്യൻ എത്രത്തോളം അധ : പതിക്കാം എന്നുള്ളതിന്റെ നേർകാഴ്ച സാക്ഷര കേരളം ഇന്നലെ കണ്ടു !

അതും ഭരണ ഘടനയുടെ ശ്രീകോവിലെന്ന  നാമകരണം നടത്തുന്ന നമ്മുടെ സ്വന്തം നിയമ സഭയിൽ ...!

ജനങ്ങൾക്ക് വേണ്ടി ജനസേവനം നടത്തുന്നു എന്ന്  എല്ലില്ലാത്ത നാവ് കൊണ്ട് പുലമ്പുന്ന ജന സേവന നാമധാരികൾ ഇന്നലെ നിയമ സഭയെ സ്വന്തം വീടായി കണ്ടു എന്നതാണ് വാസ്തവം .!

ജനങ്ങളുടെ പണം സ്വന്തം ആവശ്യത്തിനു കട്ടു മുടിച്ചവനു  സംരക്ഷണം തീർത്ത നെറികേടിനെ തങ്ങളുടെ വിജയമായി കൊണ്ടാടുന്ന മറ്റു ചിലർ അവിടെ പരിഹസ്യമാകുന്നു എന്നവർ അറിയാത്തതോ ? അതോ നടനമോ ?

സംസ്കാരം എന്തെന്നറിയാത്ത ചിലരെ സമ്മതി ദാനവും  നൽകി അയക്കുമ്പോൾ അതിനു നാം കൊടുക്കേണ്ടുന്ന വില എന്താണെന്നു കൂടി നാം ഇനിയും മനസ്സിലാക്കിയില്ലെങ്കിൽ കാലം ചിലപ്പോൾ നമുക്ക് മാപ്പ് നൽകില്ല എന്ന് വന്നേക്കാം .

ഇന്നലകിൽ അശ്ലീലതയുടെ നേർക്കാണ് നാം നമ്മുടെ ബാല്യങ്ങളുടെ കാഴ്ച്ച  ഭയപെട്ടിരുന്നതെങ്കിൽ ഇന്നിന്റെ നാളുകളിൽ "നിയമ സഭയിലേക്ക് നോക്കരുത് ,വഴി തെറ്റിപോകും" എന്ന് മത്രത്വങ്ങൾ തങ്ങളുടെ മക്കളോട് പറയുന്ന കാലം വിദൂരമല്ല !

എഴുതുന്ന തൂലികക്ക് ഇവിടെ രാഷ്ട്രീയമില്ല ,

അത് നിഷ്പക്ഷതയുടെ വരികളാണ് കുറിക്കുന്നത് അതിനാൽ വായനയും ആ രൂപത്തിലായാൽ പരിപൂർണത നമ്മെ തേടിയെത്തും എന്നുള്ളത് കാലം പറഞ്ഞ സത്യമാണ് .

സകല അരാചകത്വങ്ങളുടെയും കേന്ദ്ര ബിന്ദുവായ മുഖ്യ മന്ത്രിയുടെ ഓഫീസ് ...!

തൊലി വെളുപ്പുള്ള പെണ്ണിന്റെ സുഖിപ്പിക്കലിൽ കർത്തവ്യം മറന്നു നാടിന്റെ അധികാരം പോലും അവൾക്ക് തീരെരുതി കൊടുക്കുന്ന സാംസ്കാരികത ?

ഒരു നേരത്തെ അന്നത്തിനു ഗതിയില്ലാത്തവൻ തനിക്കു അവകാശപെട്ടത്‌ കിട്ടാൻ പൊരി വെയിലത്ത്‌ മണിക്കൂറുകൾ കാത്തിരിക്കുമ്പോൾ തിരക്കിലാവുന്ന ജനസേവന നാമധരികൾക്ക് തൊലി വെളുപ്പുള്ള പെണ്ണിന്റെ ശരീരം നോക്കി സംത്രപ്തി അടയാൻ സമയം പിന്നെയും ബാക്കി ..!

സമുദായത്തിന്റെയും ജാതിയുടെയും പേരു പറഞ്ഞു ഉപജീവനം നടത്തുന്ന ചിലരുടെ കപട സമുദായ സ്നേഹം തിരിച്ചറിയാതെ പോകുന്ന മറ്റു ചില നിമിഷങ്ങൾ !

 തലപ്പാവ് ധാരികൾക്കും  നെറ്റിയിൽ ഭസ്മക്കുറി  ചാർത്തിയ ശിരോ വസ്ത്ര ധാരിക്കും കർത്താവിന്റെ അനുച്ചരന്മാരായ പുരോഹിതന്മാര്ക്കും ഇന്ന് മതത്തെ കുറിച്ച് പറയാനും മതം നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും സമയമില്ല കാരണം അവർക്ക് പാവപെട്ടവന്റെ കഞ്ഞിയിൽ നിന്നും തട്ടിപരിചെടുക്കുന്ന വറ്റുകൾ പെറുക്കിയെടുക്കാനുള്ള  രാഷ്ട്രീയ യോഗങ്ങളാണ് ശരണം !

ഇന്നലകളുടെ ജീവനുകളായ വാർധക്യത്തെയല്ല മറിച്ച്  ഇന്നിന്റെ തുടിപ്പായ യുവതയോടാണ് കാലം ചോദിക്കുന്നത് ,

ഇനിയും നാമെന്തിനു മൗനിയാവണം ?

തങ്ങൾക്ക് അവകാശപെട്ട പണം കൊണ്ട് രാഷ്ട്രീയ നടനം നടത്തി കീശ വീർപിക്കുന്നവനിക്ക് ഇനിയും നാമെന്തിനു സിന്ദാബാദ്‌ വിളിക്കണം ?

ഞങ്ങൾ സമരം കേമമായിരുന്നു ഞങ്ങൾ എറിഞ്ഞുടച്ച മുതലിന്റെ കണക്കു പറഞ്ഞു ഇങ്ങനെ പുലമ്പുന്ന രാഷ്ട്രീയത്തെ  നോക്കി നെടുവീർപെടുന്ന 
നീ ഒന്ന് ഓർക്കുക  ..

അവയുടെ നഷ്ടം നികത്താൻ വീണ്ടും ബലിയാടാവുന്നത് പാവം പൊതു ജനങ്ങളാണ് അവരുടെ വിയപ്പിന്റെ മണമുള്ള നികുതി പണമാണ് ഇവിടെ നികത്തപെടുന്നത് !

പിറന്നു വീഴുന്ന പൈതലിനെ പോലും കോടികളുടെ കടക്കാരനാകി മാറ്റി ഇന്നത്തെ രാഷ്ട്രീയ ചെകുത്താന്മാർ തങ്ങളുടെ വെപ്പാട്ടിക്കു അടിവസ്ത്രം വാങ്ങാൻ പോലും ഗജനാവിന്റെ പണം ധൂർതടിക്കുമ്പോൾ മൗനിയായി  അവന്റെ കാമ ലീലകൾക്ക്‌ കാവൽ നിന്ന് ന്യായീകരണം നടത്തുന്ന അധ : പതനത്തെ നോക്കി കാലം ഇങ്ങനെ ചോദിക്കുന്നു,

മനുഷ്യൻ എന്നാൽ ആരാണ് ?.

ചുറ്റും നിരന്നു നിൽക്കുന്ന കാവൽ പാലകർ ഇല്ലാതെ പൊതു ജന മദ്യത്തിലേക്കു കടന്നു വരാൻ ആണത്തം എന്ന നട്ടെല്ല് ഉള്ള എത്ര രാഷ്ട്രീയ ആണ്‍ കുട്ടികൾ ഉണ്ട് ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ?

കഴിന്നതിനെ ഓർത്ത്  പരിതപിക്കാതെ ഇനിയുള്ള അവകാശം നന്നായി ഉപയോഗപ്പെടുത്തിയില്ലെങ്കിൽ അതിനു നൽകേടുന്ന വില വലുതാണ്‌ എന്ന് തിരിച്ചറിവോടെ ജന സേവകൻ  എന്ന് പറഞ്ഞു  പാവങ്ങളുടെ പണം കൊണ്ട് ഉപജീവനം നടത്തി അവനെ കണ്ണീരു കുടിപ്പിച്ചു നടക്കുന്നവനെ നടു റോഡിൽ വിചാരണ നടത്തുന്ന യുവത കടന്നു വരാൻ ഇനിയും കാത്തിരിപ്പുകൾ ബാക്കിയാവരുതെ എന്ന പ്രാർത്ഥനയോടെ .....

2015, മാർച്ച് 5, വ്യാഴാഴ്‌ച

ഈ ഉപ്പാനോട് നിങ്ങള്‍ പൊറുക്കണം ... .... പറ്റിപ്പോയീ ....



കാലത്ത് ചായ കുടീം കഴിഞ്ഞ്

വരാന്തയിലിരുന്ന് പത്രം വായിക്കുന്ന നേരത്താണ്

ഗേറ്റിനു മുന...്നില്‍ മീന്‍കാരന്‍റെ കൊട്ടവണ്ടി വന്നു നിന്നത്.
'
മീന്‍ - മീനേയ്‌ .... കൂയ്‌ .... മീന്‍ ... മീന്‍ ...
എന്ന അവന്‍റെ സ്ഥിരം വിളിച്ചു കൂവലിനോപ്പം

കയ്യില്‍ കൊണ്ട് നടക്കുന്ന ഹോണും ഞെക്കുന്നുണ്ട് .
ആ ശബ്ദം മതി പരസരവാസികള്‍ക്കൊക്കെ മീന്‍വണ്ടി

വന്നെന്ന അറിയിപ്പ് കിട്ടാന്‍ .

കൈയ്യില്‍ നിവര്‍ത്തിപ്പിടിച്ച പത്രം മടക്കി വെച്ച്

കസേരയില്‍ നിന്നും ഒരിത്തിരി വലത്തോട്ടു ചാഞ്ഞ്


ഉമ്മറത്തെ തുറന്നിട്ട ജനല്‍പ്പാളിയിലൂടെ എത്തിനോക്കി

ഞാനും അടുക്കളയിലേക്ക് വിളിച്ച് പറഞ്ഞു....
' .
.. ന്നാ .....നോക്കേ .... ദാ ...മീന്‍ വണ്ടി . വന്ന് വാങ്ങിക്കോ ... '

കേട്ടയുടനെ സ്ഥിരമായി മീന്‍ വാങ്ങാനുപയോഗിക്കുന്ന

ആ പ്ലാസ്റ്റിക്‌ കൂടയുമായി അവള്‍ വന്ന് , മുറ്റത്തേക്കിറങ്ങി ഗെയിറ്റിന്നരിലേക്ക്

പോയി.
ഒന്ന് മടിച്ചാണെങ്കിലും ഞാനും പിറകെ ചെന്നു.

വണ്ടിയില്‍ ആവോലി യുണ്ട്.
ഒരു ചെറിയ ബക്കറ്റില്‍ അല്‍പം വെള്ളച്ചെമ്മീനും

കണ്ണ് ചുവന്ന് ചീഞ്ഞ് കുടല് പുറത്തേക്ക് തുറിച്ച കുറേ മത്തിയും.

എല്ലാം ഐസില്‍ കുളിച്ചതാണ്.
എന്നാലും അങ്ങാടി വരെ പയി മീന്‍ വാങ്ങി വരാനുള്ള മടി

ഈ വണ്ടി വീട്ടിനു മുന്നില്‍ വരുന്നത് കൊണ്ട് പുറത്തു കാട്ടാതെ രക്ഷപ്പെടാം.

മാത്രമല്ലാ ... ആള്‍ക്കൂട്ടത്തില്‍ പോയി നിന്ന് ...

വിലപേശി നാണം കെടേതും ഇല്ലല്ലോ !

അയല്‍പക്കത്തെ സമീറയും നൂര്‍ജഹാനും ലതയും

സീനയുമൊക്കെ പാത്രവുമായി ആദ്യമേ കൊട്ടവണ്ടിക്ക്

ചുറ്റും എത്തിയിട്ടുണ്ട്.
റോസി യും ഷീബയും സബീനയുമൊക്കെ എത്തുന്നേയുള്ളൂ.
ദീപ്തിയും സഫിയയും ഷൈനിയും മീന്‍കാരന്‍റെ പക്കലുള്ള

പ്ലാസ്റ്റിക് കവറുകളില്‍ അവര്‍ക്കാവശ്യമുള്ള മീന്‍ വാങ്ങി -
തിരിച്ച് അവരുടെ വീട്ടിലേക്ക് പോവുന്നുണ്ട്.

എല്ലാരും വാങ്ങി. ഇനി അവളുടെതാണ് ഊഴം .
അതായത് ... ഞങ്ങളുടെ.
'
 ന്താ വേണ്ടീ... ? വേഗം പറയിം . കുറച്ച് ചെമ്മീനാക്കട്ടെ .. ? ' - മീന്‍ കാരനാണ്.

' ന്താ വെല ? '
'
ഇരുന്നൂറ്റയ്മ്പുര്‍പ്യ ... '
'
ആകോലിയോ ? '
'
നൂറ്റയ്മ്പത് .. '

അവളുടെ മുഖത്തേക്കൊന്നു ഒളികണ്ണിട്ടു നോക്കി.
നോട്ടം ചെമ്മീനിലാണ്.
'
അതൊന്നും വേണ്ട. തല്‍ക്കാലം ഒരു ...
ഇരുപത് ഉര്‍പ്പ്യെക്ക് മത്തി കൊടുത്താളാ .. '
എന്നും പറഞ്ഞ് പോക്കറ്റില്‍ നിന്നും കാശും എടുത്ത് കൊടുത്ത് ഞാന്‍ വീണ്ടും

വരാന്തയില്‍ വന്നിരുന്ന് പത്രം നിവര്‍ത്തി.
.....................

പത്രം അരിച്ചു പെറുക്കി ... കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ നേരം അവള്‍

വാതിക്കല്‍ വന്ന് ചോദിച്ചു :
' ... നോക്കിം.... വേറെ കൂട്ടാനൊന്നും ഇല്യാ....
കോഴി മുട്ട പൊരിച്ചാ മതിയോ .. ?"
' നിങ്ങക്ക് വേണെങ്കി പൊരിച്ചോളിന്‍ .
എനിക്കൊരു കല്യാണത്തിന് പോവാനുണ്ട് ...'
......................

സമയം പതിനൊന്നര .
കല്യാണപ്പന്തലില്‍ എത്തേണ്ട താമസം ! ട്രേയില്‍ നിരത്തിയ
നല്ല നിറമുള്ള തണുത്ത മധുരപാനീയവുമായി

ഏതോ കുട്ടികള്‍ എന്‍റെ മുന്നില്‍ വന്നു .
അതില്‍നിന്നും ഒരു ഗ്ലാസെടുത്തു ചുണ്ടോട് ചേര്‍ത്ത് കസേരകളിലൊന്നില്‍


ഇരുന്നപ്പഴേക്കും വീഡിയോക്കാരുടെ
ലെന്‍സ് എന്നെ ഫോക്കസ്‌ ചെയ്യുന്നതറിഞ്ഞു.

കൃത്രിമ ഗൌരവം വരുത്തി ...
ആരും കാണാത്ത മട്ടില്‍ നാവു കൊണ്ട് ചുണ്ടൊന്നൂടെ നനച്ച് -
ചുവപ്പ് രാശി തോന്നിക്കാന്‍ കീഴ്ച്ചുണ്ടൊന്നു കടിച്ച്...

ഒന്നൂടെ ഇളകിയിരുന്നു .

കല്യാണ സീ ഡി യില്‍ തന്നെക്കാണാന്‍ മോശമാവരുതല്ലോ ... !
.......................
ഭക്ഷണപ്പന്തലില്‍ ... നിരത്തിവെച്ച വിഭവങ്ങള്‍ !

കബ്സയും ഫ്രൈഡ്‌ റൈസും വേറെ വേറെ.
കാട പൊരിച്ചതും ചില്ലീ ചിക്കനും ചെമ്മീന്‍ പൊള്ളിച്ചതും
ബീഫ്‌ വരട്ടിയതും കെങ്കേമം .

അതും പോരാഞ്ഞ് ... തളികയില്‍ കൂമ്പാരമാക്കിയ വെജിറ്റബിള്‍ ബിരിയാണി വേറെയും.
ഉച്ച - ഒരു മണി കഴിഞ്ഞ സമയം .
ഫുള്‍ശാപ്പാട് അടിച്ചു കേറ്റാന്‍ പറ്റിയ നല്ല നേരം.
നല്ല വിശപ്പും തോന്നുന്നുണ്ട്.
മൂക്കറ്റം തട്ടി ഞാന്‍ ! ഹല്ല പിന്നെ... !

കൈ കഴുകി മുറ്റത്തേക്ക് കേറുന്ന വഴിയില്‍ അതാ
നിരത്തി വെച്ച ഫ്രൂട്ടുകള്‍ !
ആപ്പിള്‍ മുന്തിരി കൈതച്ചക്ക ഓറഞ്ച് ചെറി എന്നുവേണ്ട ...
പലതരം ഫ്രൂട്സ് !
കെട്ടിത്തൂക്കിയ പഴക്കുലകള്‍ വേറെയും. അതും പോരാഞ്ഞ്
വലിയ ബോക്സുകളില്‍ പലതരം ഐസ്ക്രീമുകളും !
തൊട്ടപ്പുറത്ത് ഒരു മേശയില്‍ ശര്‍ക്കരയിട്ടു കുറുന്നനെ കാച്ചിയ
ഇഞ്ചിയും ഏലക്കായും പൊടിച്ചു ചേര്‍ത്ത
ഒരു പ്രത്യേക തരം കാപ്പി.

പ്രയാസപ്പെട്ടാണെങ്കിലും ഒരു പാട് കഴിച്ചു അതൊക്കെ.

എല്ലാം കഴിഞ്ഞ് - പോരാന്‍ നേരത്തേ യാത്ര പറച്ചിലോടൊപ്പം കല്യാണം ബഹു ജോറായതിനു വീട്ടുകാരനോട്
നന്ദിയും പറഞ്ഞ് .... കല്യാണവീട്ടില്‍ നിന്നും ഇറങ്ങി .
....................

സമയം ഒന്നേ മുക്കാലായി .
ഉമ്മറത്ത് ആരെയും കണ്ടില്ല.
കോളിംഗ് ബെല്ലടിച്ചു.
നനഞ്ഞ മാക്സി എളിയില്‍ കുത്തി അവള്‍ വന്ന് വാതില്‍ തുറന്നു.

കണ്ടാലറിയാം , അവള്‍ വസ്ത്രങ്ങള്‍ അലക്കുകയായിരുന്നു എന്ന് തോന്നുന്നു. മേലാകെ നനഞ്ഞിട്ടുണ്ട്.

വാതില്‍ തുറന്ന പാടേ ...
' പൈപ്പ് തുറന്നിട്ടിരിക്കുകയാണ്. ഇപ്പം വരാം ... ' എന്നും പറഞ്ഞ് അവള്‍


വീണ്ടും അടുക്കള വഴി പുറത്തേക്കോടി.
ഞാന്‍ സാവധാനം നടന്ന് അടുക്കള വാതില്‍ക്കലെത്തി .
അവിടെ - കാലിളകിയ രണ്ടു പലകകള്‍ നിലത്തിട്ടിരുന്ന്

എന്‍റെ ഇളയ മക്കള്‍ രണ്ടാളും ചോറ് തിന്നുകയാണ്.
കാമ്പ് ഉടഞ്ഞ ഒരു കഷ്ണം മത്തിയുണ്ട് ഒരാളുടെ പ്ലെയിറ്റില്‍ .
ചാറില്‍ കുഴച്ച ഇത്തിരി ചോറും !


എന്‍റെ മോള് ...
അവള്‍ മീന്‍ കഷണം മുള്ളടക്കം ചവച്ച് തിന്നുകയാണ്.

വാതില്‍ക്കല്‍ വന്ന് നില്‍ക്കുന്ന തന്നെക്കണ്ടതും ...

' ഉപ്പച്ചി കല്യാണത്തിന് പോയിര് ന്നോ ... !? ' -
രണ്ടു പേരുടേയും ചോദ്യം ഒരുമിച്ചായിരുന്നു.
' ങാ .... ' -
തന്‍റെ ശബ്ദം ഒന്ന് പതറിയോ ... താനറിയാതെ... !
'
 ... എന്നിട്ട് ... ഇപ്പാക്ക് ബിര്യേനി കിട്ട്യോ ! ?' - മോളാണ് .
' ങാ ... _____ കിട്ടി ...' - മനസ്സ്‌ പൊള്ളുന്നു.
' .. ഇപ്പ പള്ള നറച്ചും ബെയ്ച്ചോ ... ? ! ' -
ഇളയവനാണ്.
അതും ചോദിച്ച് നിഷ്കളങ്കമായി
അവന്‍ തന്നെ നോക്കി ചിരിക്കുന്നു.

.
... ന്റെ മക്കളേ ......
ഒന്ന് പൊട്ടിക്കരയാനാണ് ആ ചോദ്യത്തിന് ഉത്തരമായി തനിക്ക് തോന്നിയത്. അല്ലെങ്കി ..
ഞാന്‍ ചങ്ക് പൊട്ടി മരിച്ചു പോവും...
അത്രയ്ക്കുണ്ട് സങ്കടം.

അലക്കലും ചിക്കലും കഴിഞ്ഞ് അവള്‍ വന്നു.
ഇടറിയ ശബ്ദം പാടുപെട്ട് മറച്ചു ഞാന്‍ ചോദിച്ചു.
'' നിനക്കൊരു കോഴിമുട്ട പൊരിച്ച് കൊടുക്കായിരുന്നില്ലേ
അവര്‍ക്ക് ? നീയല്ലേ രാവിലെ പറഞ്ഞിരുന്നു
ഓംലെറ്റ് ഉണ്ടാക്കണമെന്ന് !? "

'' അതിന് ... ഇങ്ങള് ഇല്യല്ലോ ചോറിന് ഇന്ന് ... !
അപ്പൊ ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് അത് വേണ്ടാന്ന് വെച്ചു ''
' നീ ചോറ് തിന്നീലേ ... ? '
'' ..
. ഇല്യ . അവന്‍ വരട്ടെ ... നിങ്ങളെ മൂത്ത മോന്‍ ...''
' .
.. ഊം... അതെന്താ ... ! അവനെവിടെപ്പോയി ..?! '
''
... അത് ... ചോറിന് കൂട്ടാനൊന്നും ഇല്യാത്തതോണ്ട് ...
അവന്‍ എന്നോട് ദേഷ്യപ്പെട്ട് പെണങ്ങി പ്പോയതാ....
വരും ... കുറച്ചു കഴിഞ്ഞാല് ... വെശക്കുമ്പോ ... '' .

കണ്ണില് ഇരുട്ട് കയറുന്ന പോലെ തോന്നുന്നു.
ഭൂമി കീഴ്മേല്‍ മറിയുന്ന പോലെ !
എങ്ങനെയൊക്കെയോ ഒരു വിധം അവളോട്‌ ചോദിച്ചു വീണ്ടും....

' അതിന് ... നീയെന്തിനാ പട്ടിണി കിടക്കുന്നത് ?
നിനക്ക് ചോറ് വിളമ്പി തിന്നൂടെ .. ?!'

'' ഇന്‍റെ മക്കള് പട്ടിണി കെടക്കുമ്പം .. ഇന്‍ക്ക് ചോറ് എറങ്ങൂല ..''
ആ കാല്‍ക്കല്‍ വീണ്
ഒന്ന് പൊട്ടിക്കരയാന്‍ തോന്നിപ്പോയി ആ നിമിഷം !

കണ്ണില്‍ തുളുമ്പി വന്ന കണ്ണീര്‍ തുള്ളികള്‍
അവള്‍ കാണാതിരിക്കാന്‍ പാടുപെട്ട് ...
ബെഡ് റൂം നോക്കി മെല്ലെ കോണിപ്പടികള്‍ കയറാന്‍
തുടങ്ങിയതാണ് ഞാന്‍ ...

അന്നേരമതാ ...
അവള്‍ പിറകില്‍ നിന്നും വിളിച്ചു ചോദിക്കുന്നു എന്നോട്...
" നോക്കീം .... കല്യാണപ്പെരേന്ന് ഇങ്ങള് ചോറ് ബെയ്ച്ചിട്ടുണ്ടാവൂല ശെരിക്കും.. വെശപ്പ് ണ്ടാവും...
ഇങ്ങക്ക് കുറച്ച് ചോറ് വിളമ്പിത്തരട്ടേ ... ? കൂട്ടാനൊന്നും ല്യാ ...
ആ മത്തി ... ചാറു വെച്ചതേ ഉള്ളൂ..

അതാണെങ്കി വല്ലാതെ ചീഞ്ഞതാണ് ... വേണമെങ്കി ...
ഒരു ആംപ്ലെയിറ്റ് ണ്ടാക്കിത്തരാം ... കുറച്ച് നേരം മതി ...
പെട്ടെന്നാവും ....''


എന്താണ് ഞാന്‍ അവളോട്‌ പറയേണ്ടത് എന്നറിയാതെ
എന്‍റെ തടി തളര്‍ന്നു പോയി. എന്‍റെ മുഖത്തും നോക്കി
മറുപടിക്ക് കാത്തു നില്‍ക്കുന്ന അവളുടെ ശ്രദ്ധ തിരിച്ചത്

അടുക്കളയില്‍ നിന്നും എന്‍റെ മോളുടെ ചോദ്യമാണ്...
' .. മ്മാ ... ഇന്ക്ക് കൊറച്ചൂടിം ചോറ് മാണം ... '
" ... ഇനി ... ഇക്കാക്ക വരട്ടെ ..
ഓന്‍ വന്ന് ബെയ്ച്ചിട്ട് ബാക്കി ണ്ടെങ്കി തരണ്ട് .."
ദൈവമേ ... ഞാനിത്ര കണ്ണീച്ചോര ഇല്ലാത്തവനായല്ലോ ... !
എന്‍റെ മക്കള്... എന്‍റെ ഭാര്യ ... !

വരെ ഇവിടെ ഈ കോലത്തില്‍ ഇട്ടിട്ടാണോ ഞാനൊറ്റയ്ക്ക് പോയി.... ആ കണ്ട വിഭവങ്ങളൊക്കെ .... !?
ഇത്ര കല്ലായിപ്പോയോ എന്‍റെ മനസ്സ് ?
അവളയും എന്‍റെ മക്കളെയും ഇവിടെ ഈ അരപ്പട്ടിണിക്കിട്ടിട്ടാണോ ഞാന്‍ കല്യാണം കൂടാന്‍ പോയത് ?.... ഛെ ....

'
മാപ്പ് ... എന്‍റെ കരളിന്‍റെ കഷണങ്ങളായ എന്‍റെ പോന്നു മക്കളേ ..
മാപ്പ്... ഈ ഉപ്പാനോട് നിങ്ങള്‍ പൊറുക്കണം ...

നിങ്ങളുടെ ഉമ്മാന്‍റെ മുഖത്ത് നോക്കാനുള്ള ....
നിങ്ങളുടെ പുഞ്ചിരിക്കുന്ന പൂ പോലുള്ള ആ നിഷ്കളങ്ക മുഖത്ത് നോക്കാനുള്ള ത്രാണിയില്ല ഈ ദുഷ്ടനായ - വിവരം കെട്ട ഉപ്പാക്ക് .


പറ്റിപ്പോയി എന്നില്‍ ഈ അബദ്ധം....
ഈ ഉപ്പാനോട് പൊറുക്കണം ..


കണ്ണുകള്‍ സജലങ്ങളായി ....
ബെഡ്ഡില്‍ കമഴ്ന്നു കിടന്ന് തലയണയില്‍ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു ഞാന്‍ ... !
പൊട്ടിപ്പൊട്ടി മനസ്സ് വിങ്ങിക്കരഞ്ഞു ഞാന്‍ ...
മതി വരുവോളം...

ചോറ് തിന്ന് കൈ കഴുകി വന്ന് എന്നെ കെട്ടിപ്പിടിച്ച
എന്‍റെ മക്കളുടെ പരസ്പരമുള്ള സംസാരം കേട്ടാണ്
ചിന്തയില്‍ നിന്നും ഉണര്‍ന്നത്...

" ഹായീ.. ഈ ഇപ്പാനെ നല്ലോണം ബിരിയേനി മണക്ക് ണ് ണ്ട്.. ല്ലേം !'
********* ............... ******** ...................
പ്രിയപ്പെട്ടവരേ ... നിങ്ങള്‍ ഇത് വായിച്ചെങ്കില്‍ ... ഇതിലെ " ഞാന്‍ " എന്ന കഥാപാത്രം ഇത് വായിക്കുന്ന നിങ്ങള്‍ ഓരോരുത്തരുമാ
from WhatsApp